ഹൃദയതന്ത്രികൾ -part 10🔥

1.2K 189 615
                                    

അലോ കുഞ്ഞുങ്ങളെ 😌😇ഇന്ന് intro ഇല്ല കേട്ടോ... കാരണം അറിയില്ല.... പിന്നെ ചുമ്മാ വന്നു വായ്ച്ചു പോകുന്നവർ ചാണകകുഴിയ്യിൽ വീഴട്ടെ 😌😌സത്യം സത്യം സത്യം..... 🔥

അപ്പോ നമ്മക് അങ്ങട് ചലിച്ചാലോ... 😇

💜💜💜💜💜💜💜💜💜💜💜💜💜💜💜

മാധവൻ മാഷിനെ റൂഹിയും അഥർവും കൂടി ക്ഷണിച്ചിരുത്തി...

മാധവൻ മാഷിനെ റൂഹിയും അഥർവും കൂടി ക്ഷണിച്ചിരുത്തി

Oups ! Cette image n'est pas conforme à nos directives de contenu. Afin de continuer la publication, veuillez la retirer ou mettre en ligne une autre image.


ദേവിയമ്മേ സാറിനു കുടിക്കാൻ....

രൂഹി അത് പറയുമ്പോഴേക്കും... ദേവിയമ്മ പോയി വേഗം തന്നെ ഒരു ഗ്ലാസ്‌ ജ്യൂസ്‌ കൊണ്ട് വന്നു...

സർ ദീക്ക് ഒരു സർപ്രൈസ് കൊടുക്കണം എന്ന് വെച്ച സാറിനെ കൊണ്ട് വന്നത്... അതിപ്പോ ഇങ്ങനെ ആയല്ലോ....
അഥർവ് പറഞ്ഞു...

സാരമില്ലടോ... അവൾ നന്നായി ഇരിക്കുന്നുണ്ടല്ലോ.... അത് മതി.. പാവം കൊറേ അനുഭവിച്ചിട്ടുണ്ട് അവൾ..
മാധവൻ അതും പറഞ്ഞു നെടുവീർപ്പ് ഇട്ടു....

രൂഹി :മാഷേ മാഷ് ന്നു തന്നെ വിളിക്കാലോ...😇... ദീ പറഞ്ഞ അറിവ് മാത്രേ എനിക്കുള്ളൂ... ഇനിയും ദീയുടെ കഴിഞ്ഞ കാലം അറിയണം എന്നൊരു തോന്നൽ.... മാഷ് ഞങ്ങൾക്ക് ഒന്ന് പറഞ്ഞു തരുവോ....

അഥർവും അത് ശെരി വെച്ചു..

ഒന്ന് പുഞ്ചിരിച്ച ശേഷം മാധവൻമാഷ് അദ്രിയെ കുറിച്ച് പറയാൻ തുടങ്ങി...

❤❤❤❤❤❤❤❤❤❤❤❤❤❤❤

കടന്നു പൊക്കോണം ഇവിടുന്ന്... താഴ്ന്ന ജാതിയിലെ പെണ്ണിനേം കൊണ്ട് വന്നിരിക്കുന്നു അവൻ...
നാലപ്പാട്ട് തറവാട്ടിലെ കാരണവർ രാമനാഥനു നേരെ കാർക്കിച്ചു തുപ്പി....

ഞാൻ സ്നേഹിച്ച പെണ്ണാ അവൾ... ജാതിയുടെയും മതത്തിന്റെയും പേരിൽ അവളെ കയ്യൊഴിയാൻ എനിക്ക് പറ്റില്ല... രാമനാഥൻ പറഞ്ഞു..

ഹൃദയതന്ത്രികൾ...Où les histoires vivent. Découvrez maintenant