ജിമിൻ : ആര്.. ആരുടെ പെണ്ണ്????
Tae : സഖാവിന്റെ..
Mithra : അതെ താൻ എന്നെ കടിച്ചുകീറാൻ വന്നാ ഞാൻ സഖാവിനോട് പറയും... കേട്ടൊടോ... 😡
Tae : ആഹ... കേട്ട്.... ( നീ എന്റെ പേര് പറഞ്ഞു വിലസികൊടി പണി വരുന്നുണ്ട് മോളെ mithre )
Mithra ഇതൊക്കെ പറഞ്ഞു mass ആയിട്ടു ഇറങ്ങി പൊന്നു 😂...
At Mithra Bedroom
______________മിത്ര ഡയറിയിൽ അവനെ പറ്റി എഴുതുവാ...
പ്രണയം എന്ന കാത്തിരിപ്പ്... കാത്തിരിന്നു നേടിയവരൊക്കെയുംവിശാലമാം കടലെന്ന്. നീന്തിത്തുടിച്ച് പാതി വഴിയിൽ കാത്തിരിപ്പവസാനിപ്പിക്കേണ്ടി വന്നവർ ചൊല്ലുമതിൽ ഗർത്തമുണ്ടെന്ന് കാത്തിരിപ്പിനാഴവും ഗർത്തത്തിൻ നോവുമറിയാതെ ചിലർ കരയിൽ നിന്നെഴുതിയിടും വിശപ്പാണ് മുഖ്യമെന്ന്. വാരി പുണർന്നിടാൻ തേടിയലയുമിപ്പോഴും.!!
എങ്കിലുമാ കാത്തിരിപ്പിൻ വ്യഥ പൂർണ്ണമായെഴുതി തീർത്തവരെ....
തേടിയലഞ്ഞു എപ്പോഴുംപ്രണയം എന്ന കാത്തിരിപ്പ്...!!
“ഒരുവശത്ത് എന്തെന്നോ, ഏതെന്നോ വ്യക്തമാക്കാതെ ഒരാളിലേക്ക് അടുത്തതും, പിന്നെ കൂടുതൽ അറിഞ്ഞതിനും ബാക്കിയായ് ഉള്ളിൽ കരുതിയ പ്രണയം മുഴുവൻ ഒരു ചോരചുവപ്പിൻ ചെമ്പനീർ പൂവിലെ ഓരോ ഇതളിലും നിറച്ച്, വിറയാർന്ന കൈകളിൽ നീട്ടി പിടിച്ചിരിക്കയാണ്. രാവ് പകലിനെ കാക്കുന്ന പ്രതീക്ഷയെന്ന പോൽ, വേനൽ മഴയെ നോമ്പ് നോറ്റിരിക്കുന്ന പോലെ, നീലക്കുറിഞ്ഞിയെ കാത്തിരിക്കുന്നാ മണ്ണിന്റെ ആകാംഷയോടങ്ങനെ.
മറുവശത്ത് വേര് വെളിച്ചം തേടിയിറങ്ങിയ പോലൊരു ആധിയുണ്ട്. ചുറ്റുമുള്ള മരങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു ചിന്തയും, ആ പൂവിലെ മുള്ളുകളാൽ നൊമ്പരപ്പെടുമോ, അത് വാടിക്കൊഴിഞ്ഞ് നഷ്ട്ടമാകുമൊ, അങ്ങനൊരായിരം ചോദ്യങ്ങൾക്കിടയിലും ഉള്ളിൽ മുളപൊട്ടിയ കൗതുകം പടർന്ന് പന്തലിച്ച് തനിക്ക് നേരെ നീട്ടിയ പൂവ് വാങ്ങി പകരം മനസ്സിൽ പൂത്തുലഞ്ഞ് നിൽക്കുന്നാ വസന്തം തിരികെ
കൊടുക്കാനൊരുങ്ങുകയാവും.
മൂടിക്കെട്ടിയ കാത്തിരിപ്പ് പെയ്തൊഴിയും, പ്രണയം പുതുമണമായ് അവരിൽ പടവും, ഒരിക്കലും നഷ്ട്ടമാവാത്തൊരു നീലക്കുറിഞ്ഞി വസന്തം അവർക്ക് സ്വന്തമാകുമെന്ന് അറിയാത്തിരു ഹൃദയങ്ങളുടെ കാത്തിരിപ്പ്,.....”
YOU ARE READING
സഖാവ്....🚩
Fanfictionവരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ ചങ്കിലെ പെണ്ണായ് പിറന്നിടും.. പറയാൻ മറന്നതല്ല സഖാവേ... പറയാതെ തന്നെ നീ അറിയും എന്നുള്ളതുകൊണ്ടാണു പലപ്പൊഴും പ്രണയം മൗനമായി നിൽക്കുന്നത്.. പ്രണയവും ഒരു വിപ്ലവമായിരിക്കാം സഖാവേ... അതുകൊണ്ടാകാം പ്രണയത്തിൽ അകപ്പെട്ടതും ...