Promo

3.8K 213 61
                                    


"വെച്ചിട്ട് പോടീ മരംകേറി.. അവളുടെ അമ്മൂമ്മേടെ പൂരപ്പാട്ടിന് പാതിരാത്രി അല്ലാതെ വേറൊരു സമയം കിട്ടിയില്ല"

"എന്താണ്.. പാതിരാത്രിക്ക് എന്താണ് കുഴപ്പം.. അതും ഒരു നേരമല്ലേ"

"നിന്റെ നേരം തെറ്റുന്നതിന് മുന്നേ വെച്ചിട്ട് പോകുന്നതാ നല്ലത്"

നേരം തെറ്റിക്കാൻ ഇങ്ങേരിതെന്ത് kdrama ഡയറക്ടറോ..

" എന്തെങ്കിലും മൊഴിഞ്ഞായിരുന്നോ"

ശെടാ..ഒന്ന് ആത്മഗതിക്കാനും പാടില്ലേ..

"ആത്മഗതിക്കാൻ ഈ നമ്പറിലോട്ട് തന്നെ ഡയൽ ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല "

"ലുക്ക്‌ മിസ്റ്റർ YAASH DEVAA.. നിങ്ങളുടെ സ്‌ക്രീനിൽ നല്ല വെണ്ടയ്ക്ക വലിപ്പത്തിൽ "മരംകേറി" എന്ന് സേവ് ചെയ്തിട്ട് ഉണ്ടല്ലോ.. വേണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് താൻ കാൾ ഡിസ്‌ക്കണക്ട് ചെയ്തില്ലാ...WHYY.. BUTT WHYY"

ഏഹ്.. ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ...

"ഹലോ ഹലോ.. പോയോ പൂച്ചേ"

"ഡീ"

"ഓഹോ അപ്പൊ പോയിട്ടില്ല... അതുകൊണ്ട് അവസാനമായി ഒരു സംശയം കൂടെ ചോദിക്കുവാണ് മിസ്റ്റർ ദേവ്... തീ നിങ്ങളെ തേച്ചിട്ടും എന്തുകൊണ്ട് താൻ താടിയും മീശയും വെച്ചില്ല----

കീ.. കീ...

ആഹാ.. ശുഭം.. മൂപ്പർ മുഖത്തിട്ട് അടിച്ച മാതിരി കാൾ കട്ട്‌ ചെയ്തു...നേരിട്ട് കണ്ടിരുന്നേൽ ഇപ്പൊ ഭിത്തിമേൽ നിന്ന് വടിച്ചു എടുക്കേണ്ടി വന്നേനെ...

"ദിവസവും കിട്ടുന്നുണ്ടല്ലോ... നിനക്ക് കേട്ട് കേട്ടു മടുത്തില്ലേ ചേട്ടന്റെ വായിലിരിപ്പ് "

"ഈ ജാൻവി 5 നേരം വെട്ടിവിഴുങ്ങുന്നത് compulsory ആക്കിയിട്ടുണ്ടേൽ നിന്റെ ചേട്ടൻ എന്ന ആ അഹങ്കാരിയെ രാത്രി 12:10 എന്ന സമയം ഉണ്ടെങ്കിൽ ഈ ജാൻവി ജയശങ്കർ വിളിച്ചിരിക്കും.. ഇത് സത്യം സത്യം സത്യം...

"ആ പാവം എന്ത് തെറ്റാണോ എന്തോ ചെയ്തത്"

"പാവമോ... അങ്ങേര് പാവം ആണെങ്കിൽ പാവത്തിനെ നീ എന്താ വിളിക്കുക.. ക്രൂരൻ എന്നോ"

Maangalyam Thanthu naa ne naWhere stories live. Discover now