Chapter:2

2K 198 152
                                    

ഈ പറക്കും തളികയിലെ ദിലീപിനെ കണക്ക് യാഷ് ദേവാ കാർ പറപ്പിച്ചു വിടുവാണ്.. മുന്നിൽ ഹരിശ്രീ അശോകന്റെ പോലെ ഗൈഡൻസ് കൊടുക്കാൻ ജഹാനും... പുറകിൽ ഇരിക്കുന്ന ജാൻവിയെ പഴി ചാരി പഴി ചാരി ആണ് യാഷ് ആത്മസംതൃപ്തി കയ്യ് വരിക്കുന്നത്...

"പഠിക്കാൻ വിടുന്ന സമയത്ത് പഠിക്കണം.. അല്ലാതെ തെങ്ങിൽ കേറി നടക്കരുത് "

"വേണ്ടാധീനം പറയരുത്.. അവൾ തെങ്ങിൽ കേറുന്നത് ഞാനിതുവരെ കണ്ടിട്ടില്ല "

"ഓഹോ.. അപ്പൊ അത് നീ കണ്ടില്ല.. ജാൻവി ജയശങ്കരിന്റെ ലേറ്റസ്റ്റ് വീഡിയോ??"

"ഏഹ്.. പുതിയത് ഇട്ടോ "

"ഈ പഞ്ചായത്തിൽ നീ മാത്രം അറിയാത്തത് ഉള്ളു"

കുട്ടൻ ഫോൺ എടുത്ത് നോക്കി.. കെട്ടിപ്പുടി കെട്ടിപ്പുടി ഡാ bgm വെച്ച് ജാൻവി തെങ്ങിൽ വലിഞ്ഞു കേറുന്നു..500k ലൈകും 100k ഷെയറും..

"ഇങ്ങനെ പോയാ തേങ്ങയിടുന്ന ചന്ദ്രേട്ടന് ഇവളൊരു ഭീഷണി ആകും "

"പ്രിൻസി പറഞ്ഞത് കേട്ടില്ലേ.. അവിടെ ബിൽഡിംഗ്‌ പണിയുന്ന ബംഗാളികൾക്ക് വരെ നിന്റെ പെങ്ങൾ ദ്രോഹം ചെയ്തിട്ട് ഉണ്ടെന്ന്.. കാര്യം അവന്മാർ പണി എടുക്കുമ്പോ "ഇങ്ങനെ അല്ല അങ്ങനെ ചെയ്" എന്നും പറഞ്ഞു അവന്മാരെ പണി പഠിപ്പിക്കും.. മനോവിഷമം കാരണം അവർ പണി നിർത്തി പോയി "

"പൊന്നളിയ, സ്നേഹം കൊണ്ട് പറയുവാ.. അവൾക്ക് ഇതിലൊക്കെ നല്ല കഴിവാ.. Mr. ബീനിനെ ഒക്കെ കോപ്പി അടിക്കുന്നെ കാണണം.. പുള്ളി വരെ സൈഡിൽ മാറി ഇരുന്ന് കയ്യടിക്കും .."

"ദേ കുട്ടാ, നീ ഇതിന് ചുക്കാൻ പിടിക്കരുത് ... ചേട്ടൻ ആയാൽ പെങ്ങള്മാരെ പറഞ്ഞു മനസ്സിലാക്കി വളർത്തണം.."

"പറയാം.. മനസിലാവില്ല എന്ന് അറിയാലോ.. എടി ജാൻവി.. ഇന്ന് തൊട്ട് നിന്റെ ഒരു വേണ്ടാദീനവും ഇവിടെ നടക്കില്ല അല്ലെങ്കിലും ഒരു മനുഷ്യന് ചേർന്ന പണിയാണോ നീ ചെയ്യുന്നത്.. ഇത് തന്നെ 11ആമത്തെ സസ്‌പെൻഷൻ.. ഇനി അതൊന്നും പറ്റില്ല.. കൊല്ലത്തിൽ ഒരു സസ്പെന്ഷന്,അതു മതി.. ഇടയ്ക്കിടെ എനിക്ക് ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യാൻ സമയമില്ല ഇപ്പൊ"

Maangalyam Thanthu naa ne naWhere stories live. Discover now