Chapter:1

3.4K 215 145
                                    

  ചങ്കുറപ്പിന്റെ, രക്തത്തിളപ്പിന്റെ , ആവേശത്തിന്റെ,പ്രണയത്തിന്റെ വിരഹത്തിന്റെ മനുഷ്യ ജീവിതത്തിലെ അഥമമായ വികാരങ്ങളിലൂടെ കടന്നു പോയ ആ ചുവരുകൾക്കുള്ളിലാണ് കഥ ആരംഭിക്കുന്നത്...കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല.. ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് OF അഡ്വാൻസ്ഡ് സ്റ്റഡീസ് അതാണ്‌ നമ്മുടെ കോളേജിന്റെ പേര്...

ഇപ്പോൾ നമ്മുടെ എത്തിനോട്ടം ഓഡിറ്റോറിയത്തിലേക്കാണ്.. അതെ ഇന്നിവിടെ Cultural പ്രോഗ്രാം നടക്കുന്നു... പിള്ളേർ വെൽ പ്രിപാർടോടെ അവരുടെ പ്രോഗ്രാമിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്നു...

"ചോക്ലേറ്റിൽ റോമ ആയിരുന്നെങ്കിൽ ക്ലാസ്സ്‌മേറ്റിൽ കാവ്യ മാധവൻ ആയിരുന്നെങ്കിൽ രാക്കിളിപ്പാട്ടിൽ ജ്യോതിക ആയിരുന്നെങ്കിൽ നമുക്കിവിടെ എക്സ്. ചെയർപേഴ്സൺ ആണ്... നമ്മുടെ പ്രിയങ്കരി ജാനുചേച്ചി"--

ചേച്ചിയോ?? എഡ്ജിൽ കൊണ്ടുപോയി നിലത്തിട്ട മാതിരി ആയല്ലോ ഇത്...

" പ്രോഗ്രാം ഉദ്ഘാടനം ചെയ്യാൻ നമുക്ക് വേണ്ടി ഒരു പാട്ട് തന്നെ തയ്യാറാക്കിയ ജാനുചേച്ചിയെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു."

പിള്ളേരെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു..

"എന്റെ മാന്യരായ സുഹൃത്തുക്കളെ.. സുന്ദരീ സുന്ദരന്മാരെ ....ഞാനിന്നിവിടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ഈണവും ശ്രുതിയും സ്നേഹയും.. ഛെ.. സ്നേഹവും ചേർന്ന അർത്ഥവത്തായ സംഗീതമാണ്...ഈ മഹത്തായ കൊലാ സൃഷ്ടിയുടെ അതി സമ്പുഷ്ടവും അനിര്‍വചനിയവും അത്യന്തം ആഹ്ലാദ ജനകവുമായ മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് ഉളിയിട്ടിറങ്ങുന്ന അതി ഗ്രഹണിയമായ ഈണങ്ങളുടെ മാസ്മരികത നമുക്ക് ശ്രദ്ധിക്കാം"..

"ചേച്ചി,ട്രാൻസ്ലേഷൻ അവൈലബിൾ ആണോ ? "

"കൂടെ വേറെ എന്തൊക്കെ വേണം.. പരിപ്പുവട എടുക്കട്ടേ"

"ചേച്ചിക്ക് ബുദ്ധിമുട്ടാവില്ലേൽ-"..

"പ്ഫാാ.. ഇരിയെടാ അവിടെ.. അവന്റെയൊരു ട്രാൻസ്ലേഷൻ "

4 ദിവസം ഉറക്കമിളിച്ചിരുന്നു പഠിച്ച സാദനത്തിന് ലവൻ അർത്ഥം വെക്കണം എന്ന്......

Maangalyam Thanthu naa ne naWhere stories live. Discover now