03

789 73 37
                                    

ബാക്കി ഇടണോ എന്ന് ആരും പറഞ്ഞില്ല... എന്നാലും ഞാൻ ഇടുവാ 🤗...
തെറ്റൊക്കെ... തിരുത്തി അങ്ങ് വായിച്ചോണം... 😁
കുഞ്ഞു part ആട്ടോ🤥...



Part 3

🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆🔅🔆

Jain"അപ്പൊ ശെരി... ഞാൻ അവളെ പോയി വിളിക്കട്ടെ. "

"ആഹ്ടാ ok..."

അവനെ പാർക്കിൽ വിട്ടിട്ട് jain അവന്റെ girlfriend നെ വിളിക്കാൻ പോയി. അവൻ പതിയെ ഒരു സീറ്റ്‌ നോക്കി അവിടേക്ക് നടന്നു. അവിടെ ചെന്നിരുന്നതും കണ്ണടച്ചു.

തണുത്ത കാറ്റ് അവന്റെ മുഖത്തെ തഴുകി... ഒരു ജീവനറ്റ ശരീരം പോലെ അവൻ അവിടിരുന്നു...

പെട്ടെന്നാണ് അവന്റെ phone ring ചെയ്തത്. അവൻ പോക്കറ്റിൽ നിന്ന് phone എടുത്തു call attend ചെയ്തു.

"Hello, EVIN ROYAL speaking..."

"ടാ, ഫോണിൽ സംസാരിക്കുമ്പോഴും നിനക്ക് ആളെ പേടിപ്പിക്കണോ?"

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.

"ടാ, ഫോണിൽ സംസാരിക്കുമ്പോഴും നിനക്ക് ആളെ പേടിപ്പിക്കണോ?"

"ഹാ, ഇതാര്... ജിന്നിയേച്ചിയോ? കുറെയായല്ലോ വിളിച്ചിട്ട്!"

"ഉവ്വാടാ... ഞാൻ നിന്നെ വിളിക്കാറില്ല എന്നെ ഉള്ളു... നിന്റെ അമ്മയെ വിളിക്കാറുണ്ട്!നിന്നെ വിളിച്ചാൽ നീ ഭൂമിക്ക് കറങ്ങാനുള്ള വഴി ഉണ്ടാക്കുവല്ലേ! ഇതിനും മാത്രം എന്ത് തിരക്കാടാ നിനക്ക്???"

"പൊന്ന് ചേച്ചി, ഞാൻ വെറുതെ ഒരു company നടത്തുവല്ല... World wide വ്യാപിച്ചു കിടക്കുന്ന ROYALS grp ന്റെ CEO ആണ്!"

"ഇതൊക്കെ ഞാൻ കുറേ കേട്ടതാ... ഇത് തന്നാ നിന്റെ അമ്മയും പറഞ്ഞത്! എന്തായാലും ഇതൊന്നും എന്റെ WORLD WIDE BEAUTIFUL FACE ന്റെ അത്രേം വരില്ല!😌"

"ആയിക്കോട്ടെ! ഇപ്പൊ എന്താ വിളിച്ചത്? അവിടെ ഇപ്പൊ രാത്രി അല്ലെ?"

"നിനക്ക് അവിടിപ്പോ രാവിലെ അല്ലെ? അതാ ഞാൻ വിളിച്ചത്!😌"

"ചേച്ചി കാര്യം പറ...😬"

"എടാ... നിനക്ക് ജൂണിച്ചായനെ അറിയില്ലേ???"

"Aah, ചേച്ചിടെ fiancé... 🤔"

"ആയെന്നാടാ നിനക്കൊരു ഉറപ്പില്ലാത്തെ??? Aah, അത് വിട്... ഞാൻ വിളിച്ചതെ, ജൂണിച്ചായന്റെ sis ഇപ്പൊ അവിടെ എത്തിയിട്ടുണ്ടാകും..."

"So what?"

"എന്റെ കൊച്ചിന് എന്തേലും help വേണേൽ ഒന്ന് ചെയ്തു കൊടുത്തേക്കണേടാ... അവളൊരു പാവമാ... എട്ടും പൊട്ടും തിരിയാത്ത ഒരു കുഞ്ഞ്!"

"എട്ടും പൊട്ടും തിരിയാത്തതിനെ ആണോ ഇങ്ങോട്ട് കെട്ടിയയച്ചേക്കുന്നെ???"

"നീ ഇങ്ങോട്ടൊന്നും പണയണ്ട, ഛേയ്, പറയണ്ട! നിന്റെ അമ്മയെ വിളിച്ചു ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മക്ക് pic ഉം മറ്റു details ഉം സെന്റിയിട്ടുണ്ട്. നീ ആ കൊച്ചിനെ ഒന്ന് പോയി കാണണം... കേട്ടല്ലോ?"

"എനിക്ക് babysitting അല്ല പണി!"

"അവളുടെ അടുത്ത് ചെന്ന് നീ baby ആവാതിരുന്നാൽ മതി! പറഞ്ഞപോലെ അങ്ങ് ചെയ്തോ!"

അതും പറഞ്ഞു ജിന്നി call end ചെയ്തു!

Evin"കുടുംബത്തിൽ ഇങ്ങനുള്ള വട്ട് പിടിച്ച സാധനങ്ങൾ ഉണ്ടെങ്കിൽ വേറെ പണിയൊന്നും വേണ്ട! ഏത് നേരത്താണോ ആന്റിക്ക് ഇങ്ങനൊരു സാധനം ഉണ്ടായത്!പാവം ജൂണിച്ചൻ!"

അതും പറഞ്ഞു evin അവിടെനിന്നും എണീറ്റു. Entrance ലേക്ക് നടക്കും വഴി അവൻ അവന്റെ ഡ്രൈവർ നെ വിളിച്ചു ലൊക്കേഷൻ പറഞ്ഞു. അധികം wait ചെയ്യാതെ തന്നെ കാർ വന്നു. അത് വെറും കാറല്ല. അവന്റെ തന്നെ Royals automobiles നിർമിച്ച അവനുമാത്രം ഉള്ള car ആണ്...

ആ കാറിനു അവൻ ഒരു സ്പെഷ്യൽ name ഉം ഇട്ടിട്ടുണ്ട്. Royals DESTINY! അങ്ങനൊരു model കാർ ആ ഒരെണ്ണം മാത്രമേ ഉള്ളു.(story ആണ്... അതോണ്ട്😁)

അവൻ കാറിൽ കയറിയതും destiny അവന്റെ വീട്ടിലേക്ക് പാഞ്ഞു!

💕>>>>>>>>>>>>>>>>>>>>>>>>>>>>💕
To Be Continued💕
💕>>>>>>>>>>>>>>>>>>>>>>>>>>>>💕

അങ്ങനെ നമ്മുടെ tae കുട്ടൻ വന്നേ... കുഞ്ഞ് കുഞ്ഞ് details വച്ച് ഒരു കുഞ്ഞ് story... നേരത്തെ പറഞ്ഞപോലെ fluff നിറഞ്ഞ ഒരു കഥ... അതുകൊണ്ടാണ് ഞാൻ ഇങ്ങനൊരു slang കൂടി വച്ചത്... കുറെയൊക്കെ പൊട്ടത്തരം ആണ് 😁... എന്നാലും... Hehe😁 ഈ part കൂടെ length ഒന്ന് ക്ഷെമി🥲...

എന്തായാലും അഭിപ്രായം പറ... 😌

Have a nice day... ✨️
Slayyyyyy.... ✨️

COLOURLESS • TaeKookTahanan ng mga kuwento. Tumuklas ngayon