💜1

614 53 49
                                    

ഇത് ഒരു gl story ആണ്. Accept ചെയ്യാൻ പറ്റാത്തവർ വായിക്കണ്ട. എല്ലാർക്കും എല്ലാം ഉൾക്കൊള്ളാൻ പറ്റണം എന്നില്ലല്ലോ.

Love is love❤️

Its for you🦋



..............................🦋🦋🦋.........................




തിരക്കു പിടിച്ച ബസ്‌ യാത്രയ്ക്ക് ഒടുവിൽ
തന്റെ സ്റ്റോപ്പിന് മുമ്പിലായി അവളിറങ്ങി. മഴയ്ക്ക് ചെറിയൊരു ശമനം ഉണ്ട്. തന്റെ ചുരിദാറിന്റെ ഷാൾ തലയിലേക്കിട്ടവൾ മുൻപിലേക്ക് നടന്നു. വഴിയോരത്തു നടക്കുന്നതിനൊന്നും അവൾ മുഖം കൊടുത്തില്ല. 10 മിനിറ്റോളം ഉണ്ട് അവളുടെ വീട്ടിലേക്ക്.

ബാഗിൽനിന്നും വാതിലിന്റെ ചാവിയെടുത്തു തുറന്ന് അവൾ വീട്ടിലേക്ക് കയറി. ആകെ ഇരുട്ട് ആണ്. വാതിലിനരികിലയുള്ള സ്വിച്ച് എല്ലാം ഒരൊന്നൊരാന്നായി അവൾ അമർത്തി. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് അവിടെ പ്രകാശം നിറഞ്ഞു.

നീ വന്നോ... എങ്ങനെ ഉണ്ടായിരുന്നു ഇന്ന്....

എന്നൊന്നും ചോദിക്കാനോ, കാത്തിരിക്കാനോ ആരും തന്നെ അവൾക്കില്ല. ഇന്നവൾക് അതൊക്കെ ശീലമായിരിക്കുന്നു.

ഒരു നെടുവീർപ്പോടെ തന്റെ കയ്യിലുണ്ടായിരുന്ന ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു അവൾ അതിനരികിലായി ഇരുന്നു.

അൽപ്പനരത്തിനു ശേഷം അവൾ തന്റെ മറ്റുകാര്യങ്ങളിലേക്ക് കടന്നു.

അവൾക്ക് ചുറ്റും ഏകാന്തതയാണ്. ചിലപ്പോഴൊക്കെ അതിനെ പഴിക്കുമെങ്കിലും അവൾക്കത് ഇഷ്ട്ടമാണ്. ആരോടും ഒന്നിനോടും മറുപടിപറയാതെ സ്വന്തമായൊള്ളൊരു ജീവിതം അവൾ ആസ്വദിക്കുകയാണ്.

🦋

കുളികഴിഞ്ഞ് നനഞ്ഞ മുടിയൊന്നു പിറകിലേക്കാക്കി അവൾ ആ വലിയ കണ്ണാടിക്കുമുൻപിൽ നിന്നു.

ഉറക്കം നിഴലിച്ചു കിടക്കുന്ന കണ്ണുകൾ. വരണ്ടു പൊട്ടാറായ ചുണ്ടുകൾ, വിളറിയ കവിൾ തടം.

 വരണ്ടു പൊട്ടാറായ ചുണ്ടുകൾ, വിളറിയ കവിൾ തടം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ദേവയാമി 🦋💜 Where stories live. Discover now