💜6

226 42 24
                                    

പലവട്ടം ഗായുവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും യാമിക്ക് ഉത്തരം ലഭിച്ചിരുന്നില്ല.
   കാരണം അറിയാത്തൊരു ഭയം അവളുടെ ഉള്ളിൽ നീറി കൊണ്ടിരുന്നു. നേരം ഒന്ന് വേഗം ഇരുട്ടി വെളുത്തിരുന്നെങ്കിൽ   എന്നവൾ ആഗ്രഹിച്ചു.

🦋

വിശ്വയുടെ ബൈക്കിനു പിന്നിലിരുന്ന് ഗായുവിന്റെ വീട് ലക്ഷ്യമാക്കി പോയെങ്കിലും അവൾക്ക്‌ അതിനു കഴിഞ്ഞിരുന്നില്ല. ആ യാത്ര പാതിയിൽ നിർത്തി അമ്പല മുറ്റത്തെ വലിയ ആൽമരചുവട്ടിലായി അവൾ യാമിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു.

മനസിലും മാനത്തും ഇരുട്ട് വീണിട്ടും ഗായു വന്നിരുന്നില്ല.   ചെയ്തിട്ടില്ലാത്ത ഒരു തെറ്റിനോ തെറ്റിദ്ധാരണയ്‌ക്കോ വേണ്ടി അവൾ ഇപ്പോൾ തളർന്നിരിക്കുന്നു.

തിരികെ വീട്ടിലെത്തുവോളം അവൾ അവനോട് ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട എന്നതുകൊണ്ട് ആയിരിക്കണം അവനും ഒന്നും ചോദിച്ചില്ല.

🦋

ഹാൻഡ് ബാഗിലെ സ്ലീപ്പിങ് പിൽസ് സ്ട്രിപ്പിൽ നിന്നും ഒരണ്ണെമെടുത്തു കഴിച്ചു കിടന്നെങ്കിലും അന്നത്തെ രാത്രിക്ക് അവൾക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.

കുഞ്ഞു നുണക്കുഴികൾ കാട്ടി, വിടർന്ന കണ്ണുകൾ ഇറുക്കി അടച്ചു അവൾക്കു മുൻപിലായി ചിരിച്ച് കൊണ്ട് നിൽക്കുന്ന ഗായുവിന്റെ മുഖം മാത്രമായിരുന്നു കണ്ണും മനസ്സും നിറയെ.

🦋

പിറ്റേന്ന് പാടവരമ്പത്തു വച്ച് അപ്രതീക്ഷിതമായി ഗായുവിനെ കണ്ടു മുട്ടിയപ്പോൾ യാമിക്ക് തന്റെ വാക്കുകൾ ഇടറി കൊണ്ടിരുന്നു.

ഈ രണ്ടു ദിവസം അവളില്ലാതെ എന്ത് വേദന സഹിച്ചു എന്നാണോ അതോ ഓടി ചെന്ന് ചെയ്യാത്ത തെറ്റിന് വേണ്ടി മാപ്പ് പറയുകയാണോ?...വേണ്ടത് എന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു.


ഗായുവിന്റെ കണ്ണിൽ ഇപ്പോൾ ആ കുസൃതി ചിരിയില്ല പകരം ദേഷ്യത്തിന്റെയും പരിഭവത്തിന്റെയും പിണക്കമാണ്.

അത് ആരാ?...

ദൂരെ മാറി നിൽക്കുന്ന വിശ്വയെ ചൂണ്ടി കാണിച്ചുകൊണ്ട് ഗായു ചോദിച്ചു.

വിശ്വ.... വിശ്വജിത്ത്


യാമി മറുപടി നൽകി.

തനിക്ക്‌ അയാൾ ആരാ?

മറ്റൊന്നും അവൾക്ക്‌ അറിയണം എന്നില്ല.

എന്റെ... Best friend  ആ... കുഞ്ഞു നാൾ മുതൽ ഞങ്ങൾ ഒന്നിച്ചാ... ഇവിടെ അടുത്ത് തന്നെയാ അവന്റേം വീട്.

യാമി ഗായുവിന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു.

പിന്നെ അന്ന് ന്തിനാ ന്റെ കോൾ എടുക്കാതിരുന്നേ? ഞാൻ വിചാരിച്ചു അത്.... അത് നിങ്ങടെ അവിഹിതം ആരിക്കും ന്ന്...


പരിഭവത്തോടെ ഗായു യാമിയെ നോക്കി.

അവിഹിതവോ?

യാമി ഉറക്കെ ചിരിക്കാൻ തുടങ്ങി. ഗായുവിന്റെ ദേഷ്യം കൂടിയതെ ഉള്ളു.

അവൾ യാമിയുടെ കയ്യിൽ ചെറുതായൊന്നു തല്ലി.

ഇനി ഇങ്ങനെ വല്ലോം നടന്നാൽ . ദേ നോക്കിക്കേ ആ ജിമ്മന് ഞാൻ പ്രോട്ടീൻ പൗഡറിൽ വിഷം കലക്കി കൊടുക്കും നോക്കിക്കോ.

ഏയ് ഇല്ല..... അവൻ പാവം ആ. വിട്ടേര്...

ഗായു തിരികെ എന്തോ പറയാൻ ഒരുങ്ങുമ്പോഴേക്കും യാമി അവളെ തന്റെ നെഞ്ചോട് ചേർത്തിരുന്നു . നിറഞ്ഞൊഴുകുന്ന മിഴികൾ അവളുടെ വേദനയെ ചെറുതായൊന്നു കുറച്ചു. ഗായു അവളിലേക്ക് കൂടുതൽ ചേർന്നു നിന്നു.

Iam  sorry. താൻ എന്റെയാ എന്റെ മാത്രം.

ഗായുവിന്റെ വാക്കുകൾ ഇടറി.

യാമിയുടെ കൈവിരലുകൾ ഗായുവിന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു. അവൾ ഗായുവിന്റെ നെറുകയിൽ തന്റെ ചുണ്ടുകൾ ചേർത്തു.

അത് മതിയായിരുന്നു ഗായുവിന് തന്റെ പിണക്കങ്ങളും പരിഭവങ്ങളും മറക്കാൻ.


കുറച്ചു നിഷങ്ങൾക്കു ശേഷം യാമി ഗായുവിൽ നിന്ന് അകന്നു നിന്നു. ഗായു തന്റെ കുഞ്ഞു വിരലുകൾ കൊണ്ട് യാമിയുടെ കവിളിൽ ഒഴുകുന്ന കണ്ണുനീർ തുടച്ചു.

അവൾ ഗായുവിന്റെ കൈ തന്റെ കവിൾതടത്തോട് ചേർത്തു പിടിച്ചു. കണ്ണുകൾ അടയ്ക്കുമ്പോൾ അവൾക്ക് തന്റെ അമ്മയുടെ സാമീപ്യം ലഭിക്കുന്നുണ്ടായിരുന്നു.

🦋

അകലെ നിന്നു  കൈകൾ രണ്ടും കൂട്ടി കെട്ടി തന്റെ ബൈക്കിനോട് ചേർന്നു നിന്ന് നിറഞ്ഞ മനസോടെ നുണക്കുഴികൾ തെളിയെ ചിരിച്ച് കൊണ്ട് വിശ്വ അവരുടെ പ്രണയത്തെ ആസ്വദിക്കുന്നുണ്ടായിരുന്നു.


......................................................................











ദേവയാമി 🦋💜 Where stories live. Discover now