💜5

212 39 55
                                    

യാമിക്ക് ഇന്ന് നടന്നത് ഒന്നും വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. തന്റെ കിടക്കയിൽ ചാരി ഇരുന്നു കൊണ്ട് അവൾ തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരിക്കുകയാണ്. പൂർണ ചന്ദ്രനെക്കാൾ ശോഭയാണിപ്പോൾ അവളുടെ മുഖത്ത് .

യാമി അവളുടെ കവിൾ തടത്തിലൂടെ വിരലുകൾ തഴുകി. നിറഞ്ഞ പുഞ്ചിരിയാണ് അവളിൽ . താൻ  ആഗ്രഹിച്ചതിലും അതികം സന്തോഷവധിയാണ് അവൾ ഇപ്പോൾ.  ഒരുപാട് വർഷങ്ങൾക്ക് ശേഷം വിശ്വ അല്ലാതെ അവളുടെ ജീവിതത്തിലേക്കു പുതിയ ഒരാൾ
കൂടി.

അവൾ പോലുമറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

🦋

തലയിണയിൽ മുഖം താഴ്ത്തി കുസൃതി ചിരിയോടെ ഇന്ന് നടന്ന കാര്യങ്ങൾ ഓർക്കുകയാണ് ഗായു .

ശേ... ഒരു ആവേശത്തിന് ചെയ്തത. എന്ത് വിചാരിച്ചു കാണും. But it feels heaven.

അവളുടെ മുഖം നാണത്താൽ ചുവന്നു.

🦋

പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ അവർ പരസ്പരം കണ്ടിരുന്നില്ല. യാമിക്ക് കാണണം എന്നുണ്ടെങ്കിലും നടന്നില്ല.

അമ്പല കുളത്തിന്റെ പടിയിൽ ഗായു വിനെ കാത്തിരിക്കുമ്പോഴും നിരാശമാത്രമായിരുന്നു ഫലം. മാനത്തു ഇരുട്ട് വീണിരിക്കുന്നു അവൾ എഴുന്നേറ്റ് വീട്ടിലേക്ക് പോകാനൊരുങ്ങി.

പോകുന്ന വഴിയിൽ അമ്മയുടെ കൂടെ മാറ്റാരോടോ സംസാരിക്കുന്ന ഗായു വിനെ കണ്ട് യാമി ഒരു നിമിഷം നിന്നു.

അവൾക്കരികിലേക്ക് ചെന്ന് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ യാമിക്ക് അതിനു കഴിഞ്ഞിരുന്നില്ല.

ഗായുവിൽ നിന്നു കണ്ണെടുക്കാതെ അവൾ നടന്നു കൊണ്ടിരുന്നു.

യാമിയെ കണ്ടതും ഗായുവിന്റെ മിഴികൾ വിടർന്നു.അമ്മയോട് സമ്മതം ചോദിച്ചെന്നോണം അവൾ യാമി യുടെ അടുത്തേക്കായി ഓടി.


എന്താ എന്നെ കണ്ടിട്ട് മിണ്ടാതെ പോണേ?

ചെറുതായി കിതച്ചു കൊണ്ടവൾ ചോദിച്ചു.

ഏയ്... അമ്മ കൂടെ ഇല്ലേ അതാ... അല്ല എവടെ ആരുന്നു രണ്ട് ദിവസം?

ദേവയാമി 🦋💜 Where stories live. Discover now