" അമ്മ എന്തൊക്കെ പറഞ്ഞാലും എന്റെ വിച്ചുവേട്ടൻ എന്നെ ചതിക്കുമെന്ന് എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല"....അഭിരാമി പറഞ്ഞു
" അതേ അമ്മേ എന്റെ ദുർഗ്ഗയും എന്നെ ഒരിക്കലും ചതിക്കില്ല "....സിദ്ധാർത്ഥ് പറഞ്ഞു
"ഞാൻ പറയുന്നത് നിങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലന്ന് എനിക്കറിയാം എങ്കിലും നിങ്ങൾ ഈ വീഡിയോ ഒന്ന് കാണ് എന്നിട്ട് എന്റെ വാക്കുകൾ കേൾക്ക് "
സിദ്ധാർത്ഥിന്റെ അമ്മയായ ജാനകി അവർക്ക് ഫോണിൽ ഒരു വീഡിയോ കാണിച്ചു കൊടുത്തു ആ വിഡിയോ കണ്ടപ്പോൾ അഭിരാമിയും സിദ്ധാർത്ഥും നിശബ്ദരായി ഇരുന്നുപോയി
സിദ്ധാർത്ഥിന്റെ ഭാര്യയും അഭിരാമിയും ഭർത്താവും പരസ്പരം ശരീരം പങ്കിടുന്ന രംഗങ്ങളായിരുന്നു അതിലുണ്ടായിരുന്നത്" എനിക്ക് ഈ കാണുന്നത് ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല ".... ഒരു ഞെട്ടലോടെ സിദ്ധാർത്ഥ് പറഞ്ഞു
" എന്നാലും എന്റെ വിച്ചുവേട്ടന് എന്നെ എങ്ങനെ ചതിക്കാൻ തോന്നി ".... സങ്കടത്തോടെ അഭിരാമി പറഞ്ഞു
" നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ കാണേണ്ടി വന്നതിൽ എനിക്ക് നല്ല വിഷമമുണ്ട് പക്ഷേ സത്യമെന്തായാലും നിങ്ങൾ ഒരിക്കൽ അറിഞ്ഞല്ലേ പറ്റു "
" എന്നാലും അവർക്ക് എങ്ങനെ ഞങ്ങളോട് ഇങ്ങനെ ചെയ്യാൻ തോന്നി "....സിദ്ധാർത്ഥ് പറഞ്ഞു
" മോനെ എന്തൊക്കെ പറഞ്ഞാലും വിഷ്ണു നിന്റെ അച്ഛന് ആദ്യ ഭാര്യയിൽ ജനിച്ച മകനാണ്.....അവന്റെ രണ്ടാനമ്മയായ എന്നോട് എന്നും അവന് ദേഷ്യമാണ് അതുകൊണ്ടായിരിക്കും എന്റെ മകനായ നിന്നോട് പ്രതികാരം ചെയ്യാൻ വേണ്ടി നിന്റെ ഭാര്യയെ വശീകരിച്ച് സ്വന്തമാക്കിയത് "....അവർ പറഞ്ഞു
" എന്നാലും വിച്ചുവേട്ടൻ ഇതുപോലൊരു വഞ്ചന ചെയ്യുമെന്ന് ഞാൻ കരുതിയില്ല "....കണ്ണീരോടെ അഭിരാമി പറഞ്ഞു
" എനിക്ക് ഇതിന് അവരോട് പ്രതികാരം ചെയ്യണം അമ്മേ അല്ലാതെ എന്റെ മനസ്സിന് ശാന്തി കിട്ടില്ല ".... എല്ലാം കേട്ടിരുന്നതിനു ശേഷം സിദ്ധാർത്ഥ് പറഞ്ഞു
