നീയെൻ ജീവനിൽ -9

2.4K 311 806
                                    

പിള്ളേരെ ഞാൻ പിന്നേം വന്നു...👉🏻👈🏻

ആ പിന്നെ വോട്ടും കമന്റും വേണം... എന്റെ എല്ലാ ആഴ്ചയും സ്റ്റോറി ഇടാൻ ഉള്ള എനർജി ബൂസ്റ്റ്‌ ആണ് ഈ വോട്ടും കമന്റും... മടിച്ചു നില്കാതെ ഇടുന്നെ 👩‍🦯പാവം ഞാൻ..

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ക്ലാസ്സിൽ ഇരുന്ന് തുമ്മി കൊണ്ടേ ഇരിക്കുകയാണ് തുമ്പി...

കാരണം പറയണ്ടല്ലോ.. കഴിഞ്ഞ ദിവസം മഴ കൊണ്ടത് കൊണ്ട് തന്നെ പുള്ളിക്കാരിക്ക് പനി പിടിച്ചിട്ടുണ്ട്...

മൂക്കൊക്കെ ചുവന്നു കണ്ണിൽ നിന്നും വെള്ളം,വന്നു ആകെ ഒരു അവസ്ഥയിൽ ഇരിപ്പാണ് ആൾ..

അജുവിനോട് പനി ആണ്.. അടുത്തിരിക്കണ്ട എന്ന് പറഞ്ഞിട്ടും ആൾ അവളുടെ അടുത്ത തന്നെ ഉണ്ട്...

എടി. മരുന്ന് കഴിച്ചിട്ടാണോ നീ ഇറങ്ങിയത്...

മ്മ് അതെ അമ്മ തന്നു കഴിപ്പിച്ചിട്ട വിട്ടത്.. തുമ്പി പറഞ്ഞു...

ഒട്ടും പറ്റുന്നില്ല എങ്കിൽ എന്തിനാ നീ ഇന്നു വന്നേ...

എടാ ഇത് നോർമൽ ഫീവർ ആണ്.. നമ്മൾ ഡോക്ടർസും,ഇതിനൊക്കെ ലീവ് എടുക്കാൻ പാടുണ്ടോ..

അതും ശെരിയാ.. അജു നെടുവീർപ്പിട്ടു...

ഉച്ചക്ക് ഫുഡ്‌ കഴിക്കുമ്പോളും അവൾക്ക് ഒട്ടും വയ്യായിരുന്നു...കുഴച്ചു പോലും കഴിക്കാൻ വയ്യായിരുന്നു അവൾക്ക്.. അത് അറിഞ്ഞവണം അജു ഒരു പിടി കുഴച്ചു കൊണ്ട് അവൾക്ക് നേരെ നീട്ടി..

നീ ഞാൻ തന്നത് കഴിച്ച മതി.. ഇന്നാ...

തുമ്പി അവൻ നീട്ടിപിടിച്ച ഉരുളയിലേക്ക് നോക്കി.... പിന്നെ അവനെയും.. എന്തോ മാധവിനെ ഓർമ വന്നു.. കണ്ണുകൾ കലങ്ങി..

ടീ പൊട്ടൂസേ... ഇത് കഴിക്ക്. നിന്റെ ഏട്ടൻ ആണെന്ന് കരുതി വാങ്ങി കഴിക്കെടി..അജു അവളുടെ മാറ്റം മനസിലായ പോലെ പറഞ്ഞു...

തുമ്പി വായ തുറന്നു,അവൻ നീട്ടിയ ചോറുരുള വായിലേക്ക് വെച്ച് കൊടുത്തു..

ക്ലാസ്സിൽ ഉള്ളവരെല്ലാം നോക്കുന്നുണ്ട്..പലർക്കും അവരുടെ കൂട്ടുകെട്ടിൽ അസൂയയാണ്...

നീയെൻ ജീവനിൽ...Where stories live. Discover now