🌸
.
🌸
.
🌸
"എന്റെ കോളേജ് കാലഘട്ടം. അവിടെ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്."
ഒരു സാധാരണ degree student ആയിരുന്നില്ല ഞാൻ. കോളേജ് പഠനം എനിക്ക് ഒരു കുട്ടിക്കളി മാത്രമായിരുന്നു.
പഠനത്തിന് ശേഷം അച്ഛന്റെ കൂടെ ഫാമിലി ബിസിനസ്സിലേക്ക് ഇറങ്ങേണ്ടി വരും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
ഫാമിലി ബിസിനസ്സ് എന്ന് പറയുമ്പോ, multi national companies ഒന്നുമല്ല. ചെറുതല്ലാത്തൊരു catering service ആണ് അച്ഛൻ നടത്തി പോന്നത്. എനിക്ക് തീരെ താല്പര്യം ഇല്ലാത്ത മേഖലയായിരുന്നു അത്. പഠനത്തിന് ശേഷം ബിസിനസ്സ് ഏറ്റെടുക്കുന്ന കാര്യം അച്ഛനും അമ്മയും പലപ്പോഴായി എന്നെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.
അതൊഴിവാക്കാനാണ് M.com നു ശേഷം പഠിച്ച കോളേജിൽ തന്നെ വീണ്ടും, BA.Literatureനു admission എടുത്തത്. ചില കടമകളിൽ നിന്നുള്ള എന്റെ ഒളിച്ചോട്ടം.
നാളയെ പറ്റിയുള്ള ചിന്തകൾ ഇല്ലാതെ ജീവിതം enjoy ചെയ്ത് നടന്ന സമയങ്ങൾ... അലസത നിറഞ്ഞ എന്റെ യൗവന കാലം.
ജീവിതത്തിലെ സുവർണ കാലഘട്ടം എന്ന് സാഹിത്യകാരന്മാർ വിശേഷിപ്പിക്കുന്ന ആ കാലത്താണ് ഞാൻ അവളെ ആദ്യമായി കണ്ട് മുട്ടുന്നത്.വർഷങ്ങളായി കോളേജ് ക്യാമ്പസ്സിലെ നിറസാന്നിധ്യം ആയത് കൊണ്ട് തന്നെ അധ്യാപകർക്കും students-നും ഭയങ്കര കാര്യമായിരുന്നു ഞങ്ങളോട്.
YOU ARE READING
"ഒരു പാരിജാത പ്രണയം" 🌸
Fanfiction"പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ വിരിഞ്ഞ ഒരു കുഞ്ഞു പാരിജാത പ്രണയം🌸🌿 Vmin Lovers, ഇതിലേ... ഇതിലേ...😌 വീണ്ടും ഒരു Vmin Story 💛🌿