🍃.
🍃
.
🍃
നിത്യയെയും നവ്യയെയും കാണുന്നതിന് മുന്നെയായി, കാര്യങ്ങളെല്ലാം അവന്മാരോട് പറയാൻ തീരുമാനിച്ചു. ഉള്ളിലെ സംഘർഷങ്ങൾ ഇനിയും മൂടി വെയ്ക്കുന്നത് ബുദ്ധിയല്ല.
അവർക്ക് അത്ഭുതമായിരുന്നു. ഇങ്ങനൊരു വിഷയം അവർ ഒട്ടും പ്രതീക്ഷിച്ചതല്ല.
ശ്രീയുടെ ഒഴിഞ്ഞു മാറ്റത്തിന് പിന്നിൽ ശക്തമായ എന്തെങ്കിലും കാരണമുണ്ടാവും എന്ന് തന്നെയാണ് അവരും പറഞ്ഞത്.
ആ കാരണമാണ് എനിക്കറിയേണ്ടത്!!
അങ്ങനെ അവളുടെ കൂട്ടുകാരെ കാണാൻ ഒരു ദിവസം ഞങ്ങൾ പുറപ്പെട്ടു. ഞാനും അച്ചുവും മാത്രം. അപ്പുവിന് അന്നെന്തോ അസൗകര്യമുണ്ടായി.
അന്നൊരു ഞായറാഴ്ചയായിരുന്നു. കോളേജ് ഇല്ലാത്ത ദിവസമായത് കൊണ്ട് തന്നെ പുറത്തെവിടെയെങ്കിലും വെച്ച് കാണാമെന്ന് തീരുമാനിച്ചു.
ഈ വിവരം ഒരു കാരണവശാലും
ശ്രീ പാർവ്വതി അറിയരുതെന്ന് നേരത്തേ തന്നെ ഞാൻ അവരോട് പറഞ്ഞിരുന്നു.കോളേജിനടുത്തുള്ള ഒരു restaurant il വെച്ച് ഞങ്ങൾ meet ചെയ്തു.
വളച്ചുകെട്ടലുകൾ ഒന്നുമില്ലാതെ ഞാൻ അവർക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചു. പക്ഷെ അവർ ഒന്നും വിട്ടു പറയാൻ തയ്യാറായില്ല!
"അത് പാറുവിന്റെ സ്വകാര്യതയാണ്, അത് പറയേണ്ടതും അവൾ തന്നെയാണ്" എന്ന നിലപാടിൽ അവർ ഉറച്ചു നിന്നു.
YOU ARE READING
"ഒരു പാരിജാത പ്രണയം" 🌸
Fanfiction"പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ വിരിഞ്ഞ ഒരു കുഞ്ഞു പാരിജാത പ്രണയം🌸🌿 Vmin Lovers, ഇതിലേ... ഇതിലേ...😌 വീണ്ടും ഒരു Vmin Story 💛🌿