🍂
.
🍂
.
🍂
"ശ്രീപാർവ്വതിയുടെ മനസ്സിൽ ആരായിരിക്കും?????"
നൂറ് ശതമാനം ഉറപ്പില്ലാത്ത കാര്യമാണ്; എന്നിരുന്നാലും അവൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടാവുമോ എന്ന സംശയം എന്നെ വല്ലാതെ അലട്ടിക്കൊണ്ടേയിരുന്നു.
എന്ത് ചെയ്യണം എന്നറിയില്ല. ആരോടും ഒന്നും പറയാനും തോന്നിയില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്???
എന്റെ ഭാര്യ വേറെ ആരെയോ സ്നേഹിക്കുന്നുണ്ടെന്നോ?? അതിന്റെ സങ്കടത്തിലാണ് ഞാൻ കഴിയുന്നതെന്നോ?? ഇല്ല!!!!കുറച്ചു നാൾ, എല്ലാം മനസ്സിൽ കൊണ്ട് നടന്നു.
അപ്പോഴൊക്കെ ഞാൻ അവളെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. എന്നോടുള്ള ശ്രീയുടെ പെരുമാറ്റം; പണ്ട് ഇങ്ങനെ ആയിരുന്നില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് അധികം സംസാരിക്കില്ലെങ്കിൽ കൂടി ശ്രീ എന്നെ ഇത്പോലെ അവഗണിച്ചിട്ടില്ല.കോളേജ് സീനിയറിൽ നിന്നും ശ്രീയുടെ ഭർത്താവിലേക്കുള്ള എന്റെ സ്ഥാനമാറ്റം ഞങ്ങൾ തമ്മിലുള്ള അന്തരം കൂട്ടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചതല്ല.
കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്. പക്ഷെ, അവസാനം അവൾ എന്നിലേക്ക് വന്നു ചേരും എന്നൊരു പ്രതീക്ഷ വേണ്ടേ... ആ പ്രതീക്ഷകളാണ് എനിക്ക് ദിനംപ്രതി നഷ്ടമായി കൊണ്ടിരിക്കുന്നത്.....!!
ഈ വിഷയം മറ്റാരും അറിയാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. എന്റെയും ശ്രീയുടെയും ഇടയിൽ എന്താണോ നടക്കുന്നത്, അത് ഞങ്ങളുടെ ഇടയിൽ തന്നെ തീരണം എന്നാണ് ഞാനും ആഗ്രഹിച്ചത്.
പക്ഷെ ഏതൊരു കാര്യത്തിനും ഒരു breaking point ഉണ്ടാകുമല്ലോ. അത് ഇവിടെയും സംഭവിച്ചു.
YOU ARE READING
"ഒരു പാരിജാത പ്രണയം" 🌸
Fanfiction"പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ വിരിഞ്ഞ ഒരു കുഞ്ഞു പാരിജാത പ്രണയം🌸🌿 Vmin Lovers, ഇതിലേ... ഇതിലേ...😌 വീണ്ടും ഒരു Vmin Story 💛🌿