🌼
.
🌼
.
🌼
ഞാൻ വണ്ടിയിൽ നിന്നിറങ്ങിയതും മുഖത്തൊരു പുഞ്ചിരിയുമായി കാശി അടുത്തേക്ക് വന്നു. സന്തോഷത്തോടെ എന്നെ ആലിംഗനം ചെയ്തു.
എനിക്കൊന്നും മനസിലായില്ല. ചിലപ്പോൾ എന്നോട് നന്ദി പറയുന്നതായിരിക്കും. ഒരിക്കൽ നഷ്ടപ്പെട്ട പ്രണയത്തെ തിരികെ ഏല്പിച്ചതിന്..
ഞാൻ ശ്രീയെ നോക്കി. കണ്ണുനീരിന്റെ നനവ് വീണ്ടും പടർന്ന് തുടങ്ങിയെങ്കിലും അവളെന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു.
അവളും സന്തോഷിക്കുന്നുണ്ടാവും; ഇത്രയും നാളത്തെ കാത്തിരിപ്പ് അവസാനിച്ചില്ലേ...
എന്റെ ചിന്തകൾ ഭേദിച്ചു കൊണ്ട് കാശി സംസാരിച്ചു തുടങ്ങി.
"ഇന്ന് വൈകുന്നേരത്തോട് കൂടി ഞാൻ തിരിച്ചു പോകും."
ശ്രീയും ഇന്ന് തന്നെ പോകുമായിരിക്കും......!!
കാശി തുടർന്നു....
"പോകുന്നതിന് മുന്നെയായി കുറച്ച് കാര്യങ്ങൾ ഇയാളോട് പറയണമെന്ന് തോന്നി....
ഇന്നീ ലോകത്ത്, ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അനന്തനോടാണ്.
ശ്രീയെ.... അവളെ ആ നരകത്തിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്നതിന്, സംരക്ഷിക്കുന്നതിന്, പഠിപ്പിക്കുന്നതിന്, ഇങ്ങനെ സ്നേഹിക്കുന്നതിന്.... ഇതിനൊക്ക ഏത് ഭാഷയിലാണ് ഞാൻ നന്ദി പറയേണ്ടത്.
ഒരിക്കൽ ഞാൻ ചെയ്യണമെന്ന് ആഗ്രഹിച്ച, എന്നെ കൊണ്ട് കഴിയാതെ പോയ കാര്യങ്ങളാണ് ഇപ്പോൾ ഇയാളീ ചെയ്ത് കൊണ്ടിരിക്കുന്നത്.
നാട്ടിലേക്ക് തിരിച്ച് വരണമെന്നും ശ്രീയെ കൂടെ കൂട്ടണമെന്നും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ, എനിക്ക് മുന്നിൽ കുറേ അധികം തടസ്സങ്ങൾ ഉണ്ടായിരുന്നു,
വിലക്കുകൾ ഉണ്ടായിരുന്നു. അതിനെ എല്ലാം മറികടന്ന് എന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിച്ചില്ല. ഞാൻ ഒരു ഭീരു ആയി പോയി.
YOU ARE READING
"ഒരു പാരിജാത പ്രണയം" 🌸
Fanfiction"പാരിജാതപ്പൂക്കളുടെ സുഗന്ധത്തിൽ വിരിഞ്ഞ ഒരു കുഞ്ഞു പാരിജാത പ്രണയം🌸🌿 Vmin Lovers, ഇതിലേ... ഇതിലേ...😌 വീണ്ടും ഒരു Vmin Story 💛🌿