5120-ാം കലിയുഗ വർഷം
ഉറക്കമില്ലാത്ത നഗരം എന്നറിയപ്പെടുന്ന, സാമ്പത്തിക, ധനസംബന്ധിക, വിനോദ വ്യവസായങ്ങളുടെ ഭവനം. ഇന്ത്യ മഹാരാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരം മുംബൈ. സ്വപ്നങ്ങളുടെ നഗരി..
ആ നഗരത്തിന്റെ ചെറുതല്ലാത്ത ഒരു
ഭാഗം സഹ്യപുത്രന്മാരായ സാഗർ സഹദേവ് സഹോദരന്മാരുടെതായിരുന്നു... തന്റെ നാടിനും പൈതൃകത്തിനും യാതൊരു കോട്ടവും സംഭവിക്കാതെ അതിമനോഹരമായ കൊട്ടാരത്തിനോട് ഉപമിക്കാൻ സാധിക്കുന്ന ഒരു വീട് അവർക്ക് അവിടെ ഉണ്ടായിരുന്നു... തന്റെ നാട്ടിൽനിന്ന് പറിച്ചെടുത്ത് വെച്ചതാണ് എന്ന് തോന്നുന്നു...സാഗറും സഹദേവനും ഉണ്ടെങ്കിലും ഇപ്പോഴും ആ കുടുംബത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് അവരുടെ വിധവയായ അമ്മ സാവിത്രിയായിരുന്നു...
സാഗറിന്റെ ഭാര്യ ദേവി. സഹദേവന്റെ ഭാര്യ ദേവിക. ദേവിയും ദേവികയും സഹോദരിമാരാണ്.സാവിത്രിയുടെ ഇളയ മകനായ സഹദേവന്റെ വിവാഹം ദേവികയുമായി കഴിഞ്ഞിട്ട് 25 വർഷങ്ങൾ കഴിഞ്ഞു പക്ഷേ ഇരുവർക്കും സന്താനഭാഗ്യം ഉണ്ടായില്ല..
സാവിത്രിയുടെ മൂത്തമകൻ സാഗറിനും ഭാര്യ ദേവിക്കും രണ്ടു കുട്ടികളുണ്ട്.. മൂത്തമകൻ സിദ്ധാർഥ്. മകൾ ജാനകി.
ചെറിയച്ഛനും ചെറിയമ്മയും ആയി അല്ല അച്ഛനും അമ്മയും ആയാണ് സഹദേവനും ദേവികയും സിദ്ധാർത്ഥിനെയും ജാനകിയെയും കാണുന്നത്...വളരെ സമാധാനവും സന്തോഷവും ആയി ജീവിച്ചു പോകുന്ന ആ കുടുംബം ഇപ്പോൾ വലിയ ഒരു പ്രതിസന്ധിയിലാണ്.... എല്ലാ ബിസിനസ്സുകാരും നേരിടുന്ന അതേ പ്രശ്നം തന്നെ. വലിയ നഷ്ടം... ഉണ്ടാക്കിയത് പലതും കൈവിട്ടു പോകുന്ന അവസ്ഥ.... ലാഭത്തെ പ്രതീക്ഷിച്ചു കടം വാങ്ങിയ പണം എല്ലാം ഇപ്പോൾ തിരികെ കൊടുക്കണം. എന്നാൽ അവർക്ക് അതിന് യാതൊരു നിവൃത്തിയുമില്ല....
അമ്മയുമായി ഒരുപാട് നേരം ആലോചിച്ചതിനുശേഷം സാഗറും സഹദേവനും അതിനുള്ള ഉത്തരം കണ്ടെത്തി... പൂർവികന്മാരായി തങ്ങൾക്ക് വേണ്ടി കാത്തുവെച്ച താങ്കളുടെ ഇല്ലം വിളിക്കുക...
സാഗരം സഹദേവനും ജനിച്ചത് മുംബൈയിൽ തന്നെയാണ്... അതുപോലെതന്നെ അവരുടെ മക്കളും... കുട്ടിക്കാലത്ത് ഇടയ്ക്ക് നാട്ടിൽ പോയിരുന്നു എന്നല്ലാതെ വർഷങ്ങളായി അവർ സ്വന്തം മണ്ണിൽ കാലുകുത്തിയിട്ട്... സ്വന്തം നാടിന്റെ ഗ്രന്ഥത്തെ അറിഞ്ഞിട്ട്...