അധ്യായം 2

32 0 0
                                    

രാത്രി പത്തുമണിയോട് അടുത്തിട്ടുണ്ടാകും..

ചുവന്ന തെരുവിനോട് സാമ്യം ഉള്ള എന്നാൽ ചുവന്ന തെരുവ് അല്ലാത്ത എന്നാകുന്ന ഒരു വേശ്യാലയം.

കമിലിയുടെ മുറിയുടെ മുന്നിൽ കാത്തിരിക്കുകയായിരുന്നു രാഹുൽ.
ബോളിവുഡിൻ്റെ ബാദ്ഷാ എന്ന് അറിയപ്പെടുന്ന ഷാറൂഖ് ഖാന്റെ കടുത്ത ആരതരായ അച്ഛനമ്മമാർ അവരുടെ മൂത്ത മകന് സമ്മാനിച്ച പേരാണ് 'രാഹുൽ'.....

വാതിൽ തുറന്നു അവന്റെ ആത്മസുഹൃത്ത് പറത്തേക് വന്നു..
സിദ്ധാർഥ്. സഗറിന്റെയും ദേവിയുടെയും മകൻ.

കമിലിക്ക് കൊടുക്കുവാൻ ആയി ഒരു ചുംബനം അവൻ വായുവിനെ ഏൽപ്പിച്ചിട്ട് തന്റെ സുഹൃത്തിനോട് ചോദിച്ചു "क्या है? എന്തിനാണ് ഇങ്ങനെ കടന്നു വിളിക്കുന്നത്?"

"तुम्हारे पापा ने बुलाया है|പെട്ടെന്ന് വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു..." തന്റെ ജാക്കറ്റ് എടുത്തു കൊടുത്തുകൊണ്ട് രാഹുൽ അവനോട് പറഞ്ഞു....
"ഇപ്പോളോ??"

സിദ്ധാർത്തും രാഹുലും സിദ്ധുവിന്റെ വീട്ടിലേക്ക് പോയി... വാതിൽ തുറന്നത് ജാനകി ആയിരുന്നു... ജാനകി ഇപ്പോഴും പഠിക്കുക തന്നെയാണ്.. എന്നാൽ ഏട്ടൻ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ജോലിയൊന്നുമില്ലാതെ അച്ഛൻ ഉണ്ടാക്കിയ കാശ് തീർക്കാൻ നിൽക്കുന്നു....

"എന്താടി??" ജാനകിയെ കണ്ടു ഉടനെ സിദ്ധാർത്ഥ് ചോദിച്ചു....
"നിന്നെ നാട്ടിലേക്ക് അയക്കാൻ പോകുവാണ്" എന്നായിരുന്നു ജാനകിയുടെ മറുപടി....
"നാട്ടിലേക്കോ??"
"അച്ഛനും ചെറിയച്ഛനും കാത്തിരിപ്പുണ്ട്.."

സിദ്ധാർത്ഥ് നേരം വൈകാതെ തന്റെ അച്ഛന്റെ അടുത്തേക്ക് ചെന്നു...
സാഗർ മകനായി കാത്തിരിക്കുകയായിരുന്നു... "സിദ്ധു?" അവനെ കണ്ടതും വളരെ വാത്സല്യത്തോടെ അവന്റെ ചെറിയച്ഛൻ വിളിച്ചു... "നീ ഇരിക്ക്"

തന്റെ അച്ഛനെയും ചെറിയച്ഛനെയും അഭിമുഖമായി അവൻ ഇരുന്നു... "നീ ഒന്ന് നാട്ടിൽ വരെ പോകണം" ഒട്ടും മടിക്കാതെ അവന്റെ അച്ഛൻ പറഞ്ഞു...
"ഞാനോ?? പക്ഷേ എന്തിന്??"
"നമ്മുടെ തറവാട് വിൽക്കാൻ പോകുവാണ്.. എനിക്കും നിന്റെ ചെറിയച്ഛനും ഇപ്പോൾ ഇവിടെ നിന്നും മാറിനിൽക്കാൻ സാധിക്കില്ല അതുകൊണ്ട് നീ ചെന്ന് എല്ലാം നോക്കി നടത്തണം"
"വിൽക്കാനോ? പക്ഷേ എന്തിനാ??"
"നിനക്കറിയാവുന്ന കാര്യമല്ലേ? ഈ കടങ്ങളൊക്കെ വീട്ടാൻ ഞാൻ നോക്കിയിട്ട് വേറൊരു വഴി കാണുന്നില്ല. വാങ്ങാനുള്ള ആൾക്കാർ എല്ലാം തയ്യാറാണ്.. ഇല്ലമാകെ പൊടിപിടിച്ച് കിടക്കുകയാണ്. നീ ചെന്ന് അതെല്ലാം വൃത്തിയാക്കണം. എന്നിട്ട് ബാക്കി കാര്യങ്ങളുടെ എല്ലാം മേൽനോട്ടം വഹിച്ചാൽ മാത്രം മതി. പിന്നെ അവിടുത്തെ നാട്ടുകാർ പല കഥകളും പറയും ഒന്നും വിശ്വസിക്കാൻ നിൽക്കണ്ട"
"അതിന് ഞാൻ പോകാൻ സമ്മതിച്ചിട്ടില്ലല്ലോ!!"
"നിന്റെ സമ്മതം ഇവിടെ ആർക്കും ആവശ്യമില്ല" സാഗർ സിദ്ധുവിന്റെ നേരെ ശബ്ദമുയർത്തി....

SubhadramWhere stories live. Discover now