പ്രണയ നിലാവ് ❤️
Pt:1
.................................................ക്ലോക്കിൽ 4:00അടിച്ചതോടെ
ദേവി എണീച്ചു.
അവൾ കുളിമുറിയിലേക്ക് പോയ് കാലും കൈയും മുഖവും കഴുകി മുടി വരി കെട്ടി മുറ്റത്തേക്ക് ഇറങ്ങി
അവിടെ ചാരി വെച്ചാ ചൂല് എടുത്ത് മുറ്റമാകെ അവൾ അടിച്ചു വരി.
ശേഷം കുളിമുറിയിലേക്ക് പോയി കുളിച്ച് തുണി മാറി മുറ്റത്തെ തുളസി തറയിൽ വിളക്ക് കൊളുത്തി
നേരെ അടുക്കളയിലേക്ക് പോയ്
രാവിലത്തെക്കും ഉച്ചയ്ക്കാത്തെക്കും വേണ്ടത് എല്ലാം ഉണ്ടാക്കി.
അവൾ മുറിയിലേക്ക് വേഗം ഓടി കയറി
ഒരു ഹാഫ് സാരി എടുത്ത് ഉടുത്ത് ഒരുങ്ങി അവളുടെ ബാഗും എടുത്ത്
അവൾ ക്ലോക്കിലേക്ക് സമയം നോക്കി8:30
അവൾ വേഗം ഉമ്മറത്തേക്ക് ഓടി
സേതുലക്ഷ്മി പതിവ് പോലെ ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു.സേതുലക്ഷ്മി :ഓ ഇന്ന് ഉടുത്ത് ഒരുങ്ങി എങ്ങോട്ടാ
ദേവി :കടയിലേക്കാ
സേതുലക്ഷ്മി :കടയിലേക്ക് തന്നെയാണോ പോകുന്നെ ദെ പെണ്ണെ വെല്ല പേരുദോഷവും ഞങ്ങളെ കേൾപ്പിച്ചാൽ ഉണ്ടല്ലോ അറിയാലോ എന്നേ പിന്നെ നി വീടിന് പുറത്ത മനസ്സിലായോ
ദേവി :ഞാൻ ആയിട്ട് ഒരു പേരുദോഷം കേൾപ്പിക്കില്ല അമ്മ (അത് പറയുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞിരുന്നു.)
സേതുലക്ഷ്മി :അതാ നിനക്ക് നല്ലത്
വിശ്വാൻ :നി എന്തിനാ ലക്ഷ്മി ഇങ്ങനെക്കെ അവളോട് പറയുന്നേ
സേതുലക്ഷ്മി :പിന്നെ ഞാൻ എന്താ പറയേണ്ടേ എന്തെക്കെയാലും നിങ്ങടെ ആദ്യത്തെ ഭാര്യയെടെ മോൾ അല്ലെ തള്ളേടെ സ്വഭാവം കാണിച്ചാലോ
വിശ്വാൻ :ലക്ഷ്മി..
ദേവി :വേണ്ട അച്ഛാ ഞാൻ പോകുവാ നേരെത്തെ കാട തുറക്കണം
വിശ്വൻ :ശരി എന്റെ കൂട്ടീ പോയിട്ട് വാ
ദേവി :മ്മ്
സേതുലക്ഷ്മി അകത്തേക്ക് പോയ്.
ദേവി കണ്ണുനീർ തുടച്ച് അവിടെ നിന്നും ഇറങ്ങി നടന്നു.