ഒന്ന് ✨

665 99 39
                                    

ഫ്ലാറ്റ് ന്റെ 15ആം നിലയിൽനിന്ന് അസ്തമയ സുര്യനെ നോക്കി നിൽക്കുകയാണ് അവൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഫ്ലാറ്റ് ന്റെ 15ആം നിലയിൽനിന്ന് അസ്തമയ സുര്യനെ നോക്കി നിൽക്കുകയാണ് അവൻ. ചുവന്നു നിൽക്കുന്ന മേഘങ്ങൾക്കു ആ മുഖവുമായി അവനു സാമ്യം തോന്നി. ചുവന്നു തുടുക്കുന്ന ആ കവിളുകൾ ഇന്നും ഓർമയിൽ നിന്ന് മറഞ്ഞിട്ട് ഇല്ല. കണ്ണുകൾ കൊണ്ട് ചിരിക്കുന്ന ഒരു രാജകുമാരി. ഇന്ന് ആ രാജകുമാരി എവിടെയാണെന്ന് അവനറിയില്ല. എവിടെ ആയാലും സന്തോഷത്തോടെ ഇരിക്കണം എന്നു മാത്രമായിരുന്നു അവന്റെ പ്രാർത്ഥന.

സ്വാതിക്ക് കൃഷ്ണക്ക് അങ്ങനെ ഒരു രാജകുമാരിയെ സ്നേഹിക്കാൻ ഉള്ള അർഹത ഉണ്ടായിരുന്നില്ല. അനാഥനായ അവനു ഈ പേര് മാത്രം ആണ് അവന്റെ മാതാപിതാക്കൾ ബാക്കി വെച്ചത്. അനാഥാലയത്തിന്റെ മുന്നിൽ കിടന്ന ആ കുഞ്ഞിനെ കൈയിൽ എടുക്കുമ്പോൾ അവിടുത്തെ സിസ്റ്റർനു ആ പുതപ്പിനു ഇടയിൽ നിന്ന് കിട്ടിയ കടലാസ്സിൽ രണ്ട് കാര്യങ്ങൾ മാത്രെ എഴുതിയിരുന്നോളൂ. ഒന്ന് ആ കുഞ്ഞിന്റെ പേര് - സാത്വിക് കൃഷ്ണ, രണ്ട് അവന്റെ ജന്മദിനം - 30-12- 1995

തന്നെ ഉപേക്ഷിച്ചു പോയവരോട് ഒരിക്കൽ പോലും അവനു ദേഷ്യം തോന്നിയിട്ട് ഇല്ല. പക്ഷെ ആ പേര് എങ്കിലും അവനായി അവര് കരുതി വെച്ചത് ഓർത്തു എന്നും സന്തോഷിച്ചിട്ടെ ഉള്ളു. ആ പേരിനാൽ ആവും കൃഷ്ണൻ അവന്റെ ഇഷ്ട ദേവൻ ആയത്. ചുറ്റും പള്ളിൽ അച്ഛനും സിസ്റ്റർമാരും ആയിട്ടും അവിടെ തൂത്തു വരാൻ വന്നിരുന്ന ജാനകി ചേച്ചി പറയുന്ന കള്ള കൃഷ്ണന്റെ കഥകൾ അവന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. തന്റെ അമ്മയും അതുപോലെ ഓമനത്തം ഉള്ള ഒരു കുഞ്ഞു കൃഷ്ണനെ ആവുമോ പ്രേതീക്ഷിച്ചിട്ട് ഉണ്ടാവുക? ആ കുഞ്ഞു മനസ്സിൽ ആ ചോദ്യം ഇടക്ക് ഇടക്ക് വന്നുകൊണ്ടിരുന്നു. അനാഥാലയത്തിൽ നിന്ന് സ്കൂളിലേക്കും പള്ളിയിലേക്കും മാത്രം ആയിരുന്നു അവിടുത്തെ കുട്ടികളുടെ കൂടെ അവന്റെ യാത്ര. ഉള്ളിൽ എപ്പോഴോ അവനു ആ കുഞ്ഞു മോഹം ഉണ്ടായി എന്നെങ്കിലും ഒരു നാൾ കൃഷ്ണന്റെ അമ്പലത്തിൽ ഒരു തവണ എങ്കിലും പോകണം എന്നു.

മാളു Where stories live. Discover now