രണ്ട് ✨

504 97 59
                                    


അന്ന് ആ വീട്ടിൽ നിന്നു പടി ഇറങ്ങുമ്പോൾ കൂട്ട് അവളുടെ കരച്ചിൽ മാത്രം ആയിരുന്നു. ഇനി എന്തെന്നു അറിയാതെ എവിടെ ഒക്കെയോ അലഞ്ഞു തിരിഞ്ഞു. വഴി തെറ്റി ഈ നഗരത്തിൽ എത്തി ചേർന്നു. ഒരുപാട് അലഞ്ഞു നടന്നു ഒടുക്കം ഒരു നല്ല കമ്പനിയിൽ വന്നു അവസാനിച്ചു ആ ഓട്ടം.

“ മതിയെടാ സ്വപ്നം കണ്ടത്. ” ബാൽക്കണിയിലേക്ക് രണ്ട് കപ്പ്‌ ചായയുമായി നിരഞ്ജൻ വന്നു.

“ എന്നും ഇങ്ങനെ സൂര്യസ്തമയം കണ്ട് ആ കൊച്ചിനെ ഓർത്തു ഇരിക്കാതെ, പോയി കണ്ടുടെ നിനക്ക്? ”

നിരഞ്ജന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി അവൻ ആ ചായ വാങ്ങി.

“ അതൊക്കെ ഞാൻ അടച്ച അദ്ധ്യായം ആണ് നിരഞ്ജാ ”

“ എന്നിട്ടാണോ എന്നും ഇങ്ങനെ അതിനെ ഓർത്തു ഇരിക്കുന്നത്? നീ നിന്നെ തന്നെ പറ്റിച്ചോണ്ട് ഇരിക്കുകയാ. ”

“ ആയ്കോട്ടെ. ” എന്നും പറഞ്ഞു അവൻ അകത്തേക്കു നടന്നു.

“ പുതിയ പ്രൊജക്റ്റ്‌നെ പറ്റിയുള്ള മെയിൽ വന്നിട്ട് ഉണ്ട്. നീ അതു നോക്കിയോ? ”

“ ഇല്ല. ഇപ്പോ തന്നെ നോക്കാം. ” അവൻ ലാപ് എടുത്തു മെയിൽ നോക്കി. അത് വായിച്ചതും അവന്റെ കണ്ണുകൾ മിഴിഞ്ഞു. ഒരു ചെറിയ ഞെട്ടലോടെ അവൻ നിരഞ്ജനെ നോക്കി.

“ അതു തന്നെ, നമ്മുക് കേരളത്തിലേക്ക് പോകേണ്ടി വരും. ”

ആ മെയിൽ നോക്കി എത്ര നേരം ഇരുന്നെന്നു അവന് അറിയില്ല. നാട്ടിലേക്കു പോകാൻ ട്രെയിൻ കെയറിയപ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനെയെ ഉണ്ടായിരുന്നുള്ളു. ആരെയും കാണേണ്ടി വരല്ലേ എന്നു.

പക്ഷെ ആ പ്രാർത്ഥന ഒന്നും ദൈവം ചെവികൊണ്ടില്ല എന്നു അവന് മനസിലായത് പുതിയ ഓഫീസിൽ സ്റ്റാഫ്‌ കളെ പരിജയ പെടുമ്പോഴായിരുന്നു. മാർക്കറ്റിംഗ് ടീം ഹെഡ്, ആരുഷ് വിശ്വനാഥൻ.


സാത്വിക് നെ കണ്ട അച്ചുവിന് അതൊരു ഷോക്ക് തന്നെ ആയിരുന്നു. ഒരുപാട് വർഷങ്ങൾക് ശേഷം ആ മുഖം വീണ്ടും. ഒരുപാട് അനുവേഷിച്ചിരുന്നു ഒന്ന് കാണാൻ. അന്ന് ഇറങ്ങി പോകാൻ ദേഷ്യത്തോടെ പറഞ്ഞെങ്കിലും പിന്നിട് അത് ഓർത്തു ഒരുപാട് വിഷമിച്ചിരുന്നു. പിറ്റേന്ന് തന്നെ അവനെ വിളിച്ചു കൊണ്ട് വരാൻ അമ്മ പറഞ്ഞപ്പോൾ ഒരു നിമിഷം പോലും മടിച്ചില്ല. നിരാശയോടെ അന്ന് വീട്ടിൽ ചെന്നു കെയറിയപ്പോൾ കണ്ണ് നിറഞ്ഞു അമ്മ പറഞ്ഞത് ഇന്നും മനസ്സിൽ ഉണ്ട്.

മാളു Where stories live. Discover now