PRLOUGE

470 69 36
                                    


ശാന്തത നിറഞ്ഞ ഒരു രാത്രി.. ആ വലിയ വീട്ടിലെ എല്ലാവരും കിടന്നു ഉറങ്ങുന്ന ദിവ്യ മുഹൂർത്തം... എവിടെയും നിശബ്ദത മാത്രം തളം കെട്ടി നിക്കുന്നു...

പെട്ടെന്ന് ആ നിശബ്ദ സംഗീതത്തെ കീറിമുറിച്ചുകൊണ്ട് ടേബിളിൽ ഇരുന്ന ഫോൺ ബെല്ലടിച്ചു....ഉറക്കച്ചടവോടെ ഏകദേശം 50 വയസ്സിനടുത്തു പ്രായം തോന്നിക്കുന്ന ഒരാൾ ആ ഫോൺ എടുത്തു. കോളർ ഐഡി കണ്ടതും ഞെട്ടി എഴുന്നേറ്റ് അയാൾ ബെഡിലിരുന്നു റൂമിലെ ലൈറ്റ് ഓൺ ചെയ്തു. വെളിച്ചം തട്ടിയതോടെ തൊട്ടടുത്തു കിടന്ന അദ്ദേഹത്തിന്റെ പത്നി ആദിയോടെ എഴുന്നേറ്റു.

"ഹെലോ..."

"സർ ഞാൻ ടൌൺ SI ആണ് വിളിക്കുന്നതു...."

"ആ മനസ്സിലായി... എന്താ അജയാ ഈ നേരത്തു..."

"അത് പിന്നെ സാറിന്റെ പെണ്മക്കള് രണ്ടുപേരും ഇവിടെ സ്റ്റേഷനിൽ ഉണ്ട്.."

"ഈശ്വര... പിന്നേം? ഈ വട്ടം എന്താ?"

"ഭാസ്കർ സർ വേഗം ഒന്നു വന്നാൽ അവരെ കൂടെ വിടാം. ഇപ്പോഴാണേൽ CI SIR ഇവിടെ ഇല്ല. അങ്ങേരു വന്നാൽ എനിക്ക് ഒന്നും ചെയ്യാൻ -"

"വേണ്ട അജയാ ഒരു 15 മിനിറ്റ് ഞാൻ ഉടനെ അങ്ങോട്ടേക്ക് വരാം."

"എന്താ... എന്താ ഉണ്ടായേ ഭാസി?"

"9 മണിക്ക് ഉറക്കം വരുവാണെന്നും പറഞ്ഞു റൂമിലേക്ക് പോയാ ആ  തലതെറിച്ച ഇരട്ടകളു ഇപ്പൊ ഉള്ളതെ ടൌൺ പോലീസ് സ്റ്റേഷനിലാ..."

"What the fuck bhasi.."

"ദേ ഈ നേരത്തു നിന്റെ ഇംഗ്ലീഷ് കൊണക്കാതെ.. പോയി നിക്കിയേ വിളിക്ക് വസു.... ഞാനപ്പോഴേക്കും റെഡി ആകട്ടെ.. കൊടുക്കനുണ്ട് ഞാൻ രണ്ടിനും..."

(ഇതാണ് നമ്മുടെ ഭാസ്കർജി ഡീറ്റെയിൽസ് പിന്നെ വരും )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഇതാണ് നമ്മുടെ ഭാസ്കർജി ഡീറ്റെയിൽസ് പിന്നെ വരും )

"നിങ്ങടെ രണ്ടു മക്കള് ഓരോന്ന് ചെയ്തു വെക്കുന്നേനു ഞാൻ എന്ത് ചെയ്ത്..."

അതും പറഞ്ഞു വാസുകി (i mean his wife) റൂമിനു പുറത്തേക്കു പോയി..

ടൈം സ്കിപ്...


"നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാ ഒന്നിനും പോണ്ടാന്ന്... ഇപ്പൊ എന്തായി.. ഈ മാസം ഇത് മൂന്നാം വട്ടം ആണ്.. ഇയാളാണെൽ അച്ഛനെ വിളിച്ചു പറയേം ചെയ്തു.."

"ദേ ഒരു മാതിരി മറ്റേടത്തെ വർത്താനം പറയല്ലേ...ചിക്കു...നീ പറഞ്ഞിട്ടല്ലേ ഞാൻ ആ കാട്ടുമോറനെ തല്ലിയെ.. അവിടെ പോലീസ് വരുമെന്ന് എനിക്കറിയോ..."

"എടി നിന്നോട് ഞാൻ ജസ്റ്റ്‌ അവന്റെ കാരണത്തു ഒന്ന് കൊടുക്കാനല്ലേ പറഞ്ഞെ.. നീ എന്തിനാ അവനെ നിലത്തിട്ട് ചവിട്ടിയെ?"

"അത്.. അത് പിന്നെ ഒരു ഫ്ളോക്ക്...-"

അവര് പറഞ്ഞോണ്ട് നിക്കലും പോലീസ് സ്റ്റേഷന് പുറത്തു ഒരു ബ്ലാക്ക് മേഴ്‌സിഡസ് ബെൻസ് വന്നു നിന്ന്. അതിൽ നിന്നും ഇറങ്ങി വരുന്ന അച്ഛന്റെ ഫേസ് കണ്ടതും രണ്ടും പേരും സെല്ലിന്റെ മറവിലേക്ക് ഒളിച്ചു നിന്ന്...

"Chikku you know one thing?"

"We are trapped chinnu....!"




                     ......................

Character introduction and story update ayit njan udane varum..

Hope you all enjoy the story....

Give me lots of votes and comments...

Love You alll.... 💓💓💓💓💓💓

ചിക്കുവിന്റെയും ചിന്നുവിന്റെയും കളികൾ കാണാനായി എല്ലാരും കുറച്ചൊന്നു വെയിറ്റ് ചെയ്യുട്ടോ...

😌

𝗣𝗥𝗘𝗠𝗔𝗟𝗨...Where stories live. Discover now