പാർട് 7

1.3K 178 130
                                    

" നിക് നിക് " ഹരിപ്രിയ ഇടയ്ക് കയറി .

"എന്താ " വിനയ് ഒന്നും മനസിലാകാതെ ചോദിചു

" ഇനി ഒരു ചായ വാങ്ങി കുടിക്കാം.. നമ്മൾ ആന്ധ്ര പ്രദേശ് ബോർഡർ പിന്നിട്ടു. ഒരു ചായ കുടിച്ചിട്ടാകാം ബാക്കിയുള്ള കഥ " അവൾ പറഞ്ഞു അവൻ ഒന്ന് മൂളി.

അങ്ങനെ അവർ ട്രെയിനിൽ നിന്നും നല്ല ചൂട് ചായ വാങ്ങി കുടിച്ചു. സന്ത്യ മയങ്ങുന്ന നേരത്തിന്റെ ഭംഗിയിൽ ആ ജനാലകളിലൂടെ പുറത്തേക് നോക്കി കൊണ്ട് അവൾ വീണ്ടും ചോദിച്ചു

" അപ്പോ അതിന് ശേഷം ഭദ്രയെ കണ്ടില്ലേ , ഇയാൾടെ വിവാഹം നടന്നോ ? "

" പിന്നെയവളെ ഒന്നു കാണാൻ ഞാൻ കൊതിച്ചു... " അവൻ ആ ചൂട് ചായ ഊതികുടിച് കൊണ്ട് പറഞ്ഞു

" ആഹാ , അപ്പോ ഒരു പ്രണയം മണക്കുന്നുണ്ടലോ മാഷേ " അവൾ ചിരിച്ചു

" മ്മ്.... ഞാൻ പോലും അറിയാതെ " ഒരു പുഞ്ചിരിയോടെ അവൻ തുടർന്നു







വിനയ്.....................




അതിന് ശേഷം ഞാൻ അവളെ കണ്ടിട്ടില്ല. എന്റെ വിവാഹം ഉറപ്പിച്ചതിൽ പിന്നെ ഭദ്ര എന്റെ മുന്നിൽ വന്നിട്ടില്ല , ഒരു പക്ഷെ അവൾക്കെന്നോട് നല്ല ദേഷ്യ ഉണ്ടാവും അല്ലെങ്കിൽ വീട്ടിൽ നിന്നുള്ള വിലക്കായിരിക്കണം .

എല്ലാം പെട്ടന്നായ കാരണം ഈ വിവാഹ വാർത്ത നാട് മുഴുവൻ പരന്നു. ഞാൻ പോകുന്ന വഴി എല്ലാം ഓരോരുത്തരും പിടിച്ചു നിർത്തി ചോദിക്കും

" എടാ മോനെ വിനയ് , എന്നാടാ കല്യാണം " ചായക്കടയിലെ പത്രം വായിചിരികുന്ന അപ്പുപ്പൻ ചോദിച്ചു

" ഉടനെ ഒണ്ട് " അതും പറഞ്ഞ് ഞാൻ പകുതി കുടിച്ച ചായ ഗ്ലാസ്സ് അവിടെ വെച്ചിട്ടു കടവും പറഞ്ഞ് അവിടെ നിന്നെഴുനേറ്റ് പോയി

" വിനയ് മോനെ , സ്ത്രീധനം വല്ലോം കിട്ടുവോടാ " കൊയ്ത്തിന് പോകുന്ന ചേച്ചിമാരാണ് . ഇവർകിപൊ ഇതൊക്കെ അറിഞ്ഞിട്ടെന്തിനാ കണക്കെടുപ്പ് നടത്താനൊ

" ആ സ്ത്രീധനം വാങ്ങുന്നില്ല ചേച്ചിയെ " ഞാൻ പറഞ്ഞു അവർകത് പിടിച്ചില്ല , പിന്നെയൊന്നും ചോദിക്കാതെ പോയി

ഭദ്ര  ✔️Where stories live. Discover now