പാർട് 10

1.4K 180 280
                                    

ജീവിതത്തിൽ എന്നും ഇന്ന് നമ്മടെ കൂടെ ഒള്ള എല്ലാത്തിനെയും സ്നേഹിക്കാനും അംഗീകരിക്കാനും കഴിയണം. ഇല്ലെങ്കിൽ നാളെ അത് നഷ്ടപെടുമ്പോൾ മാത്രമേ നമ്മളാ വേദന തിരിച്ചറിയൂ.

എന്റെ ജീവിതത്തിൽ എനിക് സംഭവിച്ചതും അത് തന്നെയാ.. ഇന്ന് ഞാൻ വല്യ ഒരു പ്രശ്നത്തിൽ സ്വയം പെട്ട് കിടക്കുവാ , ഇതിൽ നിന്ന് എനിക് രക്ഷപെടാനും പറ്റുന്നില്ല ഭദ്രേ രക്ഷിക്കാനും പറ്റുന്നില്ല.

അവളെന്നോട് കാണിക്കുന്ന ഈ അകൽച്ച അത് ഞാൻ അനുഭവിക്കണ്ടത് തന്നെയാ , പക്ഷെ ഇനി എത്ര ദിവസങ്ങൾ എന്റെ കയ്യിലുണ്ട് ? ഭദ്ര എന്നെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞാൽ മാത്രമേ ഏട്ടന് പോലും എന്നെ സഹായിക്കാൻ ആകു. ഇല്ലെങ്കിൽ അച്ഛൻ എന്നെ തേക്കെപറമ്പിൽ കുഴി വെട്ടി മൂടും.

ഇന്നും ഞാൻ അവളെ കാണാൻ പോയി നിന്നു , പക്ഷെ മായ അപ്പച്ചി കൂടെ വന്ന കൊണ്ടെനിക് സംസാരിക്കാൻ കൂടി കഴിഞ്ഞില്ല. സത്യം പറഞ്ഞാൽ ചിലപ്പോൾ ഒക്കെ എന്റെ ധയിര്യം ചോർന്ന് പോകുന്ന പോലെ

എങ്ങനെങ്കിലും അവളെ കണ്ട് സംസാരിക്കാണം . ഇല്ലെങ്കിൽ പിന്നെ ഞാൻ എല്ലാത്തിനും വൈകി പോകും .അന്ന് രാത്രി ഏകദേശം നല്ല കുറ്റാകുറ്റിരുട്ട് മൂടി നിൽക്കുന്ന സമയം. വീട്ടിൽ എല്ലാവരും ഉറങ്ങി എന്നുറപ്പു വരുത്തി ഞാൻ അവിടെ നിന്നും ഇറങ്ങി.

നേരെ പോകണ്ടത് അവൾടെ വീട്ടീലെക്കാണ്. എനിക്കൊന്ന് കണ്ടാൽ മതി , ഞാൻ പറയുന്നത് അവളൊന്ന് കേൾക്കാന് കൂട്ടാകിയാൽ മാത്രം മതി.

ഇരുട്ടത് ടോർച്ചും തെളിച് ഞാൻ നടന്നു , എന്തിനോ വേണ്ടി എന്റെ മനസ് പിടയുന്നുണ്ടായിരുന്നു.. അല്പ നേരം നടന്നു ഞാൻ അവിടിെയെത്തി. എന്നും ഉമ്മറത്തെ വെളിച്ചം മാത്രം തെളിയിച്ചിടും. പക്ഷെ ഇന്ന് ഒരിടത്തു കൂടി വെളിച്ചം ഞാൻ കണ്ടു. അതെ വടക്കേ മൂലയിൽ ഉള്ള ഭദ്രേടെ മുറിയിൽ. അവളുറങ്ങി ഇല്ല എന്നെനിക് ഉറപ്പായി ഞാൻ അവിടം ലക്ഷ്യം വെച് വീടിന് വലത്തിട്ടു.

മെല്ലെ ഞാൻ അവളുടെ മുറിയുടെ ജനാലകളിലൂടെ എത്തി നോക്കി , എന്തൊക്കെയോ ആലോചിച്ച് കട്ടിലിൽ തന്നെ ഇരിക്കുന്ന എന്റെ പെണ്ണിനെ ഞാൻ കണ്ടു

ഭദ്ര  ✔️Where stories live. Discover now