Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ശൈത്യകാലം വന്നെത്തിയിരിക്കുന്നു ...മരങ്ങളിലെ പച്ചപ്പ് മാറി എങ്ങും ഇലകൾ കൊഴിഞ്ഞുകിടക്കുന്നു ...ചിലർ അവരുടേതായ തിരക്കുകളിൽ ഏർപ്പെട്ട് നിൽക്കുന്നു .. മറ്റുചിലർ ആകാട്ടെ അങ്ങും ഇങ്ങുമായി ഇരുന്ന് വിശ്രമിക്കുന്നു ... ചുറ്റിനുമൊന്ന് കണ്ണോടിച്ച ശേഷം അവനും അവിടെ ഒരിടത്തായിട്ട് ചെന്ന് ഇരുന്നു മരച്ചില്ലകൾക്കിടയിലൂടെ നല്ല ഇളംകാറ്റ് വീശിയടിക്കുന്നുണ്ട്..നിലത്തു കൊഴിഞ്ഞു കിടക്കുന്ന ഇലകളിൽ നിന്ന് ഒരു പ്രത്യേകതര സുഗന്ധവും അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു ഒരു ദീർഖശ്വാസമെടുത്ത ശേഷം അവൻ തന്റെ കൈലുള്ള ബുക്കിലെ ഓരോ താളുകളും മറിച് നോക്കാൻ തുടങ്ങി..
.............
തൊട്ട് അടുത്തായി നിൽക്കുന്ന മരത്തിലെ ചില്ലയിൽ നിന്നും ഒരു ഇല കൊഴിഞ്ഞ് അവന്റെ മടിയിലേക്ക് വീണു ...അവനത് ഒരു ചെറുപുഞ്ചിരിയോടെ എടുത്ത് കുറച്ചുനേരം അതിലേക്കും നോക്കി ഇരുന്നു .. സമയം എത്രവേഗമാണ് കടന്ന് പോയത് ... ഇതിനോടൊകം തന്നെ എന്തെല്ലാo മാറ്റങ്ങളാണ് തനിക്ക് സംഭവിച്ചത് ......ഇതിനോടകം തന്നെ കഴിഞ്ഞുപോയത് ഓരോന്നും വീണ്ടും മനസിലേക്ക് കടന്ന് വരാൻ തുടങ്ങിയിരുന്നു ...
: Helo...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.