❄️നിന്നിൽ അലിയാൻ ❄️part 2

968 116 46
                                    

"ദേഹം ആകെ വിറക്കുന്ന തണുപ്പിനെയും ഞാൻ പ്രണയിച്ചുതുടങ്ങിയത് ആ കണ്ണുകൾ കണ്ട് തുടങ്ങിയപ്പോഴാണ്.....എന്തെന്ന് ഇല്ലാത്ത ആവേശം ആയിരുന്നു ആ വെള്ളാരം കണ്ണുകൾ കാണാൻ..... എല്ലാ മഞ്ഞുകാലത്തും ഏഴാം കടൽ കടന്ന് എന്നെ തേടി എത്തുന്ന എൻ്റെ മാത്രം പ്രണയം,എന്നിൽ തുടങ്ങി എന്നിൽ അവസാനിച്ച പ്രണയം..... ആ കണ്ണിൽ ഞാൻ പ്രണയം തേടി നടന്നിട്ടുണ്ട്,അവസാനം ഞാൻ അത് കണ്ടെത്തി.....പക്ഷെ എന്നിൽ അല്ലായിരുന്നു..... മറ്റൊരാൾക്ക് വേണ്ടി.....പിന്നെയും ആ വെള്ളാരം കണ്ണുകൾ കാണാൻ മനസ്സ് വെമ്പി....പക്ഷെ മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല....ഒളിഞ്ഞും തെളിഞ്ഞും പിന്നെയും ഞാൻ ആ കണ്ണുകൾ തേടി.... കണ്ടു,മറ്റൊരാളുമായി വിടർന്നാടുന്ന കണ്ണുകൾ....പക്ഷെ അത് എന്നിൽ വിഷമം നൽകുന്നതിനേക്കാൾ എന്നിൽ സന്തോഷം നിറച്ചു.....രണ്ട് വർഷം ആയി ആ കണ്ണുകൾ എനിക്ക് അന്യമായിട്ട്....മറന്നു എന്നും മറവിക്ക് വിട്ട് കൊടുത്തെന്നും കരുതിയതാണ് പക്ഷെ ഇല്ല....എൻ്റെ ആദ്യ പ്രണയം അത് ഇന്നും എൻ്റെ ഉള്ളിൽ ഒരു സുഖമുള്ള നോവായി നിറഞ്ഞ് നിൽക്കുന്നണ്ട്.....
         പക്ഷെ നിർമ്മല ടീച്ചറോട് താൻ എന്ത് പറയും....കൃഷ്ണച്ചനോടും , ടീച്ചറോടും കള്ളം പറയാനും ,കഴിയില്ല എന്ന് പറയാനും തനിക്ക് ആവില്ല......വേണ്ടാ ചാരു അദ്ദേഹത്തെ നീ മറന്ന് തുടങ്ങിയേ പറ്റൂ......പണ്ട് പാലുകൊടുക്കാൻ പോവുമ്പോൾ താൻ തന്നെ ആണ് അവിടെ വൃത്തി ആക്കുന്നതും പുറം പണി നോക്കുന്നതും,കാരണം മണ്ഡല കാലം ആയത് കൊണ്ട് തോട്ട പണി ചെയ്യുന്ന പൊന്നപ്പൻ ചേട്ടൻ വരില്ല.....പക്ഷെ ഈ വട്ടം.....".

അങ്ങനെ പലതും ഓർത്ത് അവൾ വീടെത്തി.....വേഗം പോയി കുളിച്ച് വന്ന് അച്ഛൻ്റെയും അമ്മയുടെയും ഫോട്ടോയ്ക്ക് മുൻപിൽ വിളക്ക് കൊളുത്തി പ്രാർത്ഥനയോടെ കണ്ണുകൾ അടച്ചു.രണ്ട് തുള്ളി കണ്ണുനീർ അവളുടെ കവിളുത്ത് ചുംബിച്ചു കൊണ്ട് നിലം പതിചു.

"എന്തിനാ എന്നെ തനിച്ചാക്കി പോയേ..... ആ വിഷം ഞാൻ അന്ന് കുടിച്ചിരുന്നൂ എങ്കിൽ ഞാനും നിങ്ങളുടെ കൂടെ വരും ആയിരുന്നു അല്ലേ.....ആരും ഇല്ലാത്ത പോലെ തോന്നുവാ എല്ലാരും ഉണ്ടായിട്ട് പോലും....എന്നെ എല്ലാവർക്കും ഇഷ്ട്ടാ....പക്ഷെ എനിക്ക് ഉള്ളു തുറന്ന് ചിരിക്കാൻ ആവുന്നില്ല......സാരം ഇല്ല എന്നെ ഓർത്ത് വിഷമിക്കണ്ട ,ഞാൻ.....എനിക്ക്.....
കുഴപ്പം ഇല്ല കേട്ടോ......"

നിന്നിൽ അലിയാൻ 🧚‍♀️❄️Where stories live. Discover now