❄️നിന്നിൽ അലിയാൻ❄️ part18

1.4K 157 79
                                    

Hi guys.......

ഒരു കാര്യം പറഞ്ഞിട്ട് story start cheyam , വേറെ ഒന്നും അല്ല ഞാൻ കഴിഞ്ഞ പാർട്ടിൽ story ending nte karyam paranjappo ellarum paranju rush ayyitt Venda time Eduth mathi ennokke.....but athalla njan vegham theetkkan vendi paranjath onnum alla, njam kadhade staring ill paranjirunnu, valliya twistum turnsum onnum illatha oru simple story....eppo ente nayikayum nayikanum orumichu,enni അവരുടെ bond kurach koode develop cheyth kazhinja njan vicharicha end ethiyall there is nothing to do 😐so valich neetathe avasanippukkanthan nallath....ath Alle Sheri.......

അപ്പോ അത്രേ ഉള്ളൂ

Back to story 😸

ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിന്നില്ല ,അവ കൊഴിഞ്ഞ് പൊയ്ക്കൊണ്ടെ ഇരുന്നു.അതിനിടയിൽ ചാരുവും അഭിയും കൂടുതൽ അടുത്തു.....അഭി ഇത്രക്കാൽ അവളിൽ നിന്ന് തട്ടി പറിച്ച ആ പ്രണയകാലം അവൾക്ക് നൽകി കൊണ്ടിരുന്നു....അതിനിടയിൽ അവരുടെ പ്രണയത്തിനിടയിൽ കണ്ണൻ്റെ കുറുമ്പും കുസൃതിയും കൂടി കൊണ്ടിരുന്നു. നിർമ്മലക്ക് പോലും കണ്ണ് വെക്കാൻ തോന്നുന്ന രീതിയിൽ ആ കുടുംബം മനോഹരമായി കൊണ്ടിരുന്നു.

അങ്ങനെ ഒരു ദിവസം.....

"അഭി ഏട്ടാ കഷ്ടം ഉണ്ട്‌ട്ടോ....രാവിലെ എത്ര ആയിന്ന് അറിയോ...ഞാൻ എഴുന്നെക്കട്ടെ..... കണ്ണാ....."

ചാരു എത്ര പറഞ്ഞിട്ടും കണ്ണനും അഭിയും ചാരുവിനെ വിടാൻ തയാറായില്ല.....അവർക്ക് നടുവിലായി അവളെയും കെട്ടിപിടിച്ച് അവർ കണ്ണും അടച്ച് കിടന്നു.

"അഭി ഏട്ടാ 5.30 കഴിഞ്ഞു,പാൽ കറക്കണം...."

"അത് ശങ്കരേട്ടൻ കറക്കും,നീ ഇവിടെ കിടക്ക് ."

അഭി അതും പറഞ്ഞ് ചാരുവിനെ ഒന്ന് കൂടെ കെട്ടി പിടിച്ചു.അത് കണ്ടതും കണ്ണനും അത് പോലെ അവൾക്ക് അരികിലേക്ക് നീങ്ങി കൊണ്ട് ചെയ്തു.....ഇനി എന്ത് ചെയ്തിട്ടും വഴിയില്ല എന്ന് മനസിലാക്കിയത് കൊണ്ടാവും ചാരു ഒന്നും മിണ്ടാതെ അവിടെ തന്നെ കിടന്നു.മെല്ലെ എപ്പോഴോ അവളും ഉറങ്ങി പോയിരുന്നു.അവലുറങ്ങി എന്ന് കണ്ടതും അഭിയും കണ്ണനും മെല്ലെ കണ്ണ് തുറന്നു. ഉറങ്ങി കിടക്കുന്ന ചാരുവിനെ അഭി ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു.

 ഉറങ്ങി കിടക്കുന്ന ചാരുവിനെ അഭി ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
നിന്നിൽ അലിയാൻ 🧚‍♀️❄️Where stories live. Discover now