മറുവശത്തുള്ള പ്രതികരണം എന്താവും എന്ന് അറിയാതെ യാഗാവിന്റെ ഹൃദയം കുതിച്ചു പായുന്നുണ്ട്...
ഈ വിളിയിൽ ഒരു നിരാശ ആണ് പ്രതിഫലം എങ്കിൽ ചിലപ്പോൾ അവൻ തകർന്നു പോകും..
ഒരു തരം വെപ്രാളം, പേടി, അങ്ങനെ എന്തൊക്കെയോ ആണ് ഇപ്പോൾ അവന്റെ വികാരങ്ങൾ..
ശെരിക്കും ഇതിന്റെ ആവിശ്യം ഉണ്ടോ??
സ്വന്തം അമ്മയെ വിളിക്കാൻ ഇത്ര പേടി? അതും തന്റെ അമ്മയെ അത്രയും മനസിലാക്കിയ അമ്മമോൻ ആയ യാഗവിന്??മറുവശത്ത് നിന്ന് കാൾ അറ്റന്റ് ആയി
??:ഹലോ..
പരിചിതം അല്ലാത്ത ഒരു ഇളം ശബ്‌ദം..
യാഗാവ് : ഹലോ അ..മ്മ
മറു വശത്തു നിന്ന് ഒരു വിളിച്ചു കൂവൽ അന്ന് ലഭിച്ചത്..
??:അനു ആന്റി ഒന്നിങ്ങു വന്നേ ദേ ആരാണ്ടൊക്കെയോ അമ്മേ എന്നൊക്കെ വിളിക്കുന്നു.. "ആരാ ദേവു അത് ചോയിച്ചുടായിരുന്നോ "ആന്റി ഇങ് വാ കാൾ കട്ട് ആക്കിയില്ല..
"കാറാതെ നിക്കെടി വരുന്ന "അനു :ഹലോ ആരാ..?
യാഗാവ് : അമ്മ.. അമ്മേ.. 😃
ആ ശബ്‌ദം ഫോണിലൂടെ കേട്ട അനു തറിഞ്ഞു നിന്നു പോയി, അവർ ഫോണിലേക് ഒന്ന് നോക്കി
അപ്പൂട്ടൻ 😚..
പിന്നെ യാഗാവ് കേൾക്കുന്നത് മറുവശത്തെ ഏങ്ങലുകൾ മാത്രമാണ്
യാഗാവ് :അമ്മ കരയല്ലേ അമ്മ.. ഞാൻ വിളിച്ചില്ലേ.. എന്നോട് ക്ഷമിക്കണം അമ്മ, അമ്മേടെ വാക്ക് കേൾക്കാത്തത്തിൽ, എന്നോട് ദേഷ്യം ആണോ? 😥
കുഞ്ഞു കുട്ടിയെ പോലുള്ള അവന്റെ ഈ പറച്ചിൽ കേട്ട് അനു അമ്മ ഒന്ന് ചിരിച്ചു
YOU ARE READING
ɑׁׅ֮ᧁׁꪀׁׅꪱׁׅ
Fanfictionഅവൾ അവളാണെന്റെ പ്രണാനും പ്രണയവും കാമവും കോപവും, ന്റെ അഗ്നി 🔥