"പൊന്നു"
(ഒരു ഇടറിയ ശബ്ദത്തോട് അവൻ വിളിച്ചു)
ആ വിളിക് ഒരു ഉത്തമമായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ആ പെൺകുട്ടി ആ ഒച്ച കേട്ട സ്ഥലത്തേക്ക് തിരഞ്ഞു. അവളുടെ ചുവന്ന മുഖത്തേക് വിഴാൻ നിന്ന ആ കണ്ണുനീർ അവൾ തൻ്റെ കയ്യൊണ്ട് മേലെ തഴുകി. എന്നാൽ അവളേ നന്നായി അറിയുന്ന അവന് അത് മനസ്സിലായി
"നീ എന്താ ഇവിടെ"
"അത് പിന്നെ ചുമ്മാ ഈ വഴി വന്നപ്പോ കേറിയതാ. ഈ വഴി പോയപ്പോഴെല്ലാം ഈ പള്ളിയിൽ കേറണം എന്നൊരു ആഗ്രഹമിണ്ടാർന്നു"
"hmm പിന്നേന്താ സുഖാണോ നിനക്ക്?"
"ആ സുഖമാ നിനക്കോ?"
"ആടി. കൊഴപ്പമില്ല അല്ലാ നീ ഇപ്പോ ഏത് വർഷമാ?"
"2nd year നീയോ എന്തായി നിൻ്റെ പോക്ക്?"
"ഞാൻ അടുത്ത ആഴ്ച്ച പോവാ"
"ആഹാ പെട്ടെന്നാല്ലോ,പിന്നേന്താ വീട്ടിൽ എല്ലാവർക്കും സുഖമാണോ?"
"ആടി.അവിടെയോ Missനും പിന്നെ ചേച്ചിക്ക് ഒക്കേയോ"
"ആ സുഖമാ"
(മേലേ ആ സംസാരം ആവിടെ നിന്നു എന്തോ വാക്കുകൾ കിട്ടാത്ത പോലെ)
"എടാ ഞാൻ അന്ന പോട്ടെ ഇപ്പോഴാ ഓർത്തേ ഒരിടത്ത് പോകണം പിന്നേന്താ അപ്പോ All The Best"
ഒരു കൈ കൊടുത്ത് രണ്ടുപേരും യാത്ര പറഞ്ഞു പിരിഞ്ഞു
ആ പള്ളിവാതിൽക്കൽ എത്തിയപോൾ അവൾ അവസാനമായി തിരിഞ്ഞ് ഒരു പുഞ്ചിരി നൽകി തൻ്റെ വണ്ടിയിൽ കേറി അവിടെ നിന്ന് പോയി
എന്തോ കോറെ സംസാരികണം എന്നുണ്ടായിരുന്നു പക്ഷെ രണ്ട് പേർക്കും വാക്കുകളുണ്ടായിരുന്നില്ല വെറും രണ്ട് പരുചിതർക്കപ്പുറം പരസ്പരം എല്ലാം അറിയുന്നവർ മണികൂറുകളും ദിവസങ്ങളും നീണ്ട സംഭാഷണങ്ങൾ ഇന്ന് വെറും നിമിഷങ്ങൾ മാത്രമായി.........