Chapter 3

205 35 79
                                    

അരുന്ധതി :ചേട്ടാ... ഇവിടെ പുതിയ താമസക്കാർ വരുന്നുണ്ടോ

അവൾ അവളുടെ ഫ്ലാറ്റിലേക്ക്  കയറുന്ന വഴിയാണ് തന്റെ തൊട്ടടുത്ത ഫ്ലാറ്റിലേക്ക് കുറച്ച് fruniture ഒക്കെ മാറ്റുന്നത് കണ്ടത്

'ആഹ് മോളേ... ഇന്ന് പുതിയ താമസക്കാർ വരുന്നുണ്ട് രണ്ട് മൂന്ന് കൊല്ലം ആയി ഈ ഫ്ലാറ്റ് അടച്ചിട്ടിട്ട് '

അരുന്ധതി :ആരാണെന്ന് വല്ലതും അറിയുവോ

'അറിയാതെ പിന്നേ... ആ മോൻ ഇവിടെ ആയിരുന്നു
പിന്നെ മൂന്ന് കൊല്ലം ആയിട്ടേ ഉള്ളൂ ഇവിടെ നിന്ന് പോയിട്ട്
നല്ല പയ്യനാ മോള് പേടിക്കണ്ട '

അരുന്ധതി :ഏയ് അങ്ങനെ അല്ല ഞാൻ വെറുതെ ചോദിച്ചതാ

അവൾ അയാളോട് അതും പറഞ്ഞ് ഫ്ലാറ്റ് തുറന്ന് അകത്തേക്ക് കയറി

Next day mrng

അവൾ എന്നത്തേയും പോലെ രാവിലെ എഴുനേറ്റ് ഒരു കോഫി ഒക്കെ ആയിട്ട് ബാൽക്കണിയിലേക്ക് നടന്നു

അവൾ ആ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോൾ മുതലുള്ള ശീലമാണ് എന്നും രാവിലെ എഴുനേറ്റ് ബാൽക്കണിയിൽ വന്ന് പുറത്തെ കാഴ്ച്ച നോക്കി നിൽക്കുന്നത്

അപ്പുറത്തെ ഫ്ലാറ്റിൽ ആൾ വന്നിട്ടുണ്ട് പുറത്ത് നിന്ന് അവൾ സൗണ്ട് ഒക്കെ കേട്ടതാണ്

ഇളം കാറ്റ് അവളുടെ മുടിയിഴകളിലൂടെ തടഞ്ഞു പോയി
അവൾ പുഞ്ചിരിച്ചു കൊണ്ട് ഒന്ന് ചുറ്റിലും കണ്ണോടിച്ചു

അപ്പോഴാണ് അവളുടെ ശ്രദ്ധയിൽ പെട്ടത് അതുവരെ ഒഴിഞ്ഞു കിടന്ന അപ്പുറത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഇന്ന് ഒരുപാട് കുഞ്ഞി ചെടികളുണ്ട്
അവൾ അത് കണ്ട് ചെറുതായി ചിരിച്ചു
ആ സമയമാണ് ബാൽക്കണി തുറന്ന് ഒരു ചെറുപ്പക്കാരൻ ബാൽക്കണിയിലേക്ക് വന്നത്
അവൻ ഒന്ന് മൂരി നിവർത്തി ചുറ്റിലും നോക്കി
And see her

അവൾ അവനെ കണ്ടതും അവനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു പോയി

'ഒരു അവിവാഹിതനായ ചെറുപ്പക്കാരനെ ഇങ്ങനെ നോക്കി നിൽക്കുന്നത് ശരിയല്ല
മിസ്. അരുന്ധതി '




നിനക്കായ്‌ ഞാൻ... 🖤Where stories live. Discover now