അവൾ കുഞ്ഞിനെ കുളിപ്പിച്ച് പുതിയ ഉടുപ്പ് ഒക്കെ ഇട്ട് കൊടുത്തു

അനാമിക :സുന്ദരൻ ആയി അമ്മേടെ പൊന്ന് 🥰

മിച്ചു :🥰

ഗോകുൽ :ഇവനെ കൃതിക ആ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഒക്കെ ഒരുക്കിയേ

അയാൾക്ക് ഇവനെ വല്യ ഇഷ്ടം ആയി

അനാമിക :നമ്മുടെ കല്യാണം ഒക്കെ വിളിക്കണം ആ കുട്ടിയെ 😏

ഗോകുൽ :ഒളിച്ചോടി കെട്ടാൻ പോകുന്നവർ എങ്ങനെ കല്യാണം വിളിക്കാൻ ആ 😌

അനാമിക :പോടാ ഞാൻ ഒന്നും ഒളിച്ചോടി വരില്ല

എന്റെ വീട്ടുകാർ നമ്മുടെ കല്യാണം നടത്തി തരും

ഗോകുൽ :തന്നാൽ മതി ആയിരുന്നു

അനാമിക :തന്നില്ലെങ്കിൽ നീ എന്നെ ഉപേക്ഷിച്ചു പോകുമോ

ഗോകുൽ :ഒരിക്കൽ എന്റെ ബുദ്ധിമോശത്തിന് ഞാൻ നിന്നെ വിട്ട് കളഞ്ഞതാ

ഇനി അങ്ങനെ ഉണ്ടാവില്ല, എന്തൊക്ക വന്നാലും നിന്നെ ഞാൻ കൈ വിട്ടു കളയില്ല എനിക്ക് വേണം നിന്നെ പിന്നെ നമ്മുടെ കുഞ്ഞിനും

അനാമിക :കെട്ടിയില്ലെങ്കിൽ നിന്നെ ഞാൻ തട്ടും അല്ലെ വാവേ

മോൻ വാ നമ്മുക്ക് breakfast കഴിക്കാം എന്റെ വയർ ദേ ഡിജെ തുടങ്ങി

ഗോകുൽ :അതെ നീ എന്താ ഓഫീസിൽ മുട്ട കച്ചവടം നടത്തുന്നെ

നിന്നെ കുറിച്ച് പരാതി കിട്ടുന്നുണ്ട്

അനാമിക :ഓ ഞങ്ങൾ പാവങ്ങൾക്കും ജീവിക്കണ്ടേ

ഗോകുൽ :നീ ആ അന്നയ്ക്ക് ചീഞ്ഞ മുട്ട കൊടുത്തല്ലേ

അനാമിക :ആ കൊടുത്തു, അവൾ എന്നെ കോഴിക്കാരി എന്ന് വിളിച്ചു കളിയാക്കി അത് കൊണ്ട കൊടുത്തത്

അല്ല നിങ്ങൾ ഇത് എങ്ങനെ അറി ഞ്ഞു, ആ പിശാശ് വന്നു പറഞ്ഞോ

ഗോകുൽ :എന്റെ പോന്നോ ഇല്ല ഞാൻ ഓഫീസിൽ ആരോ പറയുന്നത് കേട്ടത്

അനാമിക :മ്മ്, ഞാൻ മുട്ട കച്ചവടം നടത്തുന്നതിൽ നിങ്ങൾക്ക് വല്ല നാണക്കേട് ഉണ്ടോ

ഗോകുൽ :എനിക്ക് ഒരു നാണംകേട് ഇല്ല, അല്ല ഇന്ന് നിന്റെ പോക്കറ്റ് മണിക്ക് വേണ്ടി വീട്ടിലെ കോഴിയുടെ മുട്ട എടുത്തു വിൽക്കുന്നു നാളെ ഇനി തേങ്ങ എടുത്തു മറിച്ചു വിക്കുവോ നീ

YOU AND MEWhere stories live. Discover now