1

162 19 3
                                    

: എന്താ ലക്ഷ്മി , മോൾക്ക്‌ കല്യാണം ഒന്നും ആയില്ലേ?
: നോക്കുന്നുണ്ട്, പക്ഷെ ഒന്നും അങ്ങോട്ട്‌ ശെരിയാകുന്നില്ലെന്നേ.
: കുട്ടിക്ക് എന്തെങ്കിലും കുഴപ്പം....
: എനിക്ക് തത്കാലം ഒരു കുഴപ്പവുമില്ല, എനിക്ക് തോന്നുമ്പോൾ ഞാൻ കല്യാണം കഴിച്ചോളാം, ഇനിപ്പോ തോന്നിയില്ലെങ്കിൽ കഴിക്കാനും പോണില്ല.
: നന്ദു, പ്രായത്തിന് മൂത്തവരോട് തറുതല പറയുന്നോ?
: മംഗലത്തെ ഇളയ പുത്രിക്ക് പിന്നെ പണ്ടേ നാക്ക് ഒരൽപ്പം കൂടുതലാണല്ലോ. അവളുടെ അമ്മായിയെ പോലെ ആകാതെ സൂക്ഷിച്ചോ, അല്ലെങ്കിൽ പിന്നെ ചരിത്രം ആവർത്തിച്ചിട്ട് പിന്നെ വിഷമിച്ചിട്ട് കാര്യമുണ്ടാകില്ല.
: ഞാൻ എന്റെ അമ്മായിയെ പോലെ ആണെങ്കിൽ എനിക്ക് അതിൽ അഭിമാനമേ ഉള്ളു. ശാരദ അമ്മായി വെറുതെ എന്റെ കാര്യം ഓർത്തു വിഷമിക്കാതെ സ്വന്തം കാര്യം നോക്കാൻ നോക്ക്.
: നന്ദു, മിണ്ടാതെ വേഗം വീട്ടിലേക്ക് നടക്ക്, വൈകിയാൽ വല്യച്ഛന്റെ കയ്യിൽ നിന്ന് വഴക്ക് കിട്ടും. ശാരദ ചേച്ചി, ഞങ്ങൾ എന്നാ അങ്ങ് നടക്കട്ടെ.

: എന്താ നന്ദു നിനക്ക്? അവരുടെ സ്വഭാവം അറിയണതല്ലേ? എന്തിനാ കുട്ട്യേ വെറുതെ വഴക്കിടാൻ പോണേ?
: പിന്നെ എന്റെ അമ്മായിയെ പറയണത് കേട്ട് ഞാൻ വെറുതെ നിൽക്കണോ? അമ്മയുടെ ഉറ്റ സുഹൃത്തിനെ കുറിച്ച് അവർ അനാവശ്യം പറയണത് കേട്ടിട്ട് അമ്മക്കൊന്നും പറയാൻ തോന്നിയില്ലേ?
: നമ്മൾ വെറുതെ എന്തിനാ മറ്റുള്ളവരെ വെറുതെ മുഷിപ്പിക്കുന്നത്.
: മുഷിപ്പിക്കണ്ടവരെ മുഷിപ്പിക്കണം.
: നിന്നോട് വാദിച്ചു ജയിക്കാൻ ഞാനില്ല. വേഗം നടക്ക്, ഇപ്പോഴേ വൈകി, വല്യേട്ടന്റെ ചീത്ത കേൾക്കാൻ എനിക്ക് വയ്യ.
: എല്ലാവരും എന്തിനാ വല്യച്ഛനെ പേടിച്ചു കഴിയുന്നത്? അമ്മക്ക് അച്ഛന്റെ കാര്യം മാത്രം ആലോചിച്ചാൽ പോരെ?
: എന്റെ പൊന്നുമോളെ, നീ വെറുതെ ഇതേ കാര്യം പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ ഇങ്ങോട്ട് വന്നേ.



: എല്ലാവരും എന്തിനാ വല്യച്ഛനെ പേടിച്ചു കഴിയുന്നത്? അമ്മക്ക് അച്ഛന്റെ കാര്യം മാത്രം ആലോചിച്ചാൽ പോരെ?: എന്റെ പൊന്നുമോളെ, നീ വെറുതെ ഇതേ കാര്യം പറഞ്ഞു തർക്കിക്കാൻ നിൽക്കാതെ ഇങ്ങോട്ട് വന്നേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Devanandam✨Where stories live. Discover now