5

63 19 11
                                    

: അച്ഛാ...


: അച്ഛാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




ശേഖരൻ : അഹ്, നീ വന്നോ?
പത്മനാഭൻ: പോയ കാര്യം ഒക്കെ ശെരിയായോ?
ഋഷി : ശെരിയാക്കി ഞാൻ.
ശേഖരൻ : പിന്നെ ഞാൻ വിളിച്ചു പറഞ്ഞ കാര്യം?
ഋഷി : അതും അന്വേഷിച്ചു. അതിലാണ് ഒരു ചെറിയ പ്രശ്നം.
ശേഖരൻ: എന്താടാ?
ഋഷി : ഞാൻ കാണാൻ പോയ വർമ്മ ഗ്രൂപ്പിന്റെ ഒരേയൊരു അനന്തരാവകാശി ആണ് അവന്റെ കൂടെ ഉള്ള ആ പെണ്ണ്.
ശേഖരൻ: അതെങ്ങനെ?
ഋഷി : ഇവിടുന്ന് പോയതിൽ പിന്നെ എങ്ങനെയോ അവൻ അവരുടെ അടുത്ത് എത്തിപ്പെട്ടു. പിന്നെ അവനെ നോക്കിയത് മൊത്തം ആ വർമ്മയാണ്. അവൻ ഇപ്പോൾ അവരുടെ സഹായത്തോടെ ഒരു കമ്പനി നടത്തുന്നുണ്ടെന്നാ ഞാൻ അറിഞ്ഞത്. അത് അത്യാവശ്യം നല്ല രീതിക്ക് തന്നെ പോകുന്നു.
പത്മനാഭൻ : അപ്പൊ ആ കൂടെ ഉള്ള ചെക്കനോ?
ഋഷി : ചെറിയ പ്രായത്തിൽ തന്നെ നല്ല പിടിപാടുള്ള ഒരു വക്കീലാ. അച്ഛന്റെ പാത പിന്തുടർന്ന മകൻ. വർമ്മയുടെ ഉറ്റ സുഹൃത്തിന്റെ മകനാണ്. ഇവർ മൂന്ന് പേരും നല്ല കൂട്ടാണെന്നാണ് പറഞ്ഞു കേട്ടത്.

പത്മനാഭൻ: അവൻ എന്തിനാ ഇവിടെ വന്നെത്തെന്നോ മറ്റോ...
ഋഷി : അറിഞ്ഞില്ല വല്യച്ഛ, ഇത്രയേ അറിയാൻ പറ്റിയുള്ളൂ.
ശേഖരൻ : ആ ചെറുക്കൻ സ്വത്ത്‌ ചോദിക്കാനും പിന്നെ നമ്മുടെ മുന്നിൽ ആളാകാനും വന്നതാകും. നന്ദിതയെ ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ല, അതുകൊണ്ട് ആ വഴിക്ക് കുഴപ്പം ഉണ്ടാകില്ലായിരിക്കും. പിന്നെ ആ പെങ്കൊച്ചിന്റെ ഒപ്പം ഉള്ള നടത്തം വെച്ച് അവൻ അവളെ വശികരിച്ചാണ് എല്ലാം സ്വന്തമാക്കിയതെന്ന് തോന്നുന്നു. എന്തായാലും ഇതുകൂടി കണ്ട സ്ഥിതിക്ക് ആവൾ എതിർപ്പൊന്നും പറയാതെ നമ്മൾ പറയുന്ന വിവാഹത്തിന് സമ്മതിച്ചോളും.
പത്മനാഭൻ : എന്തായാലും അവരെ ഇനി അകറ്റി നിർത്തണ്ട. ഉപകാരപ്പെട്ടേക്കാം ഭാവിയിൽ. പിന്നെ ആ വക്കീലിന്റെ മേൽ ഒരു ശ്രദ്ധ നല്ലതാ. അവന് നന്ദുവിന്റെ മേൽ ഒരു കണ്ണുള്ള പോലെ.
ഋഷി : ഞാൻ സൂക്ഷിച്ചോളാം.

You've reached the end of published parts.

⏰ Last updated: 5 days ago ⏰

Add this story to your Library to get notified about new parts!

Devanandam✨Where stories live. Discover now