നന്ദു : ദുർഗമ്മായി...
ദുർഗ : എന്താ കുഞ്ഞേ?
നന്ദു : വേഗം ഒന്ന് കുളക്കടവിലേക്ക് വന്നേ. അത്യാവശ്യം ആണ്
ദുർഗ : എന്ത് അത്യാവശ്യം?
നന്ദു : അതൊക്കെ പിന്നെ പറയാം, ഇപ്പൊ തീരെ സമയമില്ല. വേഗം വാ.ദുർഗ : ഇവിടെ ഒന്നുമില്ലല്ലോ, പിന്നെന്തിനാ പെണ്ണെ ഇത്ര ധൃതി പിടിച്ചു നീ എന്നെ വിളിച്ചോണ്ട് വന്നേ?
നന്ദു : ദേ ഇപ്പൊ മനസ്സിലാകും.: മോളേ.....
ദുർഗ : അച്ഛൻ!
:അച്ഛൻ മോളോട് ചെയ്തത് തെറ്റാണെന്ന് അറിയാം. അച്ഛനോട് ഒന്ന് ക്ഷമിക്ക്.
ദുർഗ : അച്ഛൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്?
: പാരമ്പര്യം, തറവാടിത്തം, ദുരഭിമാനം ഒക്കെ കൊണ്ട് അന്ധമായിരുന്നു അച്ഛന്റെ കണ്ണുകൾ. മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്റെ മോളേ, അല്ലെങ്കിൽ അതിന് സമ്മതിച്ചില്ല എന്റെ വാശി.
ദുർഗ : ഇപ്പോഴെങ്കിലും അച്ഛനെന്നെ മനസ്സിലാക്കിയല്ലോ.
: മോൾക്ക് അച്ഛനോട് ദേഷ്യം ആണോ?
ദുർഗ : ദേഷ്യം ഇല്ല, ചെറിയൊരു പിണക്കമേ ഉള്ളു, ഇത്ര നാൾ എടുത്തിന് അച്ഛന്റ്റെ മോളേ വന്നൊന്ന് കാണാൻ.
: നന്ദു മോളാണ് ഈ വൃദ്ധന്റെ കണ്ണ് തുറപ്പിച്ചത്.
നന്ദു : ഇതൊക്കെ എന്ത്!
ദുർഗ : ഇതിനാണല്ലേ കാന്താരി എന്നെ ഇങ്ങോട്ട് പിടിച്ചു വലിച്ചു കൊണ്ടു വന്നത്.
നന്ദു : അമ്മായിയെ ഒന്ന് ഞെട്ടിക്കാം എന്ന് കരുതി ഞാൻ.
ദുർഗ: ഞെട്ടി ഞെട്ടി.
: നിന്റെ ആവശ്യം ഇവിടെ കഴിഞ്ഞു. ഇനി ഞാൻ എന്റെ മോളോട് ഒന്ന് സമാധാനത്തോടെ സംസാരിക്കട്ടെ. നീ വീട്ടിലേക്ക് പൊക്കേ.
നന്ദു : ആഹാ പാലം കടന്നപ്പോൾ തള്ളിപ്പറയുന്നത് നോക്കിക്കേ...
ദുർഗ : പറഞ്ഞത് കേട്ടില്ല, വീട്ടിൽ പോയേ നീ.
നന്ദു : അമ്മായിയും കാലുമാറിയില്ലേ.... ഞാൻ ഇനി നിങ്ങൾ രണ്ടുപേരോടും കൂട്ടില്ല.
: ഈ കാന്താരി....____________________________________
ദേവൻ: അമ്മേ ഞാൻ വന്നൂട്ടോ.
ദുർഗ : വേഗം കയറി വാ, നിന്നെ കാണാൻ ഇവിടെ രണ്ടുപേർ വന്നിട്ടുണ്ട്.
ദേവൻ : അഹ്, കൃഷ്ണച്ഛൻ എന്താ പെട്ടെന്ന് പതിവില്ലാതെ?
കൃഷ്ണൻ : അതെന്താടാ എന്റെ പെങ്ങളെ കാണാൻ എനിക്ക് മുൻകൂട്ടി അനുവാദം വാങ്ങിക്കണോ?
ദേവൻ : അയ്യോ വേണ്ടായേ, ഞാൻ വെറുതെ ചോദിച്ചതാണേ.
: നിനക്ക് അവനെ മാത്രമേ കാണാൻ പറ്റുന്നുള്ളോ?
ദേവൻ : മുത്തശ്ശൻ!
: എന്താ ദുർഗേ മൂത്തവരെ ബഹുമാനിക്കാൻ നിന്റെ മകനെ നീ പഠിച്ചിച്ചില്ലേ?
ദുർഗ : അത് അച്ഛാ...
ദേവൻ : എല്ലാ ജീവജാലങ്ങളെയും എങ്ങനെ ബഹുമാനിക്കണം എന്ന് എന്റെ അമ്മ എന്നെ നല്ലതു പോലെ പഠിപ്പിച്ചിട്ടുണ്ട്, അല്ലാതെ മംഗലത്തെ പോലെ ജാതി നോക്കി വേർതിരിക്കാൻ പഠിപ്പിച്ചിട്ടില്ല.
ദുർഗ : ദേവാ, മുത്തശ്ശണോടാണോ തറുതല പറയുന്നത്?
: വേണ്ടാ, അവൻ പറയാനുള്ളത് പറയട്ടെ. അതിനുള്ള അവകാശം അവനുണ്ട്. അങ്ങനെ അല്ലേ അവനോട് ഞങ്ങൾ ചെയ്തിട്ടുള്ളത്.
ദേവൻ : കുറ്റബോധം കൊണ്ട് വന്നതാണോ?
: അതേ, എന്റെ ഈ കുഞ്ഞിനെ മാറ്റി നിർത്തിയതിന്. എന്റെ മോളേ മനസ്സിലാക്കാഞ്ഞതിന്. അവളോട് മാപ്പു പറഞ്ഞു. ഇനി നിന്നോട് കൂടി...
ദേവൻ : ഇങ്ങനെ വന്ന് പറയുമ്പോഴേക്ക് എല്ലാം വിശ്വസിച്ചു ക്ഷമിക്കും എന്ന് കരുതിയോ?
: ഇല്ല, എങ്കിലും പറയാൻ ഉള്ളത് പറയണം. ഈ മുത്തശ്ശനോട് എന്റെ കുട്ടി പൊറുക്കണം. എന്നിട്ട് അമ്മയേം കൂട്ടി അവിടെ തറവാട്ടിലേക്ക് വരണം.
ദേവൻ : ഇത്രയും നാൾ ഞങ്ങൾ ഇവിടെ അല്ലേ കഴിഞ്ഞത്, ഇനിയും അങ്ങനെ തന്നെ മതി. തള്ളിപ്പറഞ്ഞവരുടെ അടുത്തേക്ക് ഞങ്ങളില്ല.
കൃഷ്ണൻ : മോനെ ദക്ഷാ നീ വാശി കാണിക്കാതെ...
: നീ സമാധാനമായിട്ട് ആലോചിച്ച് തീരുമാച്ചാൽ മതി. ആരും നിർബന്ധിക്കില്ല. പക്ഷെ ഒരിക്കലെങ്കിലും അവിടേക്ക് എന്റെ മോളും കൊച്ചുമോനും വരണം, ഒരു വൃദ്ധന്റെ അപേക്ഷ ആയിട്ട് കൂട്ടിയാൽ മതി.
YOU ARE READING
Devanandam✨
Fanfiction"തിരിച്ചു വന്നിരിക്കും ഞാൻ, എനിക്ക് അവകാശപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ. ഇന്ന് എന്നെ ആട്ടിപ്പായിച്ചവരുടെ ഒക്കെ മുമ്പിൽ തലയെടുപ്പോടെ ഞാൻ വന്ന് നിൽക്കും." ✨ദേവനന്ദം✨