3

96 25 9
                                    

: ദേവേട്ടാ.....
ദേവൻ : എന്താ പെണ്ണെ?
നന്ദു : ഒന്ന് പയ്യെ പോ എന്റെ മാഷേ...
ദേവൻ : എനിക്ക് ഇങ്ങനെ നടക്കാനേ അറിയൂ.
നന്ദു : ഇങ്ങേരിത്..
ദേവൻ: മ്മ്?
നന്ദു : ഒന്നുമില്ല.

ദുർഗ : ആ, വന്നോ രണ്ടും.
നന്ദു : ദുർഗമ്മായി, എനിക്ക് വിശക്കുന്നു. കഴിക്കാൻ എന്തെങ്കിലും താ.
ദേവൻ : മംഗലത്തെ കുട്ടിക്ക് അവിടെ ഒന്നും കഴിക്കാൻ തരുന്നില്ലേ?
നന്ദു : അതിനൊന്നും എന്റെ അമ്മായിയുടെ കൈപ്പുണ്യം ഇല്ലെന്നേ.
ദുർഗ : എന്റെ മോൾ ഇവൻ പറയണതൊന്നും കേൾക്കണ്ട. അടുക്കളയിലേക്ക് വാ, നല്ല ചൂട് ഉണ്ണിയപ്പം ഉണ്ട്. നിനക്ക് ഇഷ്ടമല്ലേ, അതുകൊണ്ട് പ്രേത്യേകം ഉണ്ടാക്കിയതാ ഞാൻ.
നന്ദു : അമ്മായി ആണ് അമ്മായി അമ്മായി. വേഗം താ, നല്ല വിശപ്പ്.

ദുർഗ : എന്താ മോളെ രണ്ട് ദിവസം വരാതിരുന്നേ?
നന്ദു : അത് ഞാൻ കഴിഞ്ഞ വട്ടം വന്നത് വല്യച്ഛൻ കണ്ടു.
ദുർഗ : എന്നിട്ട്?
നന്ദു : എന്നിട്ടെന്താ, സ്ഥിരം വഴക്ക് തന്നെ. പിന്നെ ഉപദേശവും, നിങ്ങളോടൊന്നും കൂടരുതെന്ന്.
ദുർഗ : എന്നിട്ട്?
നന്ദു : ഒരു ചെവി കൊണ്ട് കേട്ടു, മറുചെവി കൊണ്ട് കളഞ്ഞു. അവർ എന്തൊക്കെ പറഞ്ഞാലും എനിക്കറിഞ്ഞൂടെ എന്റെ അമ്മായിയെ. പിന്നെ അച്ഛനും അമ്മയ്ക്കും ഞാൻ ഇങ്ങോട്ട് വരുന്നത് സന്തോഷമേ ഉള്ളു. പിന്നെ മുത്തശ്ശനും.
ദുർഗ : അച്ഛനോ?
നന്ദു : ആ, മുത്തശ്ശൻ നിങ്ങളോടൊന്നും ദേഷ്യമില്ല. എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിക്കാറുണ്ട്. പിന്നെ ആ പഴയ വാശിയും ദുരഭിമാനവും കാരണമാ ഇങ്ങോട്ട് വരാത്തത്. പിന്നെ വല്യച്ഛന്മാരും സമ്മതിക്കില്ലല്ലോ.
ദുർഗ : വാശി പിന്നെ നമുക്ക് പാരമ്പര്യം ആണല്ലോ.
നന്ദു : അമ്മായി ആ വാശി കളഞ്ഞു വല്യച്ഛന്മാർ ഇല്ലാത്തപ്പോൾ ഒന്ന് മുത്തശ്ശനെ പോയി കാണണം. ഞാൻ കൊണ്ട് വരാം വേണമെങ്കിൽ.
ദുർഗ : ഞാൻ കണ്ടോളാം അച്ഛനെ.
ദേവൻ : എന്തിന്? നമ്മളെ വേണ്ടാത്തവരെ എന്തിനാ നമ്മൾ പോയി കാണുന്നെ?
നന്ദു : ഇയാളിത്, എന്റെ ദേവേട്ടാ ഒന്ന് മിണ്ടാതിരുന്നേ. എങ്ങനെ എങ്കിലും എല്ലാവരേം ഒന്നിപ്പിക്കാൻ നോക്കുമ്പോ ഇടങ്കോല് ഇടുന്നോ?
ദേവൻ : എന്തെങ്കിലും കാണിക്ക്, അല്ലെങ്കിലും ഇവിടെ ആർക്കും എന്റെ വാക്കിന് വിലയില്ലല്ലോ.
ദുർഗ : എന്താടാ ചെറുക്കാ നിനക്ക് പറ്റിയത്? കുറേ നേരമായല്ലോ?
നന്ദു : ഞാൻ പറയാം അമ്മായി. ഇന്ന് ഞങ്ങടെ സ്കൂളിൽ പഠിക്കുന്ന ഒരു ചേട്ടനോട്‌ ഞാൻ കുറച്ചു നേരം സംസാരിച്ചു നിന്നു. അപ്പൊ ദേവേട്ടൻ അവിടെ നിന്നത് ഞാൻ കണ്ടില്ല. അതും പറഞ്ഞു തുടങ്ങിയതാ ഈ ഗൗരവം.
ദേവൻ : അവൻ വെറുതെ ഒന്നുമല്ല നിന്നോട് സംസാരിച്ചിരുന്നത്. നിന്നെ കാണുമ്പോ ഒരു ഇളക്കം ഉണ്ട് അവന്.
നന്ദു : അങ്ങനെ ഒന്നുമില്ല എന്റെ ദേവേട്ടാ, നിങ്ങൾക്ക് തോന്നുന്നതാ. അത് ദേവൂന്റെ ചേട്ടനാ,ഞങ്ങൾ ചുമ്മാ വിശേഷം പറഞ്ഞു നിന്നതാ.
ദേവൻ : എന്തായാലും എനിക്ക് നീ മറ്റൊരാളോട് ഇങ്ങനെ അടുത്തിടപഴകുന്നത് ഇഷ്ടമല്ല, പ്രേത്യേകിച്ച് അവന്റെയൊപ്പം.
നന്ദു : ശെരി, ദേവട്ടനിഷ്ടമല്ലെങ്കിൽ വേണ്ട, മിണ്ടുന്നില്ല, പോരെ? ഇനി എങ്കിലും ഒന്ന് ചിരിക്കെന്റെ മാഷേ....

Devanandam✨Where stories live. Discover now