ആദ്യാനുരാഗം

46 2 0
                                    

ടീച്ചറില്ലാത്ത സമയത്ത് ഞാനവള്‍ക്കൊരു പെ൯സില് കഷ്ണം നല്കി. അവളതു വാങ്ങി എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. ബാല്യത്തിന്റെ നിറമില്ലാത്ത സ്വപ്നങ്ങളായിരുന്നു അതെല്ലാം. പിന്നീടെന്നും ഞാവള്‍ക്ക് പെ൯സില് നല്കി പോന്നു. പെ൯സില് പോയെന്ന് വീട്ടില് കളവു പറഞ്ഞു. അതിന് നിത്യവും അടിയും വാങ്ങി. പിന്നീടൊരിക്കെ അവളോട് സംസാരിക്കാ൯ ശ്രമിച്ചപ്പോള്‍ അവള്‍ മുഖം തിരിച്ചു. 
വലിയ ക്ലാസില് പഠിക്കുന്ന അവളുടെ ജ്യേഷ്ട൯ എന്നെ ചീത്ത വിളിക്കാനും അടിക്കാനും വരിക കൂടി ചൈയ്തതോടെ എനിക്ക് മനസ്സിലായി അവളെനിക്ക് പണി തരികയായിരുന്നെന്ന്. അവനൊരു ശല്ല്യം പോലെ പിന്നാലെ കൂടിയതോടെ സ്കൂളിലേക്ക് പോകുന്നതേ പേടിയായിത്തുടങ്ങി. അവസാനം പ്രശ്നം വീട്ടില് പറഞ്ഞു. ഗതിയില്ലെന്ന് വന്നപ്പോ ഉപ്പാനെ കൂട്ടി സ്കൂളില് വന്നു. ഉപ്പ അവളെ സഹോദര൯മാരെ ഭീഷണിപ്പെടുത്തിയതോടെ തലവേദനയായി മാറിയ ആദ്യ പ്രണയം (വെജിറ്റബിള്‍ ലൌ) അവിടെ അവസാനിച്ചു.

ഇന്നലെകൾ ഓർമകൾWhere stories live. Discover now