ആത്മാവില്‍തൊട്ട നൊമ്പരമീ പ്രണയം

132 6 4
                                    


ആത്മാവില്‍തൊട്ട നൊമ്പരമീ പ്രണയം

മുസമ്മില്‍ പെര്‍വാഡ്

9746778823

ഇന്നിവിടെ ഈ ഏകാന്തതയില്‍, ചിതറിത്തെറിച്ച നീളമേറെയുള്ള ഓര്‍മയുടെ നനുത്ത വഴിവീഥികളേയും ചേര്‍ത്ത് പിടിച്ച്, നിസ്സഹായനായി, മരവിച്ച മനസ്സുമായി വിലാപമേറെയുള്ള ഹൃദയാന്തരങ്ങളില്‍ സാന്ത്വനം പകരാന്‍, കാലം വികൃതമാക്കപ്പെട്ട അവ്യക്തമായ നിന്‍റെ മുഖചിത്രത്തിന്‍ സാമീപ്യമുണ്ടായിരുന്നിട്ടും നീയറിയാതെ പോയ, നിഷ്കളങ്കമായ എന്‍റെ പ്രണയത്തിന്‍റെ ആത്മാവ് ഇന്നലെയുടെ ഒരിരുള്‍പാതയില്‍ വര്‍ണ്ണനക്കായി വീണു കിടക്കുന്നു.
ക്രൂരമായ വിധിക്കുമുന്നില്‍ അസ്സഹനീയമായി ഞാന്‍ തളര്‍ന്നു വീഴുമ്പോഴും, കുളിര്‍സ്പര്‍ശമായി എന്നെ മൃദുലമായി തലോടി തെന്നിയകന്നു പോയി.  മഴത്തുള്ളികള്‍ക്കുമിടയില്‍, എന്‍റെ കണ്ണീരൊപ്പാനും എന്നെ കണ്ണീരിലാഴ്ത്താനും ഞാനറിയാതെ എനിക്കരികില്‍ പെയ്തൊഴിയുന്ന വേനല്‍മഴയെപ്പോലെ, നിലാവ് പരിലസിക്കുന്ന ചില രാവുകളെപ്പോലെ, എന്‍റെ പ്രണയം നിന്‍റെ സാമീപ്യമില്ലാതെ ഈ വഴിയോരങ്ങളില്‍ അലസമായി അലഞ്ഞു തിരിയുമായിരുന്നു.
വീണ്ടും പ്രണയത്തിന്‍റെ ആലസ്യങ്ങളും, നഷ്ടപ്പെടലിന്‍റെ ആവര്‍ത്തനങ്ങളും, ഓര്‍മ്മയുടെ നിശബ്ദ ഗദ്ഗദ വീചികളും ഹാസ്യമായി പുഞ്ചിരിക്കുന്ന നാളേയിലേക്ക് എന്നെ സ്വാഗതം ചെയ്യുമ്പോള്‍, ഇന്നലെയുടെ വഴിവക്കിലുടനീളം നിന്‍റെ കാലടിയില്‍ ചതഞ്ഞ് മുറിവേല്‍ക്കപ്പെട്ട, ഞാന്‍ പറഞ്ഞിട്ടും, നീ അറിയാതെ പോയ, ഒരുപാട് വാക്കുകള്‍ മൗനത്തിന്‍റെ തടവറയിലേക്ക് എന്നെ വലിച്ചിഴയ്ക്കുമ്പോള്‍ ഇതള്‍ വിരിഞ്ഞ് സുഗന്ധം പരത്തിയ ഒരു റോസാപുഷ്പം എന്‍റെ നെഞ്ചിലെവിടെയോ വീണ്ടും വീണ്ടും വാടിക്കൊഴിയുന്നു.
എല്ലാം മറന്നുപോകുന്നു.  ഓര്‍മയുടെ എല്ലാ ഇതളുകളും ഇരുട്ടിലമര്‍ന്നു പോകുമ്പോഴും, കണ്ട സ്വപ്നങ്ങല്‍ യാഥാര്‍ത്ഥ്യങ്ങളായി പരിണമിക്കാതെ നിരാശയുടെ വാതില്‍ തുറന്ന് തനിച്ചിരിക്കുമ്പോഴും എന്‍റെ പ്രണയത്തിന്‍റെ അകത്തളങ്ങളില്‍ നിന്ന് തേങ്ങള്‍ പോലെയെത്തുന്ന ഗാനവീചിയുടെ നേര്‍ത്ത സാന്ത്വനം എന്നെ ഇന്നലെകളിലേക്ക് തിരികെ വിളിക്കുന്നു.

(തുടരും.... )

ആത്മാവില്‍തൊട്ട നൊമ്പരമീ പ്രണയംWhere stories live. Discover now