"നാളെ പോയാൽ പോരെ, ഈ രാത്രി തന്നെ പോണോ "
വീട്ടിൽ പോകാൻ ഇറങ്ങിയ കുട്ടനെ നോക്കി അമ്മായി പറഞ്ഞു
"അയ്യോ അമ്മ വീട്ടിൽ ഒറ്റക്ക് ഉള്ളൂ "
കുട്ടൻ സൈക്കിൾ ഉന്തി നടന്നു, തരിപൂഴി യിട്ട ഇടവഴി
പെട്ടെന്ന് ആരോ പുറകിൽ നിന്നും വിളിച്ചു
"ഹലോ ഒന്നു നിക്ക്, റോഡ് വരെ ഞാനും ഉണ്ട്, ഇരുട്ടിയാൽ ഈ വഴി ഒറ്റക്ക് പോവാൻ എനിക്ക് പേടിയാ, പോത്തുംകാലൻ ഇറങ്ങിയിട്ടുണ്ട് "പോത്തുംകാലൻ !!!!
കുട്ടൻ സംശയത്തോടെ അയാളെ നോക്കി
"അറിയില്ലേ
ഈ നാട്ടിൽ അല്ലേ"ഇവിടെ ഒരു അപൂർവ ജീവി ഉണ്ട്
കണ്ടാൽ മനുഷ്യനെ പോലെ
പക്ഷേ കാല് പോത്തിന്റെ,
നരഭോജിയാണ്
ആളെ തിന്നും
ആളെ കിട്ടിയില്ലേ വീട്ടിൽ വളർത്തുന്ന
കോഴി, പശു, ആട്....
രാത്രിയ ഇറങ്ങുക"അയാൾ ഒറ്റ ശോസത്തിൽ പറഞ്ഞു
കുട്ടൻ കളിയാക്കിയപോലെ ചിരിച്ചു
വിശ്വസിച്ചില്ല എങ്കിലും അവന്റെ മനസ്സിൽ ചെറിയൊരു പേടി.*അയ്യേ ഈ പൊട്ടത്തരം ഞാൻ വിശ്വസിക്കില്ല :-)
എനിക്ക് പേടി ഇല്ല *കുട്ടൻ മനസ്സിൽ തനിയെ പറഞ്ഞു
അങ്ങനെ അവർ നടന്നു
പെട്ടന്ന് പുറകിൽ നിന്ന് ചില ബഹളം പിന്നെ ടോർച്ചിന്റെ വെളിച്ചംഅവർ തിരിഞ്ഞു നോക്കി
ആരൊക്കെയോ ഓടി വരുന്നു"എന്തു പറ്റി, എന്തിനാ ഓടുന്നതു "
അവർ ഒറ്റ ശബ്‌ദത്തിൽ ചോദിച്ചുവേഗം പോയിക്കോ പോത്തുംകാലൻ ഇറങ്ങി
അവർ വേഗം നടന്നു
റോഡ് എത്തിടെക്, ടെക്, ടെക്
പൊത്തിന്റെ കുളബടിയുടെ സ്വരം
അവർ വേഗം നടന്നു
പക്ഷെ ആ സ്വരവും വേഗത്തിൽആയി
അവർ ഓടി
ആ സ്വരവും അവർക്ക് പുറകെ ഓടി
അവർ നിന്നു
ആ സ്വരവും നിന്നും
*അയ്യോ പിറകിൽ ഉണ്ട്, തിരിഞ്ഞു നോക്കിയാൽ പിടിക്കുമോ
ഓടിയിട്ട് കാര്യം ഇല്ല*പേടിച്ചു വിറച്ചു കുട്ടൻ തിരിഞ്ഞുനോക്കി
ആരും ഇല്ല
"പിന്നെ എവിടെ നിന്നായിരുന്നു പോത്തുംകാലന്റെ കാലടി ശബ്‌ദം. "
അവർ രണ്ടു പേരും പരസ്പരം നോക്കി.
"വയ്യാ.... ഇനി ഒരടി നടക്കാൻ വയ്യ,"
"കുറച്ചു നേരം വിശ്രമിച്ചിട്ട് പോകാം, ഇവിടെ ഇരുന്നോ ""അല്ല അപ്പോ നമ്മൾ കേട്ട ശബ്‌ദം എവിടുന്ന് ?
ഈ പോത്തുകാലൻ ശരിക്കും എങ്ങനെയ"
കുട്ടൻ ദീർഘശോസം വിട്ടു ചോദിച്ചുഅയ്യാൾ പൊട്ടി ചിരിച്ചു കൊണ്ട് സ്വന്തം കാലുകൾ നീട്ടിയിട്ട് പറഞ്ഞു
"ഇതാ ഇങ്ങനെ "
ഹഹഹഹ "
..........
പോത്തുംകാലൻ