Love at first sight💑

376 41 94
                                    

"Farsana 1 new message"

അവന്റെ കൈകൾ അവന്റെ സമ്മതം കൂടാതെ വിറക്കുന്നുണ്ടായിരുന്നു....ഇരുട്ടിൽ ഒറ്റപ്പെട്ടവനെ പോലെ അവൻ അകെ വിയർത്തു....
ഒടുവിൽ രണ്ടും കല്പിച്ചു അവൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു...

"ഹാ...അജു പറടാ ..."

ഒരു നിമിഷം അജു ഒന്ന് ഞെട്ടി.....

അവൾ ഇതുവരെ അവനെ കണ്ടിട്ടുപോലുമില്ല.. പിന്നെ എങ്ങനെ അവൾക്ക് അജുവിന്റെ പേരും നമ്പറും മനസ്സിലായി?..
അവൻ അകെ ആശയക്കുഴപ്പത്തിലായി..

"ഇത് റഹൂഫ് അല്ലെ...?"

നമ്പർ മാറിയതാണോ എന്ന അറിയാൻ അവൻ ഒരു നമ്പർ ഇട്ടുനോക്കി

"ടാ.. പൊട്ടാ ഇത് ഞാനാടാ...ഷിനാസ്... നിനക്ക് എന്നെ മനസ്സിലായില്ലേ...?"
സഫ്‌വാൻ വീണ്ടും തന്നെ വഞ്ചിച്ചത് അറിഞ്ഞ  അജുവിന് അവനെ നിയന്ത്രിക്കാനായില്ല
അവൻ ഫോൺ എടുത്ത് എറിഞ്ഞു. തിരിഞ്ഞു കിടന്നു...അതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി...

"ആജൂ.... നേരം 10മണി ആയി എണീറ്റ് പൊന്നേ.."

ഉമ്മയുടെ വിളികേട്ടാണ് അജു ഉണർന്നത്
അവൻ തലേന്ന് രാത്രി നടന്ന സംഭവങ്ങൾ ഓർത്തു..അവന് സഫ്‌വാനോട് വല്ലാത്ത ദേഷ്യം തോന്നി

"ഉമ്മാ ഞാൻ ഇപ്പൊ വരാം..."

അജു വണ്ടി എടുത്തകൊണ്ട പറഞ്ഞു

"എങ്ങോട്ടാട പല്ലും തേക്കാതെ ആ ട്രൗസറും ഇട്ടുകൊണ്ട പോവുന്നെ...നിനക്ക് ചായ ഒന്നും വേണ്ടേ...?"

"ഇപ്പൊ വരാ... "

അജുവിന്റെ ബൈക്ക് സഫ്‌വാന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു..

"എങ്ങോട്ടാ ആജൂ ഈ നിക്കറും ഇട്ട് രാവിലെതന്നെ..."

ബിജുവിന്റെ വൃത്തികെട്ട സൗണ്ട് അവന്റെ കാതിൽ കുത്തികയറി

"നിന്റെ വല്ലിമ്മാടെ അടിയന്തരത്തിനു പോവാ"

അജു മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു പുഞ്ചിരിയും സമ്മാനിച്ച് വണ്ടി വിട്ടു

"സഫ്‌വാനെ.... ഒന്നിവിടെ വരോ...?"

അവൻ സഫ്‌വാന്റെ വീടിന് മുന്നിൽ നിന്ന് നീട്ടി വിളിച്ചു

You've reached the end of published parts.

⏰ Last updated: Oct 26, 2017 ⏰

Add this story to your Library to get notified about new parts!

ഒരു ഓൺലൈൻ പ്രണയം 😍Where stories live. Discover now