കാത്തിരിപ്പ്💔

411 36 73
                                    

ഇത് ഞാൻ എഴുതുന്ന ഫസ്റ്റ് സ്റ്റോറി ആണ് അതുകൊണ്ട് തന്നെ വല്ല കുറവുകളും ഉണ്ടെങ്കിൽ ക്ഷമികകുക 🙏

Part 1

"ഡാ..... അജൂ ഇവിടെ വന്നെ ഒരു കാര്യം പറയാനുണ്ട്."
സഫ്‌വാന്റെ പുറകിൽ നിന്നുള്ള വിളി കേട്ട് അജു ബൈക് സൈഡ് ആക്കി
"ഹാ നീയണോട പോർക്കെ ഞാൻ കരുതി ബിജു ആണെന്ന്.... പിന്നെ കാണാം ഇപ്പൊ കുറച്ച് പണിയുണ്ട് മച്ചാ വീട്ടിൽ എളാപ്പ(വാപ്പയുടെ അനിയൻ) വന്നിട്ടുണ്ട്..."
അജു ബൈക് സ്റ്റാർട്ട് ചെയ്തു
"നിനക്ക് ഗുണമുളള കാര്യമാ... വേണേൽ വന്നാൽ മതി..."
അജു വീണ്ടും ബൈക് ഓഫ് ചെയ്തു
"വേഗം പറയെടാ ഒലക്ക.....😬"
അജുവിന്റെ ദേശ്യം കണ്ട് സഫ്‌വാൻ ഒരു പുഞ്ചിരിയോടെ അവന്റെ കടക്കുള്ളിൽ കയറി
"കള്ള #@#@ നിനക്ക് ഡിമാൻഡ് അണെൽ നീ പൊക്കോ...ഇതിപ്പോ നിനക്ക് ഒരു ഉപകാരം ചെയ്യാം എന്ന് വെച്ചാൽ...."
അജു അവന്റെ ദേഷ്യം കളഞ്ഞു എന്നിട്ട് സഫ്‌വാനെ സോപ്പിടാൻ കടയിലേക്ക് കയറി
"നീ പറയെടാ... നീ എന്റെ മുത്തല്ലേ"
(മനസ്സിൽ... പോടാ പട്ടീ.. നേരമില്ലാത്ത നേരത്താ അവന്റെ ഒരു കോപ്പിലെ കാര്യം)
അജുവിന്റെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടു ചിരി ഉള്ളിൽ ഒതുക്കി സഫ്‌വാൻ കാര്യത്തിലേക്ക് കടന്നു
"ഡാ...നീ എന്നോട് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഫർസാന എന്ന കുട്ടിയുടെ നമ്പർ ചോദിച്ചിരുന്നില്ലേ....😊"
അജുവിന്റെ മുഖം വിടർന്നു
"ഡാ മുത്തെ ആ നമ്പർ കിട്ടിയോ..😍"
സഫ്‌വാൻ ചിരി അടക്കാൻ ഒരുപാട് പാടുപെട്ടു
"ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം...
അവളുടെ നമ്പർ......."
"ഒന്നു വേഗം പറയെടാ പന്നീ.."
അജു ഇടയിൽ കയറി
"കിട്ടിയില്ല എന്ന് പറയാൻ വിളിച്ചതാടാ... ഹി..ഹി..ഹി.."
സഫ്‌വാൻ അതുവരെ അടക്കിവെച്ച ചിരി പുറത്തുവന്നു (അതിന്റെ കൂടെ അവന്റെ വായിലെ വൃത്തി കേട്ട മണവും)
"പോടാ മൈ.....#@$%#@$%$|@# മോനെ...ബാക്കി ഞാൻ വന്നിട്ട് പറഞ്ഞു തരാം"
അജുവിന് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു അവൻ വേഗം ബൈക് എടുത്തു വീട്ടിലേക് തിരിച്ചു
______________________________________________

പ്രിയപ്പെട്ട വായനക്കാരെ ഞാൻ ആദ്യമേ പറഞ്ഞല്ലോ ഇത് എന്റെ ആദ്യത്തെ കഥയാണ് ഒരുപാട് തെറ്റുകൾ ഉണ്ടാവുമെന്ന് അറിയാം നിങ്ങൾ ക്ഷമിക്കുമെന്ന കരുതുന്നു

ഒരു ഓൺലൈൻ പ്രണയം 😍Tempat cerita menjadi hidup. Temukan sekarang