1

1.6K 133 169
                                    

🍁🍁🍁🍁🍁🍁🍁
🍁 *COLOUR PENCIL*

*PART 1*

________________________
*സമർപ്പണം..*
     
പ്രിയപ്പെട്ട വായനക്കാർക്ക്..

*അറിയിപ്പ്....*

കഥ എന്നാൽ നുണ എന്നർത്ഥം....

ഇതും ഒരു നുണയാണ്.....
________________________

കോഴിക്കോട് ബീച്ചിൽ ചങ്ങായിമാർക്കൊപ്പം കടല് കാണാൻ വന്നതാണ് ഞമ്മൾ....

ഇന്ന് പോസ്റ്റ് ചെയ്യേണ്ട ആദ്യ ഭാഗം മുഴുവൻ ആയിട്ടുണ്ടായിരുന്നില്ല...

വിഷു ആയത് കാരണമാണോ എന്തോ ഇന്ന് നല്ല തിരക്കുണ്ട്....

കടല് കാണാൻ ഇഷ്ടം പോലെ ആൾകാർ...

ആള് കുറഞ്ഞ ഭാഗത്തേക്ക് മാറി നിന്ന് ഒരു നിമിഷം കടലിനെ വീക്ഷിക്കാം എന്നു കരുതി....

കടല്......

കരയിലേക്ക് അടിച്ചു കയറുന്ന തിരമാലകളുടെ കൂടെ മനസ്സിൽ നിന്നും ഇന്നും മാഞ്ഞു പോയിട്ടില്ലാത്ത ഒരുപാട് ഓര്മകൾ ഓടി വന്നു....

അറ്റം കാണാത്ത കടലിന്റെ ഭംഗി കൂട്ടാൻ സൂര്യൻ താഴേക്ക് ഇറങ്ങി വരുന്നുണ്ട്....

ഭംഗി കണ്ടിരുന്നാൽ കഥ നടക്കൂല...

ഫോണെടുത്തു ഒരു മൂലക്കല് ഇരുന്ന് കഥ എഴുതാം എന്ന് വച്ചാൽ
മൊഞ്ചത്തിമാരെകൊണ്ടൊരു പെരുന്നാൾ...

കുറച്ചു നേരം അവിടേം ഇവിടേം വെറുതേ നോക്കി നമ്മള് കഥ എഴുതാൻ തുടങ്ങി....

മനസ്സിൽ കണ്ട് വച്ച ഒരു theme വച്ച് തുടങ്ങട്ടെ....

തുടങ്ങാം.....
അല്ലെ...

ഈ ദുനിയാവിൽ ജീവിക്കണ എല്ലാ മനുഷ്യനമാർക്കും ഓരോ കഥ പറയാനുണ്ടാകും...

അവനവന്റെ കഥ....

ഈ പെണ്ണ് കാണാൻ പോകുന്നതിനെപ്പറ്റി എന്താ ഇങ്ങളെ അഭിപ്രായം....

ഉള്ളത് പറയാം....
മ്മൾക് ആ പരിപാടിയെ ഇഷ്ടല്ല.....

ഒരാള് കാണാൻ വരുന്നു എന്ന് പറയുമ്പോൾ തന്നെ പെണ്ണിന്റെ ഉള്ളിൽ ഒരു ആദി ആയിരിക്കും...

നമ്മളെ അവസ്ഥയും മറിച്ചല്ല....

പാത്തും പതുങ്ങിയും ജനലിനുള്ളിലൂടെയും നോക്കുന്ന അയൽവാസി പെണ്ണുങ്ങളെ കാണുമ്പൊയെ നമ്മളെ പകുതി ധൈര്യം പോകും....

കളർ പെൻസിൽWhere stories live. Discover now