16

497 78 63
                                    

🍁🍁🌹🍁🌹🍁🍁
  *COLOUR PENCIL*
🍁🌹🍁🌹🍁🌹🍁
    *PART 16*
🍁🍁🍁🌹🍁🍁🍁

ദിനമെത്ര കൊഴിഞ്ഞു പോയാലും....

എന്നിലെ ഓർമകൾക്ക് ആയമേറിയിട്ടെ ഒള്ളോ....

മറക്കാൻ ശ്രമിക്കുന്നത് മാത്രം ഓർമകളിൽ വരുന്ന ഒരു തരം ഭ്രാന്ത് എന്നെ വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുന്നു.....

ഒടുവിൽ അത് എന്നെ ഇരുട്ടിന്റെ ഒട്ടും വെളിച്ചമില്ലാത്ത അനിയന്ത്രിതമായ ആളനക്കമില്ലാത്ത ഒരു മുറിയിൽ ബന്ധനസ്ഥാനാക്കിയിരിക്കുന്നു.....

എനിക്ക് ഭ്രാന്തില്ല എന്ന് ഞാൻ അലമുറയിടുന്നത് കേൾക്കാൻ ആരുമില്ലെന്ന് തോന്നുന്നു....

സഖി....

തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ പോലും ഈ ഞാൻ ഏകനാണ്....

ഇനിയൊരു ഉറക്കമാകാം....
ഒരിക്കലും ഉണരാത്ത ഗാഢമായ നിദ്ര....
അതിൽ നിന്റെ ഓർമകൾ മാത്രം അലിഞ്ഞു ചേരട്ടെ....

*****************
ഉമ്മ.....

പന്തുകളിയും ചങ്ങായിമാരൊത്തുള്ള കമ്പനി കൂടലുമൊക്കെ കഴിഞ്
പാതിരാത്രിയില് എന്നേം കാത് ഉണ്ണാതെയും 
ഉറങ്ങാതെയും ഇരിക്കുന്ന ഒരേ ഒരാള്.....

എത്ര വഴക്ക് പറഞ്ഞാലും നമ്മളെ പെരുതിഷ്ടാകും

ഉമ്മ വീണു...
കൊണ്ടു പോകാൻ ആരുമില്ല

അത്ര മാത്രമേ സുഹറ പറഞ്ഞൊള്ളോ...

പരമാവതി വേഗത്തിൽ ഞാൻ വണ്ടിയോടിച്ചു....

ദൂരം കൂടുതലുള്ള പോലെ...

വൈകാതെ
വീട്ടിലെത്തിച്ചേർന്നു......

പക്ഷെ ഞാൻ ഒരുപാട് വൈകിപ്പോയിരുന്നു...

വീട് പൂട്ടിയിരിക്കുന്നു....

തിരക്ക് പിടിച് ഫോണെടുത്തു സുഹ്റാക്ക് വിളിച്ചു....

സുഹറാ......

എവിടെ......

അനസേ......
വേഗം വാ......

അവൾ പറഞ്ഞ പ്രകാരം
ഹോസ്പിറ്റലിലേക്ക് കത്തിച്ചു വിട്ടു....

ICU വിന്റെ മുമ്പിൽ നിറയെ ആളുണ്ട്.....

അളിയൻ
ജൂമി
സുഹറ
അയൽവാസികൾ...

കളർ പെൻസിൽWhere stories live. Discover now