🍁🍁🍁🍁🍁🍁
*COLOUR PENCIL*
🍁🍁🍁🍁🍁🍁
🌹🌹🌹🌹🌹🌹🌹*PART 5*
ചിറകുകൾ വേണമെനിക്ക്.....
ആശകളും നിരാശകളും പ്രതീക്ഷകളുമെല്ലാം കൂട്ടിക്കെട്ടി വലിച്ചെറിയണം...
ദുനിയാവിന്റെ അറ്റം തേടി യാത്ര പോകണം...
കൂട്ടിനൊരാളും വേണം....
________________________
_______________________ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച ആയതു കൊണ്ടാകണം
എനിക് ഒരു ഷോക് ആയിപ്പോയത്....എന്നെ ഒറ്റയടിക്ക് മനസ്സിലായി എന്ന് തോന്നുന്നു....
നിറഞ്ഞു തുളുമ്പിയ ആ ഞാവൽ കണ്ണുകൾ തുടച്ച്
പെട്ടെന്ന് അവൾ ഉള്ളോട്ട് ഓടി....ആനസേ...
നമ്മളിറങ്ങിയാലോ....എനിക്ക് അവളോട് സംസാരിക്കണമെന്ന് ഉണ്ടായിരുന്നു...
അല്ലെങ്കിൽ വേണ്ട....
പോകാം.....
കാറിൽ കയറിയതു മുതൽ എന്റെ ചിന്ത അവളെക്കുറിച്ചു മാത്രമായിരുന്നു....
എന്തിനെന്നറിയാത്ത ഒരു ഇത് എന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു...
ഇങ്ങനെ ഒരു അവസ്ഥയിലുള്ള പെണ്ണാണ് അവളെന്ന് കണ്ടാൽ ഒരിക്കലും പറയില്ല....
കാരണം അത്ര ഫ്രീ ആയാണ് ആള് നടക്കുന്നത്....
ഇക്കാ.....
അവിടെ ഒരു മോളെ കണ്ടില്ലേ അവളെന്താ ചെയ്യുന്നേ....
വഴി കാണിക്കാൻ വന്ന ആളോടായി ഞാൻ ചോദിച്ചു....
ഏത് വലുതോ ചെറുതോ....
ആ വലിയ കുട്ടി....
ആ കുട്ടിന്റെ കഥ പറയാതിരിക്കുന്നതാ ആനസേ നല്ലത്...
നല്ലോണം പഠിക്കുന്ന കുട്ടിയാണ്....ചെറുപ്പം തൊട്ടേ ഡോക്ടർ ആകണം എന്ന് പറഞ്ഞു നടക്കായിരുന്നു...
അതിനൊക്കെ കുറെ പണം വേണ്ടേ....ഏറിയാൽ എത്ര കാലം എല്ലാവരും സഹായിക്കും...
എല്ലാർക്കും മടുക്കും ആനസേ....
അവൻ കിടപ്പിലായതോടെ ആ കൊച്
പ്രതീക്ഷ ഒക്കെ വിട്ടു എന്നു തോന്നുന്നു...