-3-

106 10 0
                                    

ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു എന്‍റെ ജനനം. ചെറുപ്പം മുതല്‍ സംഗീതത്തോട്‌ വളരെ താല്‍പറയാമായിരുന്നു. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് റിസള്‍ട്ട് കാത്തിരുന്ന സമയത്ത് സoഗീതാദ്ധ്യാപകനായി എനിക്കൊരു ക്ഷണം വന്നു, നേഴിമoഗലം ഗ്രാമത്തില്‍ നിന്ന്. 6 മാസത്തേക്കാണ്. ഒന്നുമാലോചിക്കാതെ ഞാന്‍ യാത്ര തിരിച്ചു. ഒരു ചെറിയ സ്ക്കൂള്‍ ആണു ഞാന്‍ പ്രതീക്ഷിച്ചത്. പറഞ്ഞുകെട്ടറിവു മാത്രമാണ് എനിക്കാ നാടിനെ കുറിച്ചുള്ളത്. ചെന്നപ്പോള്‍ സത്യത്തില്‍ അത്ഭുതമായി. ഒരു കലാക്ഷേത്രം. നദിക്കരയിലാണ്.. നൃത്തം, സoഗീതം തുടങ്ങി ഒരുപാടു വൈവിധ്യമാര്‍ന്ന കലാരൂപം പഠിപ്പിക്കുന്ന ഒരു മടിത്തട്ട്. അവിടുത്തെ കോവിലകം വകയാണ് കലാക്ഷേത്രം. ശാസ്ത്രീയ സoഗീതമായിരുന്നു തനിക്കു കിട്ടിയ വിഭാഗം. ചെന്ന അന്നുതന്നെ ജോയിന്‍ ചെയ്തു. പിറ്റേന്നുമുതല്‍ ജോലിയും തുടങ്ങി. അദ്ധ്യാപകര്‍ക്ക് താമസിക്കാനുള്ള സൗകര്യം അവിടെത്തന്നെ ഒരുക്കിയിരുന്നു.
ആദ്യദിനം തന്നെ ഒരു പരിചയക്കാരിയെ കിട്ടി. വീണേടത്തി.. എന്‍റെ സഹോദരി ഉണ്ണിമായയുടെ ബാല്യകാല സുഹൃത്തായിരുന്നു. വീണേടത്തി അവിടെ ഭരതനാട്യം പഠിപ്പിക്കുന്നു. ആകെ ഇരുപതിമൂന്ന്‍ ശിഷ്യരായിരുന്നു എനിക്കുണ്ടായിരുന്നത്. അതില്‍ ഏറ്റവും മിടുക്കിയാണ് അക്ഷര. വാവയെന്ന്‍ എല്ലാവരും വിളിക്കും. പെട്ടന്നുതന്നെ ആരുമായും അടുക്കുന്ന പ്രകൃതം. സദാ ചിരിക്കുന്ന മുഖം. ആ പന്ത്രണ്ടുവയസുകാരി വളരെ പെട്ടന്നുതന്നെ എന്‍റെ മനസിലിടം പിടിച്ചു. കലാക്ഷേത്രത്തിനടുത്തുതന്നെയാണ്‌ അവളുടെയും വീട്. വീട്ടിലെ എല്ലാ കാര്യവും അവള്‍ പറയും. എന്നോട് സര്‍വ വിശേഷവും പറയും. എന്നോടും സര്‍വ്വതും തിരക്കും. അവളുടെ അച്ഛനെയുo അമ്മയെയും പരിചയപ്പെട്ടു.എനിക്കൊരു പുതിയ അനിയത്തിയെ കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍.
അവിടെ കലാക്ഷേത്രത്തിനടുത്ത് ഒരു ദേവീക്ഷേത്രമുണ്ട്. ചെന്നതില്‍ പിന്നെ പുലര്‍ച്ചെയുള്ള ദേവീദര്‍ശനo താന്‍ പതിവാക്കിയിരുന്നു. ഒരു ദിവസo ക്ഷേത്രത്തില്‍ പുതിയൊരാളെ കണ്ടു. ദാവണിയുടുത്ത്, നീണ്ടമുടിയില്‍ മുല്ലപ്പൂവും തിരുകി, വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. പിന്നെ പതിവായി അവളെ കാണാന്‍ തുടങ്ങി. അടുത്തെവിടെയോ ആണ് അവളുടേയും വീട്. പുലര്‍ച്ചെക്കു തന്നെ തൊഴുതിട്ട് അവള്‍ മടങ്ങും. എന്നോ അവള്‍ മനസിലുടക്കി. എങ്ങനെ... എപ്പോള്‍... എന്നൊന്നും അറിയില്ല.
ഒരു ഞാറാഴ്ച....  ഞാറാഴ്ചകളില്‍ തനിക്ക് സംഗീതക്ലാസില്ല. മുറിയില്‍ ബോറടിചിരുന്നപ്പോള്‍ കലാക്ഷേത്രമൊന്ന്‍ ചുറ്റിക്കാണാമെന്നു കരുതി. ചുവരുകളത്രയും പെയിന്‍റിoഗുകളും ശില്‍പoങ്ങളുമാണ്. എല്ലാം കലയോടനുബന്ധമായതു തന്നെ. വരാന്തയിലൂടെ അങ്ങനെ നടക്കുമ്പോഴാണ് എവിടെനിന്നോ ‘അലൈപായുതേ...’യുടെ വരികളൊഴുകിയെത്തിയത്. നല്ല സ്വരം. ഇത്രയും വ്യക്തമായി പാടുന്നതാരാണെന്നറിയാന്‍ ആകാംക്ഷയായി. ആ സ്വരം തേടിയുള്ള യാത്ര അവസാനിച്ചത് നൃത്തക്ലാസിനു മുന്നിലാണ്. കൂട്ടം കൂടിനില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കു നടുവില്‍ സ്വയം പാടി നൃത്തം ചെയ്യുന്ന പെണ്‍കുട്ടി. ആദ്യം കരുതിയത് വീണേടത്തി നൃത്തം പഠിപ്പിക്കുകയാണെന്നാണ്. പക്ഷെ ഏട്ടത്തിയേയും കുട്ടികളുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ അത്ഭുതമായി. “പിന്നെയാര്..?”. ഇടയ്ക്കിടെ കൈമുദ്രകള്‍ കാണുന്നതല്ലാതെ മുഖമൊരാവര്‍ത്തി കാണുകയുണ്ടായില്ല.നോക്കി നില്‍ക്കെ നൃത്തം അവസാനിച്ചു. വീണേടത്തിയോടു യാത്ര പറഞ്ഞ് പെണ്‍കുട്ടി ക്ലാസില്‍നിന്നിറങ്ങി. അവളെ അവന്‍ നോക്കി നിന്നു.നിത്യവും ക്ഷേത്രത്തില്‍ വച്ചു കാണുന്ന പെണ്‍കുട്ടി...!!!
വീണേടത്തി ക്ലാസ്സ്‌ അവസാനിപ്പിക്കുന്നതുവരെ വെളിയില്‍ നിന്നു. “ഹായ് ഹരീ..”. വീണേടത്തി ചിരിച്ചുകൊണ്ട് മുന്നില്‍വന്നപ്പോഴാണ് താനിനിയും ആ തൂണിന്‍ചുവട്ടില്‍ നിന്ന് മാറിയിട്ടില്ലാ എന്ന വസ്തുത അവന്‍ ഓര്‍മ്മിച്ചത്.
“ഒത്തിരി നേരായോ വന്നിട്ട്.?” അവള്‍ തിരക്കി. 
“ഏയ്‌, ഇല്ല.. ഒരഞ്ചുമിനിറ്റായിട്ടുണ്ടാവും.. അത്രേയുള്ളു.”
“നിനക്കിന്ന്‍  തിരക്കുണ്ടോ.?”
ഇല്ലെന്നവന്‍ തലയാട്ടി.
“എങ്കില്‍ വാ.. സുരേഷേട്ടന്‍ ഇപ്പോഴെത്തും. നിന്നെ പലയാവര്‍ത്തിയായി തിരക്കുന്നു സുരേഷേട്ടന്‍..ഞാന്‍ വിളികാഞ്ഞിട്ടാന്നാ മൂപ്പരുടെ പരാതി.” വീണ ചിരിച്ചു. സുരേഷ് കാറുമായെത്തി. വേണ്ടാന്നുവച്ചിട്ടും സുരേഷിന്‍റെ നിര്‍ബന്ധപ്രകാരം ഹരി അവര്‍ക്കൊപ്പം തിരിച്ചു.
“സുരേഷേട്ടാ.. ഇന്നുണ്ടല്ലോ..അമ്മുവെന്നെ ഞെട്ടിച്ചു..” വീണേടത്തി പറഞ്ഞു.
“എന്തുണ്ടായി.?” അവന്‍ തിരക്കി.
“ക്ലാസിക്കല്‍ സോoഗ് ഇട്ട് അമ്മു ഇന്ന്‍ ഒരു പുതിയ നൃത്തരൂപം അവതരിപ്പിച്ചു. ഇത്തവണ ആര്‍ട്ട്‌ഫെസ്ടിന് കലാക്ഷേത്രയുടെ പ്രധാന ഇനം അമ്മുവിന്‍റെ നൃത്തമായിരിക്കും. അവള്‍ക്ക് നല്ല കഴിവുണ്ട്. ക്രിയേറ്റിവാണവള്‍.. മറ്റെന്തൊക്കെയോ അവള്‍ ആലോചിക്കുന്നുണ്ട്. ഇത്തവണ എന്‍റെ തലവേദന ഒഴിഞ്ഞു. തന്നേം അല്ല...  ഇതൊരു ക്ലിക്ക് ആകും. സൗത്ത് ഇന്ത്യയില്‍ കലാക്ഷേത്രക്കൊരു പേരുനേടിക്കൊടുക്കുവാന്‍ അമ്മുവിനെപ്പോലെ ഒരാള്‍ മതി..”. വീണേടത്തി ഇങ്ങനെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ മുതല്‍ കേള്‍ക്കുന്ന പേരാണ് അമ്മു.
‘‘വീണേടത്തി ആരുടെ കാര്യാ പറയണേ.? ’’ ഹരി തിരക്കി.
‘‘ഓ! നീയറിയില്ലല്ലോ അവളെ.. അമ്മു.. അമൃതാന്നാ പേര്..എന്‍റെ നേരത്തെത്തെ ശിഷ്യയായിരുന്നു. മൂന്നു വയസ്സുമുതല്‍ ഞാനാ അവളെ നൃത്തം പഠിപ്പിച്ചേ.. എന്‍റെ ഇത്രയും നാളത്തെ നൃത്തജീവിതത്തില്‍ എനിക്കു കിട്ടിയ സൗഭാഗ്യം..അതാ അവള്‍.. നല്ല ദൈവാനുഗ്രഹമുള്ള കുട്ടി.. നീ കണ്ടിട്ടുണ്ടാവില്ല..’’
‘‘ഇന്ന്‍ നൃത്തം കളിച്ച കുട്ടിയാണോ..?’’
‘‘അതെ..നീ കണ്ടോ അവളെ..?’’ അപ്പൊഴാണവന് അബദ്ധം മനസ്സിലായത്.
‘‘ഞാന്‍ വന്നപ്പോള്‍ ഒരു പെണ്‍കുട്ടി നൃത്തം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ അവസാന ഭാഗം മാത്രം കണ്ടു. വളരെ നന്നായിട്ടുണ്ട്.’’. അവന്‍ പറഞ്ഞു.
“അനുഗ്രഹമുള്ള കുട്ട്യാ അവള്‍” വീണ പറഞ്ഞു.
“ഹരീ.. നീ ഇങ്ങനെ അവളുടെ കത്തി കേട്ടിരിക്കേണ്ടി വരുംട്ടോ, സ്റ്റുടന്‍സിനെപ്പറ്റി പറഞ്ഞുതുടങ്ങിയാല്‍  നിര്‍ത്തില്ല..”. സുരേഷ് പറഞ്ഞു. ഹരി ചിരിക്കുക മാത്രം ചെയ്തു. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെപ്പറ്റി ആരു പുകഴ്ത്തി പറഞ്ഞാലും തനിക്ക് ബോറടിക്കില്ലെന്ന് പാവം സുരേഷേട്ടനറിയില്ലാല്ലോ. ഹരി തനിയെ ചിരിച്ചു.

ഋതു Where stories live. Discover now