-7-

84 9 0
                                    


ജയിലഴികല്‍ക്കിടയിലൂടെ ഹരി അമൃതയുടെ അച്ചനെക്കണ്ടു.. അമ്മുവിന്‍റെ അവസ്ഥക്ക് കാരണക്കാരന്‍ തൊട്ടുമുന്നില്‍... ഹരിക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി. “ഞാന്‍ ഹരി.” അവന്‍ സ്വയം പരിചയപ്പെടുത്തി. “ഇവിടെ സുഖമാണല്ലോ അല്ലേ. അല്ലേലും നിങ്ങള്‍ക്കെന്താ സങ്കടപ്പെടാന്‍. ഒന്നവിടെ ബാക്കിയുണ്ടെന്നറിയാമോ. ഇങ്ങട്ട് വരണേനു മുന്നേ തീര്‍ത്തൂടാരുന്നോ അതിനെക്കൂടി. അവളുടെ ഇപ്പോഴത്തെ അവസ്ഥയെക്കാള്‍ ഭേദം അതുതന്നെയായിരുന്നു. സ്വബോധമില്ലാതെ പ്രായപൂര്‍ത്തിയായൊരു പെണ്‍കുട്ടി ഒറ്റക്ക്.. എന്താ അവളുടെ ഭാവി. നാളെയൊരു പുലര്‍വെട്ടം അവള്‍ കാണുമെന്ന്‍ എന്താ ഉറപ്പ്?”. ഹരിയുടെ വാക്കുകള്‍ അയാളുടെ മനസുതൊട്ടു. “ഞാനാ എല്ലാത്തിനും കാരണം.. പാപിയാ.. അവള്‍ സ്വപ്നം കണ്ടതൊന്നും നേടിക്കൊടുക്കാനായില്ല എനിക്ക്”. ഇരുമ്പഴികളില്‍ മുഖമണച്ച് അയാള്‍ കരഞ്ഞു. ഹരിയുടെ ദേഷ്യം അലിഞ്ഞില്ലാതായി. ഇതില്‍കൂടുതല്‍ ദേഷ്യപ്പെടാന്‍ അവനാവുമായിരുന്നില്ല. “ഞാന്‍ വന്നതൊരു സമ്മതം വാങ്ങാനാ..”. ഹരി പറഞ്ഞു. അയാള്‍ മുഖമുയര്‍ത്തി നോക്കി. “എനിക്ക് അമൃതയെ ഇഷ്ടമായിരുന്നു. നേരത്തേതന്നെ.. വീണേടത്തി വഴി അവളെ അറിയിച്ചതുമാണ്‌. നിങ്ങള്‍ക്കവളെ മനസിലായില്ലാലോ. സ്വന്തം അച്ഛന്‍ ചൂണ്ടിക്കാട്ടുന്ന ഒരാളെ വിവാഹം കഴിക്കാനായാണ് അവള്‍ കാത്തിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം ഞാനവളെ കണ്ടു. ഇന്നും ഇഷ്ടമാണെനിക്കവളെ. അവള്‍ക്കെന്നോടു പ്രേമമോ ഒന്നും അന്നും ഇന്നുമില്ല. പക്ഷെ ഇവിടുന്നൊരു സമ്മതം ലഭിച്ചാല്‍ ഞാന്‍ കൊണ്ടോയിക്കോളാo അവളെ. പോന്നുപോലെ നോക്കിക്കോളാo.. ചതിക്കാനല്ല. തീര്‍ച്ച.” ഹരി പറഞ്ഞു. അവന്‍റെ മിഴികള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. ഹരിയെ വിസ്വാസിക്കമെന്നയാള്‍ക്ക് തോന്നി. “സ്വബോധത്തോടെ എന്ന്‍ അവളെന്നെ അoഗികരിക്കുന്നുവോ അന്നേ ഞാനവളെ ഒന്ന്‍ തൊടുകപോലും ചെയ്യൂ. അവളെന്നും എന്നോടൊപ്പം സുരക്ഷിതയായിരിക്കും.” ഹരി വാക്കുകൊടുത്തു.
അങ്ങനെ നേഴിമoഗലം ദേവീ ക്ഷേത്രത്തിനു മുന്നില്‍ വെച്ച് ഹരി അമൃതയെ താലി ചാര്‍ത്തി. നാളും മുഹൂര്‍ത്തവും ഒന്നും നോക്കിയില്ല. ആളും തിരക്കും ആര്‍ഭാടവുമില്ല. അവള്‍ ആ താലി പൊത്തിപ്പിടിച്ചു. എന്തോ നിധികിട്ടിയ സന്തോഷം... ആദ്യമൊന്നും ഹരിയുമായി അവള്‍ അടുപ്പം കാട്ടിയില്ല.. മുറിയില്‍കയറി മൂലയില്‍ പോയിരിക്കും. പതിയെ അവന്‍ നല്‍കുന്ന ഭക്ഷണം കഴിക്കാനും അവനോടു സംസാരിക്കാനും തുടങ്ങി. സംസാരിക്കുന്നതത്രയും വാവയെപ്പറ്റിയാവേമെന്ന് മാത്രം. വാവ ഭക്ഷണം കഴിച്ചോ എന്നവള്‍ തിരക്കും. കഴിച്ചല്ലോ എന്നു ഹരിയും. പിന്നെ അവളെ ഭക്ഷണം കഴിപ്പികാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ഒരു ദിവസം പുറത്തുപോയി എത്തിയ ഹരി അമ്മുവിനെ മുറിയിലെങ്ങും കണ്ടില്ല. “അമ്മൂ...” അവന്‍ ഉറക്കെ വിളിച്ചു. കട്ടിലിനടിയില്‍ ഭയന്നുവിറച്ച് അവള്‍ ഉണ്ടായിരുന്നു. അതിനടിയില്‍ നിന്ന്‍ ഇറക്കാന്‍ ശ്രമിക്കവേ അവള്‍ വഴക്കിട്ടു. “നീ പോ പേടിയാ.. നീ ആരാ.. എനിക്കു പേടിയാ.. പോ.” അവള്‍ കരഞ്ഞു. “അമ്മുവെന്നെ അറിയില്ലേ?. ഓര്‍ത്തുനോക്ക്.. വാവേടെ കൂട്ടുകാരനല്ലേ ഞാന്‍.” ഒരു തരത്തിലും അവള്‍ അടുക്കുന്നില്ലെന്നു കണ്ട് ഹരി പറഞ്ഞു. അതേല്‍ക്കുകയും ചെയ്തു. അവള്‍ ശാട്യo നിറുത്തി. “അതെയോ..” അവള്‍ ആലോചനയിലാണ്ടു. പലതുo പറഞ്ഞ് ഹരിയവളെ കട്ടിലിനടിയില്‍നിന്നും പുരത്തെത്തിച്ചു.
“എന്‍റെ പ്രൊഫസര്‍ മാധവനുണ്ണി സാറാണ് ഡോക്ടറെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഇവിടെയെത്തിയത്. എന്നോടുമാത്രം സംസാരിക്കും അവള്‍. ഞാന്‍ പറയുന്നതനുസരിക്കുകേം ചെയ്യും. പക്ഷേ എനിക്കെന്‍റെ പഴേ അമ്മൂനെ വേണം. ഇനിയിപ്പം ഭേദമാവുമ്പോ എന്നെ വെറുക്കുവോ എന്നറിയില്ല. ഞാന്‍ പിടിച്ചുവാങ്ങിയതല്ലേ ആ മനസ്. ന്നാലും അവളെ മടക്കിത്തരണം. പഴയ അമൃതയായിട്ട്.. പ്ലീസ് ഡോക്ടര്‍..” ഹരി പറഞ്ഞു നിര്‍ത്തി.
ഡോക്ടര്‍ അവന്റെ തോളില്‍ത്തട്ടി. “തന്നെപ്പോലെ മനസു നിറയെ സ്നേഹവുമായി ഒരാള്‍ കൂടെയുണ്ടെങ്കില്‍ ആ കുട്ടി വേഗം സുഖoപ്രാപിക്കും. അടുത്തദിവസം താന്‍ അമൃതയേയും കൂട്ടി വാ.” ഡോക്ടര്‍ പറഞ്ഞു. അവള്‍ മടങ്ങിവരുമെന്ന് അറിഞ്ഞപ്പോള്‍ ഹരിക്ക് സന്തോഷമായി. “താങ്ക്സ് ഡോക്ടര്‍..” അവന്‍ കണ്ണുതുടച്ചു.

ഋതു Where stories live. Discover now