-6-

82 9 1
                                    

അമ്മുവിന്‍റെ ജീവിതം  പതിയെ മാറുകയായിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയ അവള്‍ ഉപരിപഠനത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. വീട്ടിലെ താലഗതികളൊക്കെ മാറിത്തുടങ്ങി. അച്ഛന്‍ മദ്യപാനം ആരംഭിച്ചു.. കൂട്ടുകെട്ടുകള്‍ വര്‍ദ്ധിച്ചു. വീട്ടുകാരെയെല്ലാം പിണക്കി. വീട്ടിലെന്നും വഴക്കായി. അമ്മയുടെയും വാവയുടെയും കരച്ചില്‍.. അച്ഛന്‍റെ ശാസന.. ഇതുമാത്രമായി അമ്മുവിന്‍റെ ലോകം. അവസാനം ഒരു കുപ്പി വിഷം വാങ്ങി, അമ്മ മക്കള്‍ക്കും നല്‍കി കഴിച്ചു. പക്ഷേ, അവിടെയും അമ്മു തോറ്റു. മരണം പോലും അവളെ കൈവിട്ടു. അമ്മയും വാവയും യാത്രയായി. അച്ഛന്‍ ഇരുംപഴിക്കുള്ളിലും.. സ്വന്തം തെറ്റുകള്‍ വരുത്തിയ നഷ്ടം എത്രത്തോളം വലുതാണെന്ന് അതിനുള്ളില്‍ കിടന്ന് അയാള്‍ തിരിച്ചറിഞ്ഞു. പക്ഷേ, ആ ശിക്ഷയേക്കാള്‍ ഭയങ്കരം അമ്മുവിന്‍റെ അവസ്ഥയായിരുന്നു. മാനസികനില തെറ്റിയ അവള്‍ ആ വീട്ടില്‍ഒറ്റക്ക് താമസമായി. പഴയ കാര്യങ്ങളൊന്നും അവളുടെ ഓര്‍മ്മയില്‍ നിന്നും മാഞ്ഞില്ല. പക്ഷേ കൂടപ്പിറപ്പിന്‍റെ മരണം വിശ്വസിക്കാന്‍ അവള്‍ കൂട്ടാക്കിയില്ല.
ഒരുനാള്‍ ഹരി നേഴിമംഗലത്ത് തിരിച്ചെത്തി അമ്മുവിനെകണ്ടു അവന്‍... അവിടെ നടന്നതൊന്നും ഹരി അറിഞ്ഞിരുന്നില്ല.. എം.ടെക്ക് കഴിഞ്ഞിറങ്ങിയ ഉടന്‍ അതേ കോളേജില്‍ ഹരിക്ക് അദ്ധ്യാപകനായി നിയമനവുമായി. ‘‘ഓര്‍ക്കുന്നുണ്ടോ..?’’ ഹരി അമ്മുവിനോട് തിരക്കി. അവള്‍ ചെറു പുഞ്ചിരിയോടെ തലയാട്ടി. ‘‘എവിടെ വാവയും അമ്മയുമൊക്കെ..’’ ഹരി തിരക്കി. അകത്തേക്കവള്‍ കൈ ചൂണ്ടി. അവരെ വിളിക്കാനാഞ്ഞ അമ്മുവിനെ അവന്‍ തടഞ്ഞു. ‘‘വേണ്ട. വിളിക്കണ്ടാ. ഞാന്‍ രണ്ടു മൂന്നു ദിവസം ഇവിടുണ്ടാവും. പിന്നെ കണ്ടോളാo.’’ അവന്‍ യാത്രയായി..
അവള്‍ അകത്തുകയറി വാതിലടച്ചു. ‘‘വാവേ.. ചായ കുടിക്കാന്‍ വാ..’’ അമ്മു വിളിച്ചു. ആരുമില്ലാത്ത ആ വീട്ടില്‍ അവള്‍ എല്ലാവരേയും കണ്ടു. അമ്മയെ, അച്ഛനെ.. തന്‍റെ പ്രിയപ്പെട്ട വാവയെ. ബന്ധുക്കളാരും തിരിഞ്ഞുനോക്കാറില്ല. വല്ലപ്പൊഴുo അയല്‍ക്കാര്‍ വന്നു നോക്കും. അവള്‍ പക്ഷെ ആരെയും ശ്രദ്ധിക്കാറില്ല. വാവയെ കിന്നരിക്കുന്നതിലും ഭക്ഷണം കഴിപ്പിക്കുന്നതിലുമായിരുന്നു അവള്‍ക്ക് പ്രിയം. 
അവിടെ ഹരിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. ശരത്. കലാക്ഷേത്രത്തില്‍ ഒരുമിച്ചു ജോലി ചെയ്തതാണ്. ശരത്തില്‍നിന്നുമാണ് അമ്മുവിന്‍റെ കാര്യം ഹരിയറിഞ്ഞത്. അവന്‍ അവളെ തേടിയെത്തി. ആരോടും സംസാരിക്കാനവള്‍ക്ക് താല്പര്യമില്ലായിരുന്നു. വാവയെമാത്രം തിരക്കും. അവളുടെ അവസ്ഥകണ്ട് അവന്‍റെ ഹൃദയം തേങ്ങി...

ഋതു Where stories live. Discover now