ടൈം ബോംബ്...

15 1 0
                                    

ടൈം ബോംബ്...

ഒരു നെൽപാടത്തിലൂടെ ഓടുകയാണ്
പുരുഷ്വവും ആൽബിയും...
അവർ ജയിൽചാടി ഓടുകയാണെന്ന്
അവരുടെ വസ്ത്രത്തിൽ നിന്നും മനസ്സിലാക്കാം..

താങ്ങളെ ആരെങ്കിലും പിന്തുടർന്ന് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ തിരിഞ്ഞ് നോക്കിയാണ് അവർ ഓടുന്നത്...
ഇടയ്ക്ക് മറിഞ്ഞുവീണ പുരുഷുന്നെ വലിച്ചു പൊക്കി ആൽബിൻ വീണ്ടും ഓടാൻ സഹായിക്കുകയാണ്

ദൂരെ റോഡിനു മറു വശത്ത് കാണുന്ന
ഒറ്റപ്പെട്ട വീടാണ് അവരുടെ ലക്ഷ്യം...

വീടിനു മുന്നിൽ ഒരു കാർ പാർക്ക് ചെയ്തിരുന്നു...

പാഠത്തിൽ നിന്ന് റോഡിലേക്ക് ഏറിയ അവർ ആരെങ്കിലും വരുന്നുണ്ടോ എന്ന് ഇടവും വലവും പരതി നോക്കി
റോഡ് ക്രോസ് ചെയ്തു അവർ നേരത്തെ കണ്ട ആ വീട്ടിലേക്ക് ഓടിക്കയറി..

അവർ കയറിയ ഉടനെ ആ വീടിന്റെ മുൻവാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു..

വീടിനുള്ളിൽ നിന്ന് വലിയ കരച്ചിൽ ഉയർന്നു കേൾക്കാം....

" ആൽബി ആരും ഒച്ച വയ്ക്കരുത് ഞങ്ങൾക്ക് ആരെയും ഉപദ്രവിക്കണമെന്നില്ല "

ആൽബി ആക്രോശിച്ചു...

നിശബ്ദത...

ഒരു കുഞ്ഞു കുട്ടിയുടെ കരച്ചിൽ മാത്രം ഉയർന്നു കേൾക്കാം

" നിർത്തടി"
ആൽബി അലറി..

"അതാൺകുട്ടിയാടാ "

പുരുഷു ആൽബിയ തിരുത്തി...

"നിർത്തെടാ"
കുട്ടി കരച്ചിൽ നിർത്തിയില്ല....

വാതിൽ മെല്ലെ തുറന്ന് ആൽബി പുറത്തേക്കിറങ്ങി....
അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു....

" ഇറങ്ങി വാടാ ഇവിടെ എങ്ങും ആരുമില്ല"

ഒരു ഷർട്ടും പാവാടയും തൊപ്പിയും ആയിരുന്നു പുരുഷുവിന്റെ വേഷം....

ആൽബി : "എന്തു വേഷം ആടാ ഇത് "

"അവടെ ഉള്ളതല്ലേ ഇടാൻ പറ്റൂ" പുരുഷൻ മറുപടി പറഞ്ഞു
: ആൽബി:" കാറിന്റെ കീ കിട്ടിയോ"?

മറുപടി പറയാതെ പുരുഷു കാറിൽ കയറി സ്റ്റാർട്ട് ചെയ്തു.. ആൽബിയും കേറ്റി കാർ ശരവേഗത്തിൽ പുറത്തേക്ക് പാഞ്ഞു....

ടൈം ബോംബ് Donde viven las historias. Descúbrelo ahora