കാലത്തിന്റെ ഒഴുക്കിൽ പെട്ട് മിഥ്യയെ പ്രണയിച്ച ഒരുവൾ. ഇത് ഞാനായിരിക്കാം നിങ്ങളായിരിക്കാം നിങ്ങൾക് അറിയാവുന്ന ഏതെങ്കിലും പെൺകുട്ടികൾ ആയിരിക്കാം. ഉള്ളിൽ വീർപ്പുമുട്ടൽ എഴുതി തീർത്തിട്ടും മായുന്നില്ല. ആരും വായിക്കാൻ അല്ല, നഷ്ടപ്പെടാതിരിക്കാൻ മാത്രം. പരസ്പര ബന്ധമില്ലാത്ത കുറെ കാര്യങ്ങൾ കൂട്ടിക്കലർത്തിയ ഒന്നാണിത്. അവളിൽ നിന്നും അവൾക്കു പ്രിയങ്കരമായിരുന്ന ഈ ശീലം അകന്നു പോകുന്നുവോ എന്ന തോന്നൽ കൊണ്ടും മടുപ്പേറിയ ദിനചര്യയിൽ പെട്ട് ഉഴറുമ്പോൾ ഒന്ന് നടുനിവർത്താനും മാത്രം എഴുതുന്നു. ഇതൊരു കഥയല്ല യാഥാർഥ്യങ്ങൾക്കുള്ളിലേ മിഥ്യയാണ്, അനാവശ്യ ചിന്തകളാണ്,ജീവിതമാണ്.