നൊമ്പരം

38 6 2
                                    

കടപ്പാട് :എവിടെ
എവിടെ എന്ന മലയാള ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര.

തന്റെ അമ്മയുടെ കണ്ണുകളിലേക്ക് ഒരു മാത്ര നോക്കിയപ്പോൾ അവന്റെ ഉള്ളു പിടഞ്ഞു. ആ അമ്മയുടെ കണ്ണുകളിൽ നിന്ന് ഒഴുക്കുന്ന കണ്ണീർതുള്ളിക്കൾക്ക് ഉത്തരവാദി താൻ മാത്രം ആണ് എന്ന് തിരിച്ചറിഞ്ഞപ്പോഴും സങ്കടം കൊണ്ട് മനസ് പിടയുന്ന ആ അമ്മയുടെ കണ്ണുകളിൽ താൻ കേട്ടത് ശരി ആവരുതേ എന്ന ഒരു വിലാപം അവൻ കണ്ടു. ചുറ്റും ഉള്ളവരുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ തികച്ചും നിർവികാരനായിരുന്ന
അവനെ പക്ഷേ പൊള്ളിച്ചത് അവന്റെ അമ്മയുടെ ഇനിയും വറ്റാത്ത കണ്ണുനീരായിരുന്നു. തികച്ചും നിസ്സഹായ ആയ ആ അമ്മ. ഒരൊറ്റ നിമിഷം കൊണ്ട് തന്റെ ഭർത്താവിനെയും ഒപ്പം മകനെയും നഷ്ടപെട്ട ഒരു അമ്മ. തന്റെ തെറ്റായ പ്രവൃത്തികൾ കാരണം ജീവൻ നഷ്ടമായ തന്റെ പിതാവിന് തന്നോട് എപ്പോഴെങ്കിലും ക്ഷമിക്കാൻ കഴിയുമോ എന്ന ചിന്ത അവന്റെ മനസിനെ വല്ലാതെ അലട്ടി .അത് അവനെ വല്ലാതെ തളർത്തി.സ്വന്തം പെറ്റമ്മയുടെ കെട്ടുതാലി പൊട്ടിച്ചവൻ എന്ന പേര് അവനു ചാർത്തപെട്ടു കഴിഞ്ഞിരിക്കുന്നു. തനിക്ക് മാപ്പിന് അർഹത ഇല്ല. കോടതിയുടെയും ജനങ്ങളുടെയും മുന്നിൽ അവൻ എല്ലാം ഏറ്റുപറഞ്ഞിരിക്കുന്നു. ഇന്ന് കോടതി വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ സന്നദ്ധനായി വിധിയും കാത്തു അവൻ ഇരിക്കുമ്പോൾ ഇനിയും വറ്റാത്ത അവന്റെ അമ്മയുടെ കണ്ണുനീർ അവനെ കുറ്റബോധത്തിന്റെയും നഷ്ടപെടലിന്റെയും കയങ്ങളിലേക്ക് വലിച്ചെറിഞ്ഞു.

മനസിന്റെ മായികലോകംNơi câu chuyện tồn tại. Hãy khám phá bây giờ