മായകൊട്ടാരം

6 2 0
                                    

ഒരു നനവുള്ള രാത്രിയിൽ ഉറക്കവും കാത്ത് ഞാൻ വെറുതെ കിടന്നു. എന്നത്തേയും പോലെ മനസിലേക്ക് വീണ്ടും ചിന്തകളുടെ ഒരു പ്രവാഹം തന്നെ തുടങ്ങി. ആഗ്രഹം. ഒരു ചെറിയ വാക്ക് ആണ്. പക്ഷെ പലർക്കും അത് പല അർഥങ്ങൾ ആവും . അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നടക്കുമ്പോൾ പോലും അതിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്നവർ ഉണ്ടാവാം . പക്ഷെ ഒന്നും ആഗ്രഹിക്കാൻ പോലും അവകാശം ഇല്ലാത്തവർ ആണെങ്കിലോ? അങ്ങനെ ഉള്ളവരും ധാരാളം ഉണ്ടാവും. അവരുടെ ആഗ്രഹങ്ങൾ സഫലം ആക്കാൻ, തനിക്ക് ചുറ്റും പടുത്തുയർത്തിയ വേലിക്കെട്ടുകൾ തകർത്ത് എറിഞ്ഞു പറന്നുയരുവാൻ ആഗ്രഹിക്കുന്ന എത്രയോ ജന്മങ്ങൾ. ആഗ്രഹിക്കാൻ പോലും അനുവാദം ഇല്ലാത്ത, സ്വപ്നങ്ങൾക്ക് ചുറ്റും വേലിക്കെട്ടുകൾ ഉള്ള ഒരുപാട് പേര്.അവർക്ക് അത് എന്നും ഒരു മായകൊട്ടാരം പോലെ ആയിരുന്നു. വീണ്ടും വീണ്ടും ചിന്തകൾ എന്റെ മനസിനെ വരിഞ്ഞു മുറുക്കി. അവസാനം എന്റെ ആഗ്രഹങ്ങളും മനസിന്റെ ഏതോ ഒരു കോണിൽ കുഴിച്ചു മൂടി നിദ്ര എപ്പോഴോ എന്നെ മെല്ലെ തഴുക്കി ഉറക്കി.

മനസിന്റെ മായികലോകംDonde viven las historias. Descúbrelo ahora