ഉൾകാഴ്ച

17 5 0
                                    

തുറന്നിട്ട ജാലകവാതിലിനപ്പുറം ആർത്തു പെയ്യുന്ന മഴയും വീശി അടിക്കുന്ന നല്ല തണുത്ത കാറ്റും ഏറ്റപ്പോൾ മനസ് എങ്ങോട്ടെന്ന് അറിയാതെ ഉള്ള ഒരു സഞ്ചാരം തുടങ്ങി. എപ്പോഴും മനസ്സിൽ വരുന്ന ഒരു ചിന്ത. അത് വീണ്ടും എന്നെ അലട്ടി തുടങ്ങി. നമ്മൾ കാരണം മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ടപെടുമ്പോഴോ അവർക്ക് സന്തോഷിക്കാൻ കഴിയാതെ വരുമ്പോഴോ അറിഞ്ഞോ അറിയാതയോ അത് നമ്മുടെ മാത്രം തെറ്റായി മാറുന്നു. പുറമെ ഒന്നും പറയാത്തപ്പോഴും അകമേ നമ്മെ കുറ്റപ്പെടുത്തുന്നത് അറിയാൻ കഴിയും. അത് കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സങ്കടം ആണ്. വല്ലാത്ത ഒരു വീർപ്പുമുട്ടൽ ആണത്. എങ്കിലും ഒന്നും മിണ്ടാതെ ഒന്നും പറയാതെ പലപ്പോഴും കേട്ട് നിന്നിട്ടുണ്ട്. ക്ഷേമയുടെ അവസാനം അത് ഒരുപക്ഷെ ഒരു പൊട്ടിത്തെറിയിൽ അവസാനിച്ചിട്ടും ഉണ്ട്. പുറമെ സന്തോഷം നടിക്കുമ്പോഴും സങ്കടം കൊണ്ട് മനസ് വിങ്ങുമ്പോഴും ഒന്നും ചെയ്യാൻ പറ്റാതെ തികച്ചും നിസ്സഹായ ആയി നിൽക്കേണ്ടി വന്നിട്ടുണ്ട്. എപ്പോഴോ സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ അറിഞ്ഞു ആ പെയ്തൊഴിഞ്ഞ മഴ പോലെ എൻ്റെ കണ്ണുകളും പെയ്തൊഴിഞ്ഞിരിക്കുന്നു...  

മനസിന്റെ മായികലോകംOnde histórias criam vida. Descubra agora